നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

എംപിവി സെഗ്മെന്റിലെ പുത്തൻ താരോദയമായ കിയ കാരെൻസിന്റെ ഡെലിവറി ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാരെൻസിന് ഇതുവരെ 20,000-ത്തോളം പ്രീ-ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

ഹൈദരാബാദിലെ അംഗീകൃത കിയ ഡീലറായ വിഹാൻ കിയ അടുത്തിടെ പുറത്തിറക്കിയ കാരെൻസ് മൂന്ന്-വരി എംപിവിയുടെ 40 യൂണിറ്റുകളുടെ ഡെലിവറി ഒരുമിച്ചു നടത്തി ശ്രദ്ധനേടിയിരിക്കുകയാണിപ്പോൾ. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ എത്തുന്ന കാരെൻസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ എന്നിവയുമായി കിയ കാരെൻസ് നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഹ്യുണ്ടായി അൽകസാർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയുടെ താഴ്ന്ന വകഭേദങ്ങളുമായും പുത്തൻ എംപിവി മാറ്റുരയ്ക്കും. കാരെൻസ് ബ്രാൻഡിന്റെ ലൈനപ്പിൽ കാർണിവലിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ എന്നിവയെ ആശ്രയിച്ച് കിയ കാരെൻസിന്റെ കാത്തിരിപ്പ് കാലയളവ് 14 മുതൽ 49 ആഴ്ച്ച വരെയാണ്. ആവശ്യം നിറവേറ്റുന്നതിനായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള ഉത്പാദന കേന്ദ്രത്തിൽ മൂന്നാം ഷിഫ്റ്റ് ആരംഭിക്കും. ഉയർന്ന വോളിയം ഔട്ട്പുട്ടോടെ മൂന്ന് ലക്ഷത്തിലധികം കാറുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

മൂന്ന് എഞ്ചിനുകളിലും നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ പരമാവധി 115 bhp കരുത്തിൽ 144 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ 115 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

പുത്തൻ എംപിവിയുടെ ചെറിയ 1.4 ലിറ്റർ ടർബോ പെട്രോൾ 140 bhp കരുത്തിൽ 242 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സ് കാരെൻസിൽ സ്റ്റാൻഡേർഡായി വരുന്നു. അതിനു പുറമെ ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഏഴ് സ്പീഡ് ഡിസിടിയും ഓപ്ഷണലായും എംപിവി ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

വിപുലമായ ശ്രേണിയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ്, ധാരാളം സ്റ്റോറേജ് സ്‌പെയ്‌സുകൾ, ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ, സ്‌മാർട്ട് എയർ പ്യൂരിഫയർ, വൺ-ടച്ച് എന്നിങ്ങനെയുള്ള ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്നു. മധ്യ നിരയ്‌ക്കുള്ള ടംബിൾ ഫംഗ്‌ഷൻ മുതലായ സവിശേഷതകളാണ് കിയ കാരെൻസ് അണിനിരത്തുന്നത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വിശാലമായ വേരിയന്റ് തലങ്ങളിലാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡായി എംപിവി ഒരു 7 സീറ്റർ വാഹനമാണ്. അതായത് ടോപ്പ്-എൻഡ് ലക്ഷ്വറി പ്ലസിനൊപ്പം മാത്രമാണ് ഓപ്ഷണലായി ഉപഭോക്താക്കൾക്ക് 6 സീറ്റർ ഓപ്ഷൻ നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

സോനെറ്റ്, സെൽറ്റോസ് എന്നിവ പോലെ തന്നെ കാരെൻസും ആദ്യം ഇന്ത്യയിലും പിന്നീട് മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നും കിയ മോട്ടോർസ് പറയുന്നു. ബ്രാൻഡിന്റെ എല്ലാ കാറുകളേയും പോലെ തന്നെ ഫീച്ചർ റിച്ചാണ് കാരെൻസും. ഡിസൈനും കിയയുടെ എല്ലാ മോഡലുകളെയും പോലെ തന്നെ അത്യാധുനികമാണ്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

എൽഇഡി ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ചില പരുക്കൻ ശൈലിയാണ് രൂപകൽപ്പനയിൽ ഏറെ വേറിട്ടു നിൽക്കുന്നത്. 16 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകളാണ് കിയ കാരെൻസ് എംപിവിയെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

ബോഡിയിൽ ധാരാളം ബോഡി ക്ലാഡിംഗും പ്രീമിയം അപ്പീലിനായി ക്രോമിന്റെ വിപുലമായ ഉപയോഗവും ഉണ്ട്. വലിപ്പത്തിന്റെ കാര്യത്തിലും തികച്ചും സമ്പന്നനാണ് വാഹനം. 4,540 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,708 മില്ലീമീറ്റർ ഉയരവും 2,780 മില്ലീമീറ്റർ വീൽബേസുമാണ് കിയയുടെ നാലാമനായി എത്തിയ മോഡലിനുള്ളത്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ വീൽബേസ് തന്നെയാണ് കാരെൻസിന്റെ മറ്റൊരു ആകർഷകമായ കാര്യം. ഇനി കോംപാക്‌ട് എംപിവിയുടെ സുരക്ഷാ സന്നാഹങ്ങളിലേക്ക് നോക്കിയാൽ ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ക്യാമറയുള്ള പിൻ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവ കിയ കാരെൻസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരത്തിലേക്ക് കുതിക്കാൻ Carens എംപിവി, ഡെലിവറി ആരംഭിച്ച് Kia Motors

ആകർഷകമായ നിറങ്ങളും പുത്തൻ മോഡലിൽ തെരഞ്ഞെടുക്കാം. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ലിംഗ് സിൽവർ എന്നിവയ്‌ക്കൊപ്പം റെഡ്, അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ് എന്നിവയാണ് കിയ നൽകുന്നത്.

More from DriveSpark

Article Published On: Thursday, February 24, 2022, 13:18 [IST]
English summary
Kia motors india started the deliveries of the carens mpv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X