ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

ഇന്ത്യയിലെ എംപിവി സെഗ്മെന്റിൽ തംരഗമായി മാറുകയാണ് കിയയുടെ നാലാമനായി വിപണിയിൽ എത്തിയ കാരെൻസ്. ഫെബ്രുവരി 15-ന് വില പ്രഖ്യാപനം വരെ രാജ്യത്ത് 19,000-ത്തിലധികം ബുക്കിംഗുകൾ കമ്പനിക്ക് ലഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

വില നിർണയത്തിൽ കിയ മോട്ടോർസ് ഏവരെയും ഞെട്ടിച്ചാണ് കാരെൻസിന്റെ വരവു തന്നെ. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് എംപിവിക്കായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിശ്ചയിച്ചിരിക്കുന്ന വില. അവിശ്വസനീയമായ പ്രാരംഭ ശ്രേണിയിലാണ് കാരെൻസ് വിപണനം ചെയ്യുന്നത്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

നിലവിൽ കാരെൻസിനായുള്ള ഡെലിവറി പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് കിയ ഇന്ത്യ. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വിശാലമായ വേരിയന്റ് തലങ്ങളിലാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡായി എംപിവി ഒരു 7 സീറ്റർ വാഹനമാണ്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

എന്നാൽ ടോപ്പ്-എൻഡ് ലക്ഷ്വറി പ്ലസിനൊപ്പം ഓപ്ഷണലായി ഉപഭോക്താക്കൾക്ക് 6 സീറ്റർ ഓപ്ഷനും തെരഞ്ഞെടുക്കാം. ഇത് ഈ വേരിയന്റിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പിന്നിലെ മൂന്നാം വരിയിലേക്ക് എളുപ്പത്തിൽ ആക്‌സസ് അനുവദിക്കുന്ന മധ്യനിരയ്‌ക്കുള്ള വൺ-ടച്ച് ഇലക്‌ട്രോണിക് ടംബിൾ ഫംഗ്‌ഷനാണ് കാരെൻസിന്റെ മറ്റൊരു യൂണീക് സെല്ലിംഗ് പോയിന്റ്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

നിലവിൽ ഇന്ത്യയിൽ കിയ മോട്ടോർസ് വാഗ്ദാനം ചെയ്യുന്ന മൂന്ന് കാറുകളിൽ രണ്ടെണ്ണം ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിർമിച്ചതാണ്. സോനെറ്റ് കോംപാക്‌ട് എസ്‌യുവിയും പുതിയ കാരെൻസുമാണ് ആ മോഡലുകൾ. സോനെറ്റ്, സെൽറ്റോസ് എന്നിവ പോലെ തന്നെ കാരെൻസും ആദ്യം ഇന്ത്യയിലും പിന്നീട് മറ്റ് വിപണികളിലും പരിചയപ്പെടുത്തുമെന്നാണ് കിയ വ്യക്തമാക്കിയിരിക്കുന്നത്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ആരെയും മയക്കുന്ന രൂപമാണ് വാഹനത്തിനുള്ളത്. എൽഇഡി ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ചില പരുക്കൻ ശൈലിയാണ് രൂപകൽപ്പനയിൽ ഏറെ വേറിട്ടു നിൽക്കുന്നത്. 16 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകളാണ് കാരെൻസിനുള്ളത്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

കൂടാതെ എംപിവിയുടെ പുറംമോടിയിൽ ധാരാളം ബോഡി ക്ലാഡിംഗും പ്രീമിയം അപ്പീലിനായി ക്രോമിന്റെ വിപുലമായ ഉപയോഗവും കാണാം. 4,540 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,708 മില്ലീമീറ്റർ ഉയരവും 2,780 മില്ലീമീറ്റർ വീൽബേസുമാണ് കിയയുടെ ഏറ്റവും മോഡലായ കാരെൻസിനുള്ളത്. സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ വീൽബേസ് തന്നെയാണ് അതിലെ ഏറ്റവും ആകർഷകമായ കാര്യവും.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

ഇത് അകത്തളത്തിൽ മൂന്ന് വരികളിലും യാത്രക്കാർക്ക് മതിയായ ഇടമാണ് കാരെൻസ് എംപിവി വാഗ്‌ദാനം ചെയ്യുന്നത്. കണക്റ്റഡ് കാർ ടെക്‌നോടുകൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പെയ്ൻ സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം, ഡിജിറ്റൈസ്ഡ് ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ എന്നിവയെല്ലാമാണ് വാഹനത്തിന്റെ അകത്തളത്തിൽ ലഭ്യമാവുന്നത്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ക്യാമറയുള്ള പിൻ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവ കിയ കാരെൻസിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

115 bhp കരുത്തിൽ 250 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ഡീസൽ, 140 bhp പവറിൽ 242 Nm torque നൽകുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ, 115 bhp, 144 Nm torque എന്നിവ വാഗ്‌ദാനം ചെയ്യുന്ന 1.5 ലിറ്റർ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കാരെൻസിന് ലഭിക്കുന്നത്.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

മൂന്നിനും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് ലഭ്യമാവുന്നത്. ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് യഥാക്രമം 7 സ്പീഡ് ഡ്യുവൽ ക്ലച്ചും 6 സ്പീഡ് ടോർഖ് കൺവെർട്ടറും ഓപ്ഷണലായി ലഭിക്കുന്നു.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് ബദലായി മത്സരിക്കുന്നതിനോടൊപ്പം തന്നെ മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ എന്നീ 7 സീറ്റർ മോഡലുകളുമായും പുതിയ കിയ കാരെൻസ് കൊമ്പുകോർക്കും.

ഇതൊരു തുടക്കം മാത്രം! 19,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി Kia Carens എംപിവിയുടെ തേരോട്ടം

ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ലിംഗ് സിൽവർ എന്നിവയ്‌ക്കൊപ്പം റെഡ്, അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ് എന്നീ വ്യത്യസ്‌തമാർന്ന കളർ ഓപ്ഷനുകളിൽ എംപിവി വിപണിയിൽ എത്തുന്നതും വിൽപ്പനയിൽ സഹായകരമാവും.

More from DriveSpark

Article Published On: Monday, February 21, 2022, 16:15 [IST]
English summary
Kia registered over 19000 bookings for the newly launched carens mpv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X