Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

ഡിസൈൻ കാഴ്ച്ചകൾ പുറത്തുവിട്ടപ്പോൾ തന്നെ ഹിറ്റായ വാഹനമായിരുന്നു കിയയുടെ നാലാമനായി എത്തിയ കാരെൻസ്. വില പ്രഖ്യാപനം കൂടിയായതോടെ എംപിവി ഏവരുടെയും കണ്ണിലുടക്കാൻ തുടങ്ങി.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിലായി അവതരിപ്പിച്ച കിയ കാരെൻസിന് ഇന്ത്യയിൽ 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

കൂടാതെ ടോപ്പ്-എൻഡ് ലക്ഷ്വറി പ്ലസിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്ന ഓപ്ഷണൽ 6-സീറ്റർ പതിപ്പും കാരെൻസ് 7 സീറ്റർ മോഡലിന്റെ പ്രത്യേകതയാണ്. ഒരു അതുല്യമായ ഡിസൈൻ ഉള്ളപ്പോൾ തന്നെ എംപിവി വാഹനത്തെ കൂടുതൽ മോടി പിടിപ്പിക്കാനായി കിയ ഉപഭോക്താക്കൾക്ക് വിവിധ ആക്‌സസറികളും കമ്പനി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

ബോഡി സൈഡ് മോൾഡിംഗ് (ക്രോം), വിൻഡോ ക്രോം ബെൽറ്റ്‌ലൈൻ ഫ്രണ്ട് ബമ്പർ ഗാർണിഷ് റിയർ ബൂട്ട് ഗാർണിഷ് ഹെഡ്‌ലാമ്പ് ഗാർണിസ്, ORVM ക്രോം, വീൽ ആർച്ച് ക്രോം, ക്രോം ഇൻസേർട്ട് ഉള്ള ഡോർ വൈസർ, ബോഡി കവർ, മഡ് ഫ്ലാപ്പ്, ഡോർ ഫിംഗർ ഗാർഡ്, ഗാർഡ്, ഡോർ ഹാൻഡിൽ എന്നിവയാണ് ഔദ്യോഗിക ആക്‌സസറി പട്ടികയിൽ കാരെൻസിനായി കിയ അവതരിപ്പിച്ചിരിക്കുന്നത്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

ഇതിനു പുറമെ ഡോർ എഡ്ജ് പിൻ ബമ്പർ ഗാർണിഷ്, സി-പില്ലർ ഗാർണിഷ്, ടെയ്‌ലാമ്പ് ഗാർണിഷ്, സൈഡ് സ്റ്റെപ്പ്, ബൂട്ട് മാറ്റ്, 3D ബൂട്ട് മാറ്റ്, 3D ക്യാബിൻ മാറ്റ്, ഫ്ലോർ മാറ്റ്, ഡോർ സിൽ ഗാർഡ്, സൺബ്ലൈൻഡ്‌സ്, ഷൂ ബോക്സ്, സീറ്റ് ബെൽറ്റ് കവർ എന്നിവയും പുതിയ കാരെൻസ് എംപിവിയുടെ ഔദ്യോഗിക ആക്‌സസറികളായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Accessory Item Price
Body side moulding (chrome) ₹2,737
Window chrome beltline ₹2,255
Front bumper garnish ₹537
Rear boot garnish ₹1,085
Headlamp garnish ₹1,374
ORVM chrome ₹1,099
Wheel arch chrome ₹2,475
Door visor with chrome insert ₹4,597
Body cover ₹2,256
Mud flap ₹673
Door finger guard ₹999
Chrome door handle ₹1,250
Door edge guard ₹534
Rear bumper garnish ₹505
C-pillar garnish ₹841
Taillamp garnish ₹1,787
Side step ₹20,632
Boot mat ₹499
3D boot mat ₹1,089
3D cabin mat ₹4,129
Floor mat ₹1,570 to ₹9,622
Door sill guard ₹1,072
Sunblinds ₹2,268
Shoe box ₹949
Seatbelt cover ₹498

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

കിയയയെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ ഏറ്റവും പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് അവർ വാഗ്ദാനം ചെയ്യുന്ന മൂന്ന് കാറുകളിൽ രണ്ടെണ്ണം ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിർമിച്ചതാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. മാത്രവുമല്ല സെൽറ്റോസും സോനെറ്റും ലോകത്ത് ആദ്യമായി ലഭിച്ച രാജ്യവും ഇന്ത്യയാണെന്ന പ്രത്യേകതയുമുണ്ട്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

സോനെറ്റ്, സെൽറ്റോസ് എന്നിവ പോലെ തന്നെ കാരെൻസും ആദ്യം ഇന്ത്യയിലും പിന്നീട് മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നാണ് കിയ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. നിലവിൽ സെൽറ്റോസ്, സോനെറ്റ്, കാർണിവൽ എന്നിവ ഉൾപ്പെടുന്ന കമ്പനി ലൈനപ്പിലെ നാലാമത്തെ ഉൽപ്പന്നമായിരിക്കും കാരെൻസ്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

മാരുതി എർട്ടിഗ, മഹീന്ദ്ര മറാസോ മുതൽ മഹീന്ദ്ര XUV700, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങളുടെ കടുത്ത എതിരാളിയായാണ് ഈ 6/7 സീറ്റർ എംപിവിയെ കാണക്കാക്കപ്പെടുന്നതും. ലക്ഷ്വറി പ്ലസിന്റെ ടോപ്പ് എൻഡ് ഒഴികെ ഈ വേരിയന്റുകൾ എല്ലാം 7 സീറ്ററായകും എത്തുക.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

കാരെൻസിന്റെ ടോപ്പ് എൻഡിൽ മാത്രമാണ് 6 സീറ്റർ ഓപ്ഷൻ വാഗ്ദാനം ചെയ്യുകയുള്ളൂ. ഇനി എംപിവിയുടെ വലിപ്പത്തെ സംബന്ധിച്ചിടത്തോളം 4,540 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,708 മില്ലീമീറ്റർ ഉയരവും 2,780 മില്ലീമീറ്റർ വീൽബേസുമാണ് കിയയുടെ ഏറ്റവും പുതിയ വാഹനത്തിനുള്ളത്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

കാരെൻസിന്റെ വീൽബേസ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയതായിരിക്കും. പുതിയ മോഡലിന് നിരവധി കളർ ഓപ്ഷനുകൾ ലഭിക്കുന്നുമുണ്ട്. അതിൽ ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ലിംഗ് സിൽവർ എന്നിവയ്‌ക്കൊപ്പം തീവ്രമായ ചുവപ്പ്, അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ് എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

എൽഇഡി ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ചില പരുക്കൻ ഡിസൈനുകളാണ് വാഹനത്തിലേക്ക് ഏവരേയും ആകർഷിക്കുന്ന മറ്റൊരു ഘടകം. വശക്കാഴ്ച്ചയിൽ 16 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകളാണ് കിയ സമ്മാനിച്ചിരിക്കുന്നതും. കൂടാതെ അതിന്റെ പുറംഭാഗത്തിന് ധാരാളം ബോഡി ക്ലാഡിംഗും പ്രീമിയം അപ്പീലിനായി ക്രോമിന്റെ വിപുലമായ ഉപയോഗവും കാണാം.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

അകത്തളത്തിൽ മൂന്ന് വരികളിലും യാത്രക്കാർക്ക് മതിയായ ഇടമാണ് കാരെൻസ് നൽകുന്നത്. മൂന്നാം നിര സീറ്റുകളിലേക്കും 4 പവർ വിൻഡോകളിലേക്കും 2,3 നിര യാത്രക്കാർക്ക് റൂഫ് മൗണ്ടഡ് എസി വെന്റുകളിലേക്കും മികച്ച പ്രവേശനത്തിനായി ടച്ച് ആൻഡ് ടംബിൾ സീറ്റിംഗ് ലഭിക്കുന്നു. ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളുള്ള ഇരിപ്പിടം സുഖകരമായ യാത്രയാകും നൽകുന്നതും.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

പനോരമിക് സൺറൂഫ്, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, ഒടിഎ മാപ്പ്, സിസ്റ്റം അപ്‌ഡേറ്റ് എന്നിവയും കാരെൻസിലുണ്ട്.

Carens എംപിവിയെ കൂടുതൽ മോടിയാക്കാൻ ആക്‌സസറികളും പരിചയപ്പെടുത്തി Kia Motors

എംപിവിയുടെ സുരക്ഷാ സജ്ജീകരണങ്ങളിൽ മൊത്തം 6 എയർബാഗുകൾ ഉൾപ്പെടും. എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലും വില ശ്രേണിയിലും ഉള്ള ആദ്യത്തെ കാറാണിത്.

More from DriveSpark

Article Published On: Friday, February 18, 2022, 16:14 [IST]
English summary
Kia introduced accessories and prices details for newly launched carens mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X