പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

കാരെൻസ് എംപിവിയെ തിരികെവിളിച്ച് കിയ ഇന്ത്യ. എയർബാഗ് കൺട്രോൾ മൊഡ്യൂൾ സോഫ്‌റ്റ്‌വെയറിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായാണ് കമ്പനി പുത്തൻ വാഹനത്തെ തിരികെവിളിച്ചിരിക്കുന്നത്.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

കാരെൻസിന്റെ 44,174 യൂണിറ്റുകളാണ് കിയ ഇന്ത്യയിൽ തിരികെവിളിച്ചിരിക്കുന്നത്. പരിശോധനയ്ക്കിടെ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ, ഒരു ഇൻഡിപെൻഡന്റ് സോഫ്റ്റ്‌വെയർ നവീകരണത്തിലൂടെ കമ്പനി പ്രശ്നം പരിഹരിക്കും. വാഹനം തിരിച്ചുവിളിക്കുന്ന വിവരം തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നതിനായി കമ്പനി ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകളെ നേരിട്ട് അറിയിക്കാൻ തുടങ്ങും.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

തിരിച്ചുവിളിക്കുന്നതിനെ കുറിച്ച് കമ്പനിയിൽ നിന്നും ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞാൽ, ബാധിതമായ കാരെൻസ് വാഹനങ്ങളുടെ ഉടമകൾ കിയയുടെ അംഗീകൃത ഡീലർമാരുമായി ബന്ധപ്പെട്ട് ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യേണ്ടതുണ്ട്. ആറ്, ഏഴ് സീറ്റർ ഓപ്ഷനിലെത്തുന്ന കാരെൻസ് ഈ വർഷം ഫെബ്രുവരിയിലാണ് കമ്പനി പുറത്തിറക്കുന്നത്.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

കിയ സെൽറ്റോസിന് സമാനമായ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുമായാണ് കാരെൻസ് എംപിവിയും കളംനിറയുന്നത്."കിയ കാരെൻസിലെ എയർബാഗ് കൺട്രോൾ മൊഡ്യൂളിലെ (ACU) സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് കിയ ഇന്ത്യ ഈ സ്വമേധയാ തിരിച്ചുവിളിക്കൽ കാമ്പെയ്‌ൻ നടത്തുന്നത്. ഈ കാമ്പെയ്‌നിന്റെ പ്രക്രിയയിലുടനീളം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിന് കമ്പനി പരമാവധി ശ്രദ്ധിക്കും" എന്നാണ് ഔദ്യോഗിക വിശദീകരണം.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

140 bhp കരുത്ത് വരെ നൽകുന്ന 1.4 ലിറ്റർ GDI പെട്രോൾ എഞ്ചിനാണ് കാരെൻസിലെ പവർഫുൾ എഞ്ചിൻ ഓപ്ഷൻ. ഇത് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് കോമ്പിനേഷനുകളുമായാണ് വിപണിയിൽ എത്തുന്നത്.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

115 bhp പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും കിയ കാരെൻസിൽ ലഭ്യമാണ്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് തെരഞ്ഞെടുക്കാനാവുന്നത്. മറ്റൊരു ഓപ്ഷൻ 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനാണ്.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനിലൂടെ ഈ ഡീസൽ എഞ്ചിന് 115 bhp കരുത്തോളമാണ് നൽകുന്നത്. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ESC, ABS, ഡൌൺഹിൽ ബ്രേക്ക് കൺട്രോൾ എന്നിവയുമായാണ് കിയ എംപിവി വിപണിയിൽ എത്തുന്നത്.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കർ ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ് എന്നിവയുൾപ്പെടെയുള്ള ക്രിയേറ്റർ കംഫർട്ട് ഫീച്ചറുകളാണ് കാരെൻസിന്റെ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

ഇതിനു പുറമെ ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ, രണ്ടാം നിരയിൽ ഇരിക്കുന്നവർക്ക് വൺ-ടച്ച് ടംബിൾ ഡൗൺ ഫംഗ്‌ഷണാലിറ്റി എന്നിവയും കിയ കാരെൻസിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

ഈ വർഷം ഫെബ്രുവരി 15 ന് ഇന്ത്യയിൽ അവതരിപ്പിച്ച കരെൻസിന്റെ ഏകദേശം 48,000 യൂണിറ്റുകളോളം 2022 സെപ്റ്റംബർ വരെ കമ്പനി രാജ്യത്ത് വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കിയയുടെ മൊത്തം വിൽപ്പന 25,857 യൂണിറ്റായിരുന്നു.

പണികിട്ടിയല്ലോ മച്ചമ്പി... Carens എംപിവിയെ തിരികെവിളിച്ച് Kia India

അതിൽ 5,233 യൂണിറ്റുകളാണ് കാരെൻസിന്റെ സംഭാവന. നിലവിൽ കിയ കാരെൻസിന് ഇന്ത്യയിൽ 9.60 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Tuesday, October 4, 2022, 15:57 [IST]
English summary
Kia india issued voluntary recall for the carens mpv for airbag control unit software issue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X