എല്ലാ ഇലക്‌ട്രിക് വാഹനങ്ങൾക്കും സ്വാഗതം, കൊച്ചിയിൽ 240 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ സ്ഥാപിച്ച് Kia
രാജ്യത്തെ ഇവി പാസഞ്ചർ വാഹനങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ചാർജർ കൊച്ചിയിൽ സ്ഥാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യ. 240kWh ഔട്ട്പുട്ടുള്ള ഈ DC ഫാസ്റ്റ് ചാർജർ കൊച്ചിയിലെ ഇഞ്ചിയോൺ കിയയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതിന്റെ ഉദ്ഘാടനവും കമ്പനി കഴിഞ്ഞ ദിവസം പൂർത്തിയാക്കി. ഓരോ ഉപയോഗത്തിനും പണം നൽകി ഉപഭോക്താക്കൾക്ക് കൊച്ചി ഡീലർഷിപ്പിൽ ഈ ചാർജിംഗ് സൗകര്യം പ്രയോജനപ്പെടുത്താനാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ചാർജിംഗ് സ്റ്റേഷൻ വഴി മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ആവശ്യങ്ങളും ഇത് ഉൾക്കൊള്ളുമെന്നും കിയ കൂട്ടിച്ചേർത്തു.
Recommended Video

ഈ വർഷം ജൂലൈയിൽ 150kWh ശേഷിയുള്ള ഗുഡ്ഗാവിലെ ഏറ്റവും വേഗതയേറിയ ഇവി ചാർജറും കിയ സ്ഥാപിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള 15 ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനാണ് ബ്രാൻഡ് ഇപ്പോൾ പദ്ധതിയിടുന്നത്.

ഇന്ത്യയിലെ ഇവികളുടെ മൊബിലിറ്റി വിപ്ലവത്തിന്റെ ഭാഗമാകുക മാത്രമല്ല, ഇവി ഉടമസ്ഥാവകാശം അഭിലഷണീയമാക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു.

ഈ വർഷമാദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ആഗോളതലത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായ EV6 കിയയുടെ തത്വചിന്തയുടെ മികച്ച ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം പാസഞ്ചർ വാഹനങ്ങൾക്കായി ഈ 240kWh DC ഫാസ്റ്റ് ചാർജർ കൊച്ചിയിൽ അവതരിപ്പിക്കുന്നതിൽ വളരെയധികം സന്തോഷം നൽകുന്നുവെന്നും മ്യുങ്-സിക് സോൺ പറഞ്ഞു.
MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

രാജ്യത്തുടനീളമുള്ള കിയയുടെ ഇവി ഡീലർഷിപ്പുകളിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതിനും സാധാരണയായി പിന്തുടരുന്ന സമയവും റേഞ്ച് ഉത്കണ്ഠയും ചാർജ് ചെയ്യുന്നതിനുള്ള പ്രശ്‌നവും കുറയ്ക്കുന്നതിനുള്ള പ്രക്രിയയിലാണ് ഇതിലൂടെ ഉന്നംവെക്കുന്നതെന്നും കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ അഭിപ്രായപ്പെട്ടു.

സെപ്റ്റംബറിൽ ഡെലിവറികൾ ആരംഭിക്കുന്നതോടെ കംപ്ലീറ്റ്ലി ബിൽറ്റ് അപ് റൂട്ട് വഴി ലഭ്യമാകുന്ന EV6 ക്രോസ്ഓവർ ജൂണിൽ കിയ ഇന്ത്യയിൽ അവതരിപ്പിച്ചു. EV6 പ്രീമിയം ഇലക്‌ട്രിക് ക്രോസ്ഓവറിന് 526 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. നിലവിൽ ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് കാറിന്റെ 100 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ആഭ്യന്തര വിപണിയിൽ എത്തിച്ചിരിക്കുന്നത്.

EV6 ഇവിക്കായി 355 ബുക്കിംഗുകള്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചെങ്കിലും 100 യൂണിറ്റുകള്‍ മാത്രമാണ് ഇവിടെ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 59.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 64.95 ലക്ഷം രൂപയും എക്‌സ്‌ഷോറും വിലയായി നല്‍കണം.

ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വേരിയന്റുകൾ. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്‌ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ E-GMP ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് കിയ EV6 ഇലക്ട്രിക് കാറിനെ പൂർണമായും നിർമിച്ചിരിക്കുന്നത്. 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കോടു കൂടിയാണ് പ്രീമിയം ഇലക്‌ട്രിക് കാർ വിൽപ്പനയ്ക്ക് എത്തുന്നത്.

EV6 ഇലക്ട്രിക് ചാർജ് ചെയ്യാൻ രണ്ട് ഓപ്ഷനുകളുമുണ്ട്. അതിൽ 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. അതേസമയം 50kW ഫാസ്റ്റ് ചാർജർ വഴിയാണെങ്കിൽ ഇവി മോഡൽ പൂർണമായി ചാർജാവാൻ ഏകദേശം 73 മിനിറ്റ് സമയം എടുക്കുമെന്നാണ് കിയ മോട്ടോർസ് പറയുന്നത്.

ഇതുകൂടാതെ EV6 ഇവിയുടെ ബാറ്ററി അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതിലൂടെ വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് ബാറ്ററിയിലേക്ക് കൂട്ടിച്ചേർക്കാൻ സഹായിക്കുമെന്നും കിയ ഇന്ത്യ അവകാശപ്പെടുന്നുണ്ട്.

ഇനി വാഹനത്തിന്റെ പെർഫോമൻസിന്റെ കാര്യത്തിലേക്ക് നോക്കിയാൽ EV6 ജിടി ലൈൻ വേരിയന്റ് 225 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന റിയർ വീൽ ഡ്രൈവായ സിംഗിൾ മോട്ടോർ സെറ്റപ്പുമായാണ് വരുന്നത്. അതേസമയം മറുവശത്ത് ജിടി ലൈൻ AWD മോഡൽ ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെ പരമാവധി 321 bhp പവറിൽ 605 Nm torque വരെ വികസിപ്പിക്കുകയും ചെയ്യും.


Click it and Unblock the Notifications








