വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച 2022 മോഡൽ റേഞ്ച് റോവർ ഇന്ത്യയിലേക്കും എത്തുകയാണ്. എസ്‌യുവിയുടെ അവതരണത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ആഢംബര വാഹനത്തിനായുള്ള ബുക്കിഗും ആരംഭിച്ചിരിക്കുകയാണ് ലാൻഡ് റോവർ.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

ഇന്ത്യയിൽ എത്തുമ്പോൾ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില 2.31 കോടി രൂപയിൽ ആരംഭിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും എല്ലാ വേരിയന്റുകളുടെയും ആവർത്തനങ്ങളുടെയും പൂർണമായ വിലകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

MLA-ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന പുതിയ റേഞ്ച് റോവറിന് സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പുകൾ ലഭിക്കും. ആദ്യമായി 200 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് വാഹനത്തിൽ ബ്രിട്ടീഷ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ആഢംബര പ്രീമിയം എസ്‌യുവിക്ക് ഏഴ് സീറ്റർ ഓപ്ഷനും ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

പുതിയ റേഞ്ച് റോവർ ആധുനിക രീതിയിലുള്ള ആഢംബരത്തെയാണ് സൂചിപ്പിക്കുന്നത്. മുമ്പത്തേക്കാൾ കൂടുതൽ പരിഷ്‌ക്കരണവും ഉപഭോക്തൃ തിരഞ്ഞെടുപ്പും വ്യക്തിഗതമാക്കാനുള്ള സാധ്യതയും ഇത് നൽകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

പുതിയ റേഞ്ച് റോവർ സാങ്കേതിക പരിഷ്‌ക്കരണവും തടസമില്ലാത്ത കണക്റ്റിവിറ്റിയും കൊണ്ട് ആശ്വാസകരമായ ആധുനികതയും സൗന്ദര്യാത്മകയും ഒരുപോലെ കൈകാര്യം ചെയ്യുന്നതും ഏവരെയും ആകർഷിക്കുന്നതുമാണ്. SE, HSE, ഓട്ടോബയോഗ്രഫി എന്നീ മോഡലുകളിൽ പുതിയ റേഞ്ച് റോവർ എസ്‌യുവി വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

സൺസെറ്റ് ഗോൾഡ് സാറ്റിൻ കളർ ഓപ്ഷനിൽ വരെ പുതുപുത്തൻ റേഞ്ച് റോവർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. അങ്ങനെ മൊത്തത്തിൽ 5 നിറങ്ങളാകും കമ്പനി എസ്‌യുവിയിൽ ഉണ്ടാവുക. സ്റ്റാൻഡേർഡ് (SWB) അല്ലെങ്കിൽ ലോംഗ് വീൽബേസ് (LWB) ബോഡി ഡിസൈനുകൾ അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലും വാഹനം വിപണിയിൽ എത്തും.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

പുതിയ റേഞ്ച് റോവർ LWB മോഡൽ ഏഴ് യാത്രക്കാർക്ക് വരെ വിപുലമായ സൗകര്യത്തിനായി മൂന്നാം നിരയിൽ ലഭ്യമാണ്. അഞ്ചാം തലമുറ ലക്ഷ്വറി എസ്‌യുവി ലാൻഡ് റോവറിന്റെ ആധുനിക ഡിസൈൻ തത്ത്വചിന്തയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പറയപ്പെടുന്നത്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

പുതിയ തലമുറയിലെ റേഞ്ച് റോവർ പരിചിതമായ അതേ ഡിസൈൻ ഭാഷ്യമാണ് മുന്നോട്ടു കൊണ്ടുപോവുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും. പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പും തടസമില്ലാത്ത സംയോജനം വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് കൂടുതൽ മിനുക്കിയതായി തോന്നുന്നു. ആഗോള വിപണിയിൽ മോഡൽ 23 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നത്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

അതേസമയം എസ്‌യുവി ഇന്ത്യയിൽ എത്തുമ്പോൾ മോഡൽ ചെറിയ 21 ഇഞ്ച് വീലുകളിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന. ടേൺ ഇൻഡിക്കേറ്ററുകളെ സമന്വയിപ്പിക്കുന്ന ടെയിൽഗേറ്റിലെ ബ്ലാക്ക് ബാർ ബന്ധിപ്പിച്ചിരിക്കുന്ന പിന്നിലെ സ്പോർട്സ് ബ്ലാക്ക്ഡ്-ഔട്ട് ടെയിൽ ലൈറ്റുകൾ കണ്ണിന് കുളിർമയേകുന്നുണ്ട്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

സമകാലികമായ രൂപത്തോടൊപ്പം 0.30 ഡ്രാഗ് കോഫിഫിഷ്യന്റും പുത്തൻ റേഞ്ച് റോവറിനുണ്ട്. ഇത് ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് കാര്യക്ഷമമായ ലക്ഷ്വറി എസ്‌യുവിയാക്കി ഇതിനെ മാറ്റുന്നു. ഇന്റീരിയർ ഓപ്ഷനുകൾ എന്നത്തേക്കാളും സുസ്ഥിരവും ഉത്തരവാദിത്തവും പുരോഗമനപരവുമാണ്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

മോഡലിൽ ലാൻഡ് റോവർ 13.7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സെന്റർ കൺസോളിൽ ഹാപ്‌റ്റിക് ഫീഡ്‌ബാക്കോടുകൂടിയ വലിയ 13.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അവതരിപ്പിക്കുന്നുണ്ട്. പിൻവശത്തെ യാത്രക്കാർക്കായി 11.4 ഇഞ്ച് എന്റർടെയ്ൻമെന്റ് ഡിസ്പ്ലേകളാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. അത് മുൻ സീറ്റ് ബാക്കുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

എക്‌സിക്യൂട്ടീവ് ക്ലാസ് പിൻ സീറ്റുകൾക്കൊപ്പം സെന്റർ ആംറെസ്റ്റിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉണ്ട്. പുതിയ തലമുറ റേഞ്ച് റോവറിന് 1600-വാട്ട്, 35-സ്പീക്കർ മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റവും ലഭിക്കുന്നു. അതേസമയം ഓട്ടോബയോഗ്രഫി വേരിയന്റിൽ ഹെഡ്‌റെസ്റ്റിൽ ഉൾച്ചേർത്ത ലോകത്തിലെ ആദ്യത്തെ സജീവമായ നോയ്‌സ്-കാൻസലിംഗ് സ്പീക്കറും മനംമയക്കുന്നതാണ്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

അത് ക്യാബിൻ ശാന്തമാക്കാൻ സഹായിക്കുന്നു. പുതിയ റേഞ്ച് റോവർ ക്യാബിനിൽ കൂടുതൽ സുസ്ഥിരമായ ആഢംബര വസ്തുക്കളും ഉപയോഗിക്കുന്നു. റേഞ്ച് റോവർ ഒരു അഡാപ്റ്റീവ് എയർ സസ്പെൻഷനിൽ പുതിയ അഞ്ച്-ലിങ്ക് റിയർ ആക്‌സിലാണ് നിർമിച്ചിരിക്കുന്നത്. അത് മുന്നോട്ടുള്ള റോഡിനെ ആശ്രയിച്ച് സിസ്റ്റം ക്രമീകരിക്കുന്നതിന് നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കുന്നു.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

റൈഡ് ഗുണനിലവാരം കൂടുതൽ സുഗമമാക്കുന്നതിന് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും സ്റ്റിയറിംഗ് അസിസ്റ്റും യൂണിറ്റ് പ്രവർത്തിപ്പിക്കുന്നു. മോഡലിന് ഇലക്‌ട്രോണിക് കൺട്രോൾഡ് ആക്റ്റീവ് ആന്റി-റോൾ ബാറുകളുമുണ്ട്. കൂടാതെ പിന്നിലെ വീലുകളെ 7.3 ഡിഗ്രി വരെ വൈദ്യുതമായി ചലിപ്പിക്കാൻ കഴിയുന്ന ഓൾ-വീൽ സ്റ്റിയറിങ്ങും പുത്തൻ റേഞ്ച് റോവർ എസ്‌യുവിക്കുണ്ട്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

പുതിയ റേഞ്ച് റോവറിന് നൈറ്റ്ഷിഫ്റ്റ് മോഡ് ഉള്ള 360 ഡിഗ്രി ക്യാമറയും മൊബൈൽ ആപ്പ് ഉപയോഗിച്ച് വാഹനത്തിൽ നിന്ന് ഇറങ്ങാനും പാർക്ക് ചെയ്യാനും അനുവദിക്കുന്ന ആപ്പ് അധിഷ്‌ഠിത പാർക്കിംഗ് ഫീച്ചറും ലഭിക്കുന്നു. ലാൻഡ് റോവർ റേഞ്ച് റോവറിനെ അപ്‌ഡേറ്റ് ചെയ്ത ടെറൈൻ റെസ്‌പോൺസ് 2 സിസ്റ്റത്തിൽ ചേർത്തിട്ടുണ്ട്. അതേസമയം വാട്ടർ വേഡിംഗ് കപ്പാസിറ്റി ഇപ്പോൾ 900 മില്ലീമീറ്ററാണ്.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

3.0 ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, 3.0 ലിറ്റർ ടർബോ-ഡീസൽ, 4.4 ലിറ്റർ ട്വിൻ-ടർബോ V8 എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് 2022 റേഞ്ച് റോവർ ഇന്ത്യയിലെത്തുക. 3.0 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം 394 bhp കരുത്തിൽ 550 Nm torque ഉത്പാദിപ്പിക്കും.

വില 2.31 കോടി രൂപ,പുതിയ Range Rover എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Land Rover

ലാൻഡ് റോവർ റേഞ്ച് റോവറിന്റെ ടർബോ-ഡീസൽ എഞ്ചിൻ 346 bhp പവറിൽ 700 Nm torque ആണ് വികസിപ്പിക്കുന്നത്. ട്വിൻ-ടർബോ V8 എഞ്ചിൻ 523 bhp, 750 Nm torque എന്നീ പവർ കണക്കുകളുമാണ് നൽകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover opens bookings for new ranger rover in india
Story first published: Thursday, January 13, 2022, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X