ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

തങ്ങളുടെ വാഹനങ്ങളെ സമഗ്രമായ ഫീച്ചറുകളാൽ സജ്ജീകരിക്കുന്നത് ഒരു ട്രെൻഡാക്കി മാറ്റിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയയും ഹ്യുണ്ടായിയും. മാത്രമല്ല മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാനും ഇരുകമ്പനികളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

ഉപയോക്താക്കൾക്ക് അവർ മുടക്കുന്ന വിലയ്ക്കുള്ള മികച്ച മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പതിവായി ഇത്തരം നവീകരണങ്ങൾ ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായി സോനെറ്റിനും സെൽറ്റോസിനും ഒന്നിലധികം പുതിയ സവിശേഷതകൾ ചേർത്തിരിക്കുകയാണ് കിയ ഇന്ത്യ.

പുതിയ നിറം, മെച്ചപ്പെട്ട സുരക്ഷ, ഡീസൽ iMT എന്നിവയാണ് പുതിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായിരിക്കുന്നത്. എക്സ്റ്റീരിയറിലേക്ക് പുതുമ കൊണ്ടുവരുന്നതിന്റെ ഭാഗമായി സോനെറ്റിനും സെൽറ്റോസിനും പുതിയ ഇംപീരിയൽ ബ്ലൂ, സിൽവർ കളർ ഓപ്ഷൻ ബ്രാൻഡ് സമ്മാനിച്ചു. അടുത്തിടെ വിപണിയിൽ എത്തിയ കിയ കാരെൻസിൽ നിന്നും കടമെടുത്ത നിറമാണിത്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

കളർ ഓപ്ഷനുകളുടെ കാര്യം വരുമ്പോൾ സോനെറ്റും സെൽറ്റോസും സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സോനെറ്റിന് തെരഞ്ഞെടുക്കാൻ ആകെ ഏഴ് കളർ ഓപ്‌ഷനുകളുണാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 6 സിംഗിൾ ടോൺ, 5 ഡ്യുവൽ ടോൺ കളർ ഓപ്‌ഷനുകൾക്കൊപ്പം സെൽറ്റോസ് കൂടുതൽ മികച്ചതാക്കുന്നു.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

സെൽറ്റോസ് X-ലൈനിനൊപ്പം ഒരു പ്രത്യേക മാറ്റ് ഗ്രാഫൈറ്റ് ഓപ്ഷനും ഉണ്ട്. എന്നിരുന്നാലും രണ്ട് കിയ എസ്‌യുവികൾക്കും നിലവിൽ ബ്ലൂ കളർ നഷ്‌ടമായിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള ജനപ്രിയ നിറങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. സോനെറ്റും സെൽറ്റോസും നീല നിറത്തിൽ ലഭ്യമാക്കാൻ പല ഉപയോക്താക്കളും ആഗ്രഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കാരെൻസ് ലോഞ്ച് ചെയ്തതിന് ശേഷം.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

ആധുനിക ഫീച്ചർ സവിശേഷതകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കിയ മോട്ടോർസ് ഇപ്പോൾ സുരക്ഷാ സജ്ജീകരണങ്ങളിലും കൂടുതൽ ഊന്നൽ കൊടുക്കുകയാണ്. സോനെറ്റും സെൽറ്റോസും വിപുലമായ സുരക്ഷാ ഫീച്ചറുകളുടെ ഒരു ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സവിശേഷതകളാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് അണിനിരത്തുന്നത്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

പുതുക്കിയ എസ്‌യുവി മോഡലുകളെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുതിയ ടെലിവിഷൻ പരസ്യ വീഡിയോയും കിയ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. സോനെറ്റ്, സെൽറ്റോസ് എന്നിവയുടെ സുരക്ഷാ പരിഷ്ക്കരണത്തിൽ 4 എയർബാഗുകളും കമ്പനി ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

സെൽറ്റോസിൽ അവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. സെൽറ്റോസിലെ GTX+, HTX+ വേരിയന്റിലും സോനെറ്റിലെ GTX+ വേരിയന്റിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

നേരത്തെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തി കാരെൻസ് പുറത്തിറക്കിയിരുന്നു. ഇത് യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുമെങ്കിലും വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും 6 എയർബാഗുകൾ സഹായിക്കും. 8 സീറ്റുകൾ വരെ ഉള്ള എല്ലാ പാസഞ്ചർ കാറുകളിലും നിർബന്ധിത ഫീച്ചറായി 6 എയർബാഗുകൾ ഉൾപ്പെടുത്താൻ വാഹന നിർമാണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

സെൽറ്റോസിന്റെ കാര്യത്തിൽ ഈ വർഷാവസാനം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് മുമ്പായി ഈ അപ്‌ഡേറ്റുകൾ അവതരിപ്പിക്കും. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പനോരമിക് സൺറൂഫ് പോലുള്ള ചില അധിക സവിശേഷതകളാൽ സമ്പന്നമായാണ് വിപണിയിലെത്തുക.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

നിലവിലെ പതിപ്പിന് സിംഗിൾ പേയ്ൻ സൺറൂഫ് മാത്രമാണുള്ളത്. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായി ക്രെറ്റയും എംജി ആസ്റ്ററും ഇതിനകം തന്നെ പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് കിയയ്ക്ക് അൽപം നിരാശയുളവാക്കുന്ന കാര്യമാണ്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

വരാനിരിക്കുന്ന സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് സ്റ്റൈലിംഗ് മാറ്റങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എസ്‌യുവിയ്‌ക്കായുള്ള സെൻസർ അധിഷ്‌ഠിത ADAS (അഡ്‌വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ഫീച്ചറുകളെക്കുറിച്ചും കിയ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

സോനെറ്റിലും സെൽറ്റോസിലും തെരഞ്ഞെടുക്കാൻ നിരവധി എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളാണ് കിയ ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് സോനെറ്റിൽ ലഭ്യമാവുന്നത്. സെൽറ്റോസിന് ഇവയ്ക്ക് പുറമെ 1.5 ലിറ്റർ പെട്രോളും 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ കൂടി സ്വന്തമാക്കാനാവും.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിൽ മാനുവൽ, ഡിസിടി, ഐഎംടി, മാനുവൽ, ഐവിടി എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. iMT-യെ കുറിച്ച് പറയുകയാണെങ്കിൽ ഇത് നിലവിൽ സോനെറ്റിൽ 1.0 ലിറ്റർ പെട്രോൾ യൂണിറ്റിനൊപ്പവും 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പവുമാണ് സെൽറ്റോസിന് iMT അവതരിപ്പിച്ചിരിക്കുന്നത്.

ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പുതിയ Seltos, Sonet എസ്‌യുവികളുടെ പരസ്യ വീഡിയോയുമായി Kia

ഈ ക്ലച്ച്ലെസ് ഗിയർബോക്സ് സംവിധാനം ജനപ്രീതി നേടിയതിനാൽ കിയ ഡീസൽ എഞ്ചിനിലേക്കും ഇത് പരിചയപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഡീസൽ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക്ക് മാത്രമായാണ് വിപണിയിലെത്തിയിരുന്നത്.

More from DriveSpark

Article Published On: Saturday, April 9, 2022, 12:46 [IST]
English summary
Kia india released new tvc for updated sonet and seltos suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X