2023 Range Rover Sport എസ്‌യുവിയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ച് Land Rover
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിനെ അവതരിപ്പിക്കുന്നത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന ലക്ഷ്വറി എസ്‌യുവി ഇന്ത്യയിലേക്കും എത്താൻ അധികം വൈകില്ലെന്ന സൂചനയുമായി ബ്രാൻഡ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

പുതിയ റേഞ്ച് റോവർ സ്‌പോർട്ടിനെ വില പ്രഖ്യാപനം നടത്തിയാണ് വാഹനത്തിന്റെ അവതരണം ഉടനുണ്ടാവുമെന്ന് ലാൻഡ് റോവർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ 1.64 കോടി രൂപ മുതലായിരിക്കും പുത്തൻ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ബവേറിയയിൽ നിന്നുള്ള ഇലക്ട്രിഫിക്കേഷൻ, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകൾ, പുതിയ എട്ട് സിലിണ്ടറുകൾ എന്നിവയുമായാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ടിനെ കമ്പനി ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 2024-ൽ സ്‌പോർട്ടി എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ തലമുറ റേഞ്ച് റോവർ സ്‌പോർട്ട് ഇന്ത്യയിൽ SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ വേരിയന്റുകളിലായിരിക്കും വാഹനം അവതരിപ്പിക്കുക. അതേസമയം മോഡലിനായുള്ള ഡെലിവറികൾ ഈ വർഷം നവംബറിൽ ആരംഭിക്കുമെന്നാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

പുതിയ PHEV, ടോപ്പ്-റംഗ് V8 എന്നിവയുൾപ്പെടെ ചില പാശ്ചാത്യ വിപണികളിൽ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് നിരവധി എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടിണ്ട്. എന്നാൽ ഇന്ത്യയിൽ എസ്‌യുവിക്ക് നാല് വേരിയന്റുകളിലും ഒരൊറ്റ ഡീസൽ എഞ്ചിൻ മാത്രമായിരിക്കും ലഭ്യമാവുക. എന്നാൽ പുതിയ നിരവധി വ്യത്യസ്‌തമാർന്ന നിറങ്ങളിൽ വാഹനം സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്കുണ്ടാവും.

എന്നിരുന്നാലും നിലവിൽ പുത്തൻ റേഞ്ച് റോവർ സ്പോർട്ടിന്റെ പെട്രോൾ പതിപ്പിന്റെ സവിശേഷതകളും ലാൻഡ് റോവർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വരും മാസങ്ങളിൽ ഇതിന്റെ വിലകളും കമ്പനി വെളിപ്പെടുത്താൻ സാധ്യതയുണ്ട്.

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ റേഞ്ച് റോവർ സ്‌പോർട്ട് ആധുനികവും സുഗമവും അപ്-ടു-ദി-മിനിറ്റ് എസ്‌യുവിയുമാണെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്. തുടർച്ചയായ ബെൽറ്റ്‌ലൈൻ, വാഹനത്തിന്റെ മുഴുവൻ നീളത്തിൽ ഓടുന്ന ഷോൾഡർ ലൈൻ, അല്ലെങ്കിൽ സ്വീപ്റ്റ്-അപ്പ് സിൽ ലൈൻ എന്നിവ മികച്ച രൂപമാണ് എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

ഇമേജ് പ്രൊജക്ഷനോടുകൂടിയ ഡിജിറ്റൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, മെമ്മറി ഫങ്ഷനുള്ള ഹീറ്റഡ് ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ, ഓട്ടോ ഡിമ്മിംഗ് (ഡ്രൈവർ-ഒൺലി), റിയർ വ്യൂ മിററിനുള്ളിലെ ക്ലിയർസൈറ്റ് ഫംഗ്‌ഷൻ എന്നിവയ്‌ക്കൊപ്പം അപ്രോച്ച് ലൈറ്റുകൾ ഉൾപ്പെടെ നിരവധി ഫീച്ചറുകളോടെയാണ് 2023 ഇന്ത്യൻ സ്പെക് റേഞ്ച് റോവർ സ്പോർട്ട് വിൽപ്പനയ്ക്ക് എത്തുക.

ഇന്റീരിയറിലേക്ക് നോക്കിയാൽ പുതിയ സ്‌പോർട്ടിന്റെ വിപുലമായി പരിഷ്‌കരിച്ച ഇന്റീരിയർ മുൻ തലമുറ മോഡലിനേക്കാൾ ഒരു പടി മുന്നിലാണെന്നു പറയാം. ഡാഷ്‌ബോർഡിലേക്കും പുതിയ സ്റ്റിയറിംഗ് വീലിലേക്കും ഉയരുന്ന ഫ്ലോട്ടിംഗ് സെന്റർ കൺസോൾ തന്നെയാണ് ഏറ്റവും ആകർഷകമായ കാര്യം.ഡാഷ്‌ബോർഡിൽ 13.7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും 13.1 ഇഞ്ച് പിവി പ്രോ സെൻട്രൽ ഇൻഫോടെയ്ൻമെന്റ് ഹബും ഇടംപിടിച്ചിട്ടുണ്ട്.

എസ്‌വി ബെസ്‌പോക്ക് സ്വീഡ് ക്ലോത്ത് ഹെഡ്‌ലൈനറും വിപുലീകൃത ലെതർ അപ്‌ഗ്രേഡും ഉള്ള സെമി-അനിലൈൻ ലെതർ അപ്‌ഹോൾസ്റ്ററി, ഇലുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകൾ, മെറിഡിയൻ 3D സൗണ്ട് സിസ്റ്റം, ഒരു വലിയ സെൻട്രൽ ഇൻഫർമേഷൻ സ്‌ക്രീൻ പ്രോ, ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡ്രൈവർ അസിസ്റ്റ് പായ്ക്ക്, കൂടാതെ എ സറൗണ്ട് വ്യൂ ക്യാമറ സജ്ജീകരണം തുടങ്ങിയവയും പുത്തൻ റേഞ്ച് റോവർ സ്പോർട്ടിന്റെ മേൻമകളാണ്.

കൂടാതെ മസാജും 22-വേ പവർ അഡ്ജസ്റ്റ്‌മെന്റും, ഡൈനാമിക് എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ, ടെറൈൻ റെസ്‌പോൺസ് 2 എന്നിവയ്‌ക്കൊപ്പം ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ ഹീറ്റഡ്, വെന്റിലേറ്റഡ് സവിശേഷതകളോടെയായിരിക്കും വിപണിയിൽ എത്തുക.

റേഞ്ച് റോവർ സ്‌പോർട്ട് അതിന്റെ മുൻഗാമിയേക്കാൾ 35 ശതമാനം വരെ ടോർഷണൽ കാഠിന്യം നൽകുന്ന പുതിയ MLA-ഫ്ലെക്‌സ് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചെടുത്തിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഷാസിസ് കൺട്രോൾ സിസ്റ്റം നിയന്ത്രിക്കുന്ന ഹൈടെക് സിസ്റ്റങ്ങളുടെ ഒരു നിരയുമായി ഷാസി സമന്വയിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം, ലാൻഡ് റോവർ പുതിയ സ്‌പോർട്ടിന്റെ വീൽബേസ് മുൻ മോഡലിനേക്കാൾ 75 മില്ലീമീറ്റർ വരെ വർധിപ്പിച്ചിട്ടുമുണ്ട്.

അഡാപ്റ്റീവ് ഡൈനാമിക്സ് 2, സ്വിച്ചബിൾ വോളിയം എയർ സ്പ്രിംഗുകളോട് കൂടിയ ഡൈനാമിക് എയർ സസ്‌പെൻഷൻ, ട്വിൻ-വാൽവ് അഡാപ്റ്റീവ് ഡാംപറുകൾ, 7.3 ഡിഗ്രി വരെ ടേണിംഗ് ആംഗിളുള്ള റിയർ-വീൽ സ്റ്റിയറിംഗ്, ഇ-ആക്ടീവ് ഡിഫറൻഷ്യൽ എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്പോർട്ട് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








