ഹൈക്രോസിനെ മലർത്തിയടിക്കാൻ പുത്തൻ Carnival എംപിവി, ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് Kia

ഇന്ത്യയിലെ എംപിവി സെഗ്മെന്റിന് ആഡംബരത്തിന്റെ പ്രതീകം നൽകിയ വാഹനമാണ് കിയ കാർണിവൽ. ഇന്ന് നമ്മുടെ മുഖ്യമന്ത്രി വരെ യാത്രകൾക്കായി ഇവനെ കൂടെ കൂട്ടണമെങ്കിൽ ആ റേഞ്ച് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ... 2023 ജനുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ കിയ കാർണിവലിന്റെ പുത്തൻ മോഡലിനെ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2020-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച നാലാം തലമുറ മോഡലാണ് ഇന്ത്യയിലേക്ക് കടന്നുവരുന്നത് എന്നുമാത്രം. എസ്‌യുവി-പ്രചോദിത സ്റ്റൈലിംഗ് ലഭിക്കുന്നുവെന്നതാണ് പുത്തൻ കാർണവലിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല വലിപ്പത്തിന്റെ കാര്യത്തിലും മുമ്പത്തേതിനേക്കാൾ കേമനാണ് വരാനിരിക്കുന്ന ആവർത്തനം. ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ നിലവിലുള്ള മൂന്നാം തലമുറ കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ നാലാം തലമുറ എം‌പി‌വി ഒരു എസ്‌യുവി പോലെയാണ് കാണപ്പെടുന്നത് എന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

ഹൈക്രോസിനെ മലർത്തിയടിക്കാൻ പുത്തൻ Carnival എംപിവി, ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് Kia

ആംഗുലർ ലൈനുകളും സ്‌ക്വയർ ഓഫ് സ്റ്റാൻസുമാണ് ഒരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ചാരുത പുതിയ കാർണിവലിന് സമ്മാനിക്കുന്നത്. കൂടാതെ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട ഒരു ഡയമണ്ട് പാറ്റേണോടുകൂടിയ ബ്രാൻഡിന്റെ സിഗ്നേച്ചർ 'ടൈഗർ നോസ്' ഗ്രില്ലാണ് മുൻവവശത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. താഴ്ന്ന എയർ ഇൻടേക്കിനായി ഇതിന് ഒരു ക്രോം ഫിനിഷും കൊറിയൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നുവെന്ന് പറയാം. കൂടാതെ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റ് അതിന്റെ എസ്‌യുവി പോലെയുള്ള രൂപത്തിലേക്ക് ചേർത്തിരിക്കുന്നതും ഹൈലൈറ്റാണ്.

കിയ പുതിയ കാർണിവലിന്റെ മുൻവശത്തെ ഓവർഹാംഗ് കുറയ്ക്കുകയും ബോണറ്റിന് നീളം കൂട്ടാൻ എ-പില്ലർ പിന്നിലേക്ക് നീക്കുകയും ചെയ്‌തിട്ടുണ്ട്. പ്രൊഫൈലിലെ ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങളിൽ ഹെഡ്, ടെയിൽ-ലൈറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന എംപിവിയുടെ നീളത്തിൽ ഒഴുകുന്ന ഒരു പ്രമുഖ ക്യാരക്‌ടർ ലൈനാണ് ഹൈലൈറ്റായി പറയാവുന്നത്. കാറിന്റെ സി-പില്ലറിന് ഒരു ക്രോം ഫിനിഷും ലഭിക്കുന്നുണ്ട്. അതേസമയം A, B, D പില്ലറുകൾ കറുപ്പ് നിറത്തിലും ഒരുക്കിയിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

കിയ 'ഐലൻഡ് റൂഫ്' എന്ന് വിളിക്കുന്ന ഭാഗമാണ് മറ്റൊരു ആകർഷണം. പിൻഭാഗത്ത് കാർണിവലിന് ഒരു വലിയ എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ-ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. മൊത്തം 5,156 മില്ലീമീറ്റർ നീളമാണ് വാഹനത്തിനുള്ളത്. അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാൾ വലിപ്പമാണ് കിയയുടെ ലക്ഷ്വറി എംപിവിക്കുള്ളതെന്ന് വ്യക്തം. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതിയ കാർണിവലിൽ രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകളോട് കൂടിയ കൂടുതൽ മിനിമലിസ്റ്റ് ഡിസൈൻ അവതരിപ്പിക്കുന്നതാണ് കിയയുടെ പുതിയ തന്ത്രം.

ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റിനുമായാണ് നൽകിയിരിക്കുന്നത്. കൂടുതൽ സ്റ്റോറേജ് സ്പേസുകളുള്ള പുതിയ ക്യാബിൻ കൂടുതൽ പ്രായോഗികമാണെന്നും പറയപ്പെടുന്നു. ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പ്രീമിയം സൗണ്ട് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഫോർവേഡ് കൊളിഷൻ അസിസ്റ്റ്, മൾട്ടിപ്പിൾ എയർബാഗുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ലഭിക്കുന്ന ഫീച്ചറുകളോടെയാണ് പുതിയ കാർണിവലിന്റെ വരവ്. സീറ്റിംഗ് ലേഔട്ടുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ മോഡൽ 7, 9, 11 ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

എം‌പി‌വിക്ക് നീളമുള്ള വീൽ‌ബേസും പിൻ ഓവർ‌ഹാംഗും ഉള്ളതിനാൽ പിൻ നിരകൾക്ക് കൂടുതൽ സ്ഥലം ലഭിക്കുന്നുവെന്ന് കിയ മോട്ടോർസ് ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ പുതിയ കാർണിവലിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. അതിൽ 201 bhp പവറുളള്ള 2.2 ലിറ്റർ ഡീസൽ, 296 bhp കരുത്തുള്ള 3.5 ലിറ്റർ പെട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ മാത്രമേ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിക്കൂ. അതായക് നിലവിലുള്ള മോഡലിലെ അതേ എഞ്ചിൻ തന്നെ ഇനിയും മുമ്പോട്ട് കൊണ്ടുപോവുമെന്ന് ചുരുക്കം.

2023 ഓട്ടോ എക്‌സ്‌പോയിൽ കിയ പുതിയ കാർണിവൽ പ്രദർശിപ്പിക്കും. തുടർന്നാവും പുതിയ എംപിവി മോഡലിനായുള്ള വിൽപ്പന കിയ ആരംഭിക്കുക. പുതിയ കാർണിവലിന്റെ വില ഏകദേശം 30 ലക്ഷം രൂപയിൽ ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകൾക്ക് 40 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയും വന്നേക്കാം. അതിന്റെ വലിപ്പവും വിലയും കണക്കിലെടുക്കുമ്പോൾ നിലവിലുള്ള കാർണിവൽ ഇന്നോവ ക്രിസ്റ്റയുടെ ചില വകഭേദങ്ങളുമായാണ് മത്സരിക്കുന്നത്. എന്നാൽ ഇന്നോവ ഹൈക്രോസായി രൂപമെടുത്തതിനാൽ കാർണിവലിന് ശക്തനായ എതിരാളി ഇപ്പോൾ വിപണിയിലുണ്ട്.

More from DriveSpark

Article Published On: Wednesday, December 21, 2022, 11:44 [IST]
English summary
Kia set to unveil the new carnival mpv at the upcoming auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X