മുഖംമിനുക്കി Kia Telluride വിപണിയിലേക്ക്, അരങ്ങേറ്റം ഏപ്രിൽ 13-ന്; ടീസർ ചിത്രങ്ങൾ പുറത്ത്
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസിന്റെ അന്താരാഷ്ട്ര നിരയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടെല്ലുറൈഡ് മൂന്നു-വരി എസ്‌യുവി. ഇപ്പോൾ മാറ്റത്തിന് തയാറെടുക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ടീസർ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

അകത്തും പുറത്തും ആധുനികമായ പരിഷ്ക്കാരങ്ങളായിരിക്കും ടെല്ലുറൈഡിന് ബ്രാൻഡ് സമ്മാനിക്കുക. 2023 കിയ ടെല്ലുറൈഡ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഏപ്രിൽ 13-ന് നടക്കുന്ന ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ ( NYIAS)എസ്‌യുവി അരങ്ങേറ്റം കുറിക്കും.

ഒരു തലമുറ മാറ്റത്തിന് പകരമായി മുഖംമിനുക്കുന്ന ടെല്ലുറൈഡ് കൂടുതൽ പരുക്കൻ ശൈലി സ്വീകരിക്കുന്ന X-പ്രോ വേരിയന്റിനൊപ്പമായിരിക്കും വാഗ്ദാനം ചെയ്യുക. മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇതിന് ധാരാളം പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉണ്ടായിരിക്കുമെന്നതും ഏറെ ശ്രദ്ധേയമാവും.

പുതിയ ടെല്ലുറൈഡിന് ക്യാരക്‌ടർ ലൈനുകളും അടിസ്ഥാന രൂപഘടനയും വലിയ ഗ്രീൻഹൌസും ഉൾപ്പെടെ നിലവിലെ മോഡലുമായി നിരവധി സാമ്യതകൾ ഉണ്ടെങ്കിലും മുൻഭാഗം 2016-ൽ പരിചയപ്പെടുത്തിയ ടെല്ലുറൈഡ് കൺസെപ്റ്റ് മോഡലിന് സമാനമായ മാറ്റങ്ങൾ നേടിയിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകൾക്കായുള്ള പുതിയ എൽഇഡി സിഗ്‌നേച്ചർ സ്റ്റൈലും ഉൾക്കൊള്ളുന്ന നർരൂപകൽപ്പന ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയമായ കാര്യം.

കിയ സോനെറ്റിൽ കാണുന്ന സുപരിചിതമായ ടൈഗർ-നോസ് ഫ്രണ്ട് ഗ്രില്ലും മസ്കുലർ ഫ്രണ്ട് ബമ്പറും സ്കൾപ്പഡ് ബോണറ്റും ടെല്ലുറൈഡ് ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാവും. ഇതിനൊപ്പം മുൻവശത്തുള്ള ഒരു വലിയ മെറ്റാലിക് ബാഷ് പ്ലേറ്റും ഫ്ലേർഡ് വീൽ ആർച്ചുകളും എസ്‌യുവിയുടെ സ്പോർട്ടി ആകർഷണം വർധിപ്പിക്കാനും ഏറെ സഹായിക്കും.

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള പുതിയ ഇരട്ട സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിന് മൂന്ന് സെൻട്രൽ എയർ-കോൺ വെന്റുകളും ലഭിക്കുന്നുണ്ട്. അതേസമയം നോബുകളുടെ രൂപത്തിലുള്ള ഫിസിക്കൽ കൺട്രോളുകളും ഇതിനു താഴെയായി കാണാൻ കഴിയും. സിൽവർ ഇൻസെർട്ടുകളുള്ള ഫ്ലാറ്റ്, മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡ് പ്രീമിയം ഫീലാണ് സമ്മാനിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

ഉയർന്ന ഓഫ് റോഡിംഗ് ശേഷിയും പുതിയ 2023 കിയ ടെല്ലുറൈഡ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കുണ്ടാവും. X-പ്രോ വേരിയന്റിന് ഡാർക്ക് കളർ ഓപ്ഷനായിരിക്കാം കമ്പനി നൽകുക. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ അകത്തളത്തിൽ കോൺട്രാസ്റ്റ് ടച്ചുകളും അവതരിപ്പിക്കാം.

മുഖംമിനുക്കിയ ടെല്ലുറൈഡ് ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളിൽ തുടർന്നും വാഗ്‌ദാനം ചെയ്യും, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഇതിന് ഓൾ-വീൽ ഡ്രൈവ് ലേഔട്ട് ഉണ്ടായിരിക്കുമെന്നതും ഉപഭോക്താക്കളെ വാഹനത്തിലേക്ക് അടുപ്പിക്കാൻ സഹായിക്കും. നിലവിലുള്ള 3.8 ലിറ്റർ V6 എഞ്ചിൻ തന്നെയാവും പുത്തൻ മോഡലിലും ലഭ്യമാക്കുക.

ഇതിന് ഏകദേശം 295 bhp കരുത്തിൽ 355 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ഇതിനു പുറമെ കിയ ടെല്ലുറൈഡിൽ 197 bhp പവറിൽ 440 Nm torque നൽകുന്ന 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഒരു ഹൈബ്രിഡ് പവർട്രെയിനും കിയ ടെല്ലുറൈഡിലേക്ക് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള EV6 ഇലക്ട്രിക് ക്രോസ്ഓവർ വരും മാസങ്ങളിൽ പുറത്തിറക്കും. ഇതിനു ശേഷം നിരോ ഇവി സമീപഭാവിയിൽ രാജ്യത്ത് അവതരിപ്പിക്കുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. കാരെൻസിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും അടുത്തിടെ വൻതോതിലുള്ള വില വർധനവ് എംപിവിക്ക് ലഭിക്കുകയും ചെയ്‌തിരുന്നു.

കൊറിയൻ വാഹന നിർമാതാക്കളായ കിയ EV6 ഇലക്ട്രിക് മെയ് ആദ്യ പകുതിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. തുടർന്ന് ദീപാവലി സീസണിൽ ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള ബുക്കിംഗുകളും ഡെലിവറികളും കിയ ആരംഭിച്ചേക്കാം. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള പരീക്ഷണയോട്ടങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








