EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6, ജൂണ്‍ 2-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കാര്‍ നിര്‍മാതാവ് ഇപ്പോള്‍ വാഹനത്തിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

റിപ്പോര്‍ട്ട് അനുസരിച്ച് 3 ലക്ഷം രൂപ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ 12 നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത് വില്‍ക്കുകയെന്നും കമ്പനി പറയുന്നു. EV6 വേരിയന്റുകളുടെ വിശദാംശങ്ങളും ശ്രേണി, സവിശേഷതകള്‍ കിയ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവിലും ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലും വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്‌പെക്ക് GT-ലൈന്‍ ട്രിം ലെവലില്‍ മാത്രമേ ഇന്ത്യയ്ക്കായുള്ള EV6 ഓഫര്‍ ചെയ്യപ്പെടുകയുള്ളൂവെന്നും പറയപ്പെടുന്നു.

MOST READ: Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

ഇന്ത്യയ്ക്കായുള്ള കിയ EV6-ന്റെ എല്ലാ പതിപ്പുകളും 78.4kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് നല്‍കുന്നത്. റിയര്‍-വീല്‍ ഡ്രൈവ് (RWD) രൂപത്തില്‍, 225 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പിന്‍ ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരൊറ്റ മോട്ടോര്‍ സജ്ജീകരണത്തിന് ബാറ്ററി പാക്ക് ശക്തി നല്‍കുന്നു.

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

റിയര്‍ വീല്‍ ഡ്രൈവ് (RWD) കിയ EV6 GT ലൈന്‍ 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും, 183 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗതയെന്നും കമ്പനി പറയുന്നു. പിന്‍-വീല്‍ ഡ്രൈവ് കിയ EV6 GT-ലൈന്‍ ഒറ്റ ചാര്‍ജില്‍ 528 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

കിയ GT-ലൈനിന്റെ ഓള്‍-വീല്‍ ഡ്രൈവ് (AWD) പതിപ്പ് ഫ്രണ്ട് ആക്സിലില്‍ മറ്റൊരു മോട്ടോര്‍ ചേര്‍ക്കുന്നു, ഇത് പവര്‍ ഫിഗറിനെ 321 ബിഎച്ച്പിയിലേക്കും പീക്ക് ടോര്‍ക്ക് 605 എന്‍എമ്മിലേക്കും ഉയര്‍ത്തുന്നു.

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

കിയ EV6 GT-ലൈന്‍ (AWD) 0-100 കിലോമീറ്റര്‍ വേഗത 5.2 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനും സാധിക്കും. എന്നിരുന്നാലും ഉയര്‍ന്ന വേഗത ഇപ്പോഴും 183 കിലോമീറ്ററാണ് ആണ്. കിയ EV6 GT-ലൈനിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിന് 505 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

800V ചാര്‍ജിംഗ് ആര്‍ക്കിടെക്ചര്‍ ഫീച്ചര്‍ ചെയ്യുന്ന ഹ്യുണ്ടായി ഗ്രൂപ്പിന്റെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കിയ EV6. അതായത് EV6-ന് 350kW വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. 350kW ചാര്‍ജറിലേക്ക് പ്ലഗ് ചെയ്യുമ്പോള്‍, EV6-ന് അതിന്റെ വലിയ 78.4kWh ബാറ്ററി പാക്ക് 10 മുതല്‍ 80 ശതമാനം വരെ 18 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

കിയ EV6 50kW DC ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു, ഇത് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സാധാരണമായ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനാണ്. 50kW ചാര്‍ജിംഗ് സ്റ്റേഷനില്‍ പ്ലഗ് ചെയ്യുമ്പോള്‍, EV6-ന്റെ ബാറ്ററി പാക്ക് 73 മിനിറ്റിനുള്ളില്‍ 10-ല്‍ നിന്ന് 80 ശതമാനത്തിലേക്ക് ഉയരും.

MOST READ: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

EV6 GT-ലൈന്‍ അടുത്തിടെ ഓസ്ട്രേലിയന്‍ NCAP പരീക്ഷിച്ചിരുന്നു. അവിടെ അത് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. യൂറോ NCAP ടെസ്റ്റുകളില്‍ കിയ EV6-ന് ഇതേ റേറ്റിംഗ് ലഭിച്ചിരുന്നു.

EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്

കിയയില്‍ നിന്നുള്ള ഇലക്ട്രിക് EV6 എസ്‌യുവിയില്‍ 8 എയര്‍ബാഗുകള്‍, ESP, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ലേന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളിഷന്‍ അസിസ്റ്റ് തുടങ്ങിയ വിപുലമായ ഡ്രൈവര്‍ എയ്ഡുകളും ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Thursday, May 26, 2022, 19:50 [IST]
English summary
Kia officially started to accept ev6 pre bookings in india will launch on june 2 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X