പായുംപുലി നിരത്തിലേക്ക്, പുത്തൻ Range Rover Sport എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ചു

ഇന്ത്യയിൽ പുതിയ റേഞ്ച് റോവർ സ്‌പോർട്ട് മോഡലിന്റെ വിതരണം ആരംഭിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ. ഡൈനാമിക് SE, ഡൈനാമിക് HSE, ഓട്ടോബയോഗ്രഫി സ്‌പെസിഫിക്കേഷനുകളിൽ പ്രീമിയം എസ്‌യുവി ലഭ്യമാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഒരു ഫസ്റ്റ് എഡിഷൻ കൂടി ഉത്പാദനത്തിന്റെ ആദ്യ വർഷത്തിലുടനീളം ലഭ്യമാണ്.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ഡൽഹി, നോയിഡ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ 25 അംഗീകൃത ഔട്ട്‌ലെറ്റുകളിലൂടെ 21 നഗരങ്ങളിൽ ലാൻഡ് റോവർ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. മൂന്നാം തലമുറ റേഞ്ച് റോവർ സ്‌പോർട്ട് മുൻതലമുറ ആവർത്തനങ്ങളേക്കാൾ കൂടുതൽ പരിഷ്ക്കാരങ്ങളും മിനുക്കുപണികളുമായാണ് വിപണിയിലേക്ക് കടന്നുവന്നിരിക്കുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU)ഇറക്കുമതി യൂണിറ്റുകളായെത്തുന്ന എസ്‌യുവി നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കാണ് ഡെലിവറി ഇന്നു മുതൽ ആരംഭിക്കുക.

പായുംപുലി നിരത്തിലേക്ക്, പുത്തൻ Range Rover Sport എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ചു

രണ്ട് വീൽബേസ് നീളം, മൂന്ന് സീറ്റിംഗ് ലേഔട്ടുകൾ, മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ, അഞ്ച് ട്രിം ലെവലുകൾ എന്നിവയിൽ 37 വേരിയന്റ് കോമ്പിനേഷനുകൾക്കായി മുൻനിര റേഞ്ച് റോവർ ലഭ്യമാകുന്നിടത്ത്, പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് അഞ്ച് വേരിയന്റുകളാണ് ലഭിക്കുന്നത്. പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇതിലെ ഓയിൽ ബർണർ യൂണിറ്റ് മൈൽഡ്-ഹൈബ്രിഡ് സ്‌ട്രെയിറ്റ്-സിക്‌സ് യൂണിറ്റുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

3.0 ലിറ്റർ ഡീസൽ എഞ്ചിൻ, 258 kW പവറിൽ 700 Nm torque ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയിലെ 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 294 kW പവറിൽ 550 Nm torque വരെ നൽകുന്നു. ഇവ രണ്ടും 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 4WD, എയർ സസ്‌പെൻഷൻ എന്നിവ സ്റ്റാൻഡേർഡായാണ് റേഞ്ച് റോവർ സ്‌പോർട്ടിൽ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നത്.

റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവിക്ക് ചെറിയ ഓവർഹാംഗുകളും വലിയ വീലുകളും അതിന്റെ ആക്രമണാത്മകമായ റോഡ് സാന്നിധ്യത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്. അത് മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും മികച്ച കാര്യക്ഷമതയുമാണ് ഉറപ്പാക്കുന്നത്. ഡൈനാമിക് എയർ സസ്‌പെൻഷൻ, പ്രീ-എംപ്റ്റീവ് എയർ സസ്‌പെൻഷൻ, ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ഇലക്‌ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കൺട്രോൾ, എസ്‌യുവിയുടെ ഓൾ റൗണ്ട് ശേഷി കൂട്ടുക തുടങ്ങിയ സവിശേഷതകൾ വാഹനത്തിന് ലഭിക്കുന്നു.

ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ ഓഫ്-റോഡ് ട്രാക്ഷൻ കൺട്രോൾ, ഓൺ-ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ, കൂടാതെ 900 mm വാട്ടർ വേഡിംഗ് കഴിവും 281 mm വരെ ഗ്രൗണ്ട് ക്ലിയറൻസും മോഡലിനുണ്ട്. റേഞ്ച് റോവർ സ്‌പോർട്ടിന്റെ ഇന്റീരിയർ മോഡേൺ, റിഡക്‌റ്റീവ്, അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് സജീകരിച്ചിരിക്കുന്നത്. ഇത് ഭാരം, ശക്തി, ഇടം എന്നിവയുടെ പ്രതീതി സൃഷ്ടിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കൾ പറയുന്നത്. മോഡലിന് അധിക ഇടം, സംയോജിതവും അവബോധജന്യവുമായ സാങ്കേതികവിദ്യ, ഇന്റലിജന്റ് കണക്റ്റിവിറ്റി എന്നിവ ലഭിക്കുന്നുണ്ടെന്നും ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇതിലൂടെ വാഹനത്തിലെ യാത്രക്കാർക്ക് കംഫർട്ട്, സ്റ്റൈൽ, വെൽബീയിങ് എന്നിവയാണ് ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നത്. അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് ഫീച്ചർ ചെയ്യുന്ന പുതിയ ഡിജിറ്റൽ എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം ഉയർന്ന പ്രകടനമുള്ള ദൃശ്യപരത വാഹനം ഉറപ്പ് നൽകുന്നുമുണ്ട്. അതേസമയം പുതിയ ലോ സ്പീഡ് മാനുവറിംഗ് ലൈറ്റുകൾ കൂടുതൽ സൗകര്യം നൽകുന്നുമുണ്ട്. ആധുനിക ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഉയർന്ന റെസല്യൂഷൻ ഫ്ലോട്ടിംഗ് 33.27 സെ.മീ ഹാപ്‌റ്റിക് ടച്ച്‌സ്‌ക്രീൻ ഫീച്ചർ ചെയ്യുന്ന പിവി പ്രോ ഇൻഫോടെയ്ൻമെന്റും പുത്തൻ റേഞ്ച് റോവർ സ്പോർട്ടിന് ലഭിക്കുന്നുണ്ട്.

പ്രീമിയം എസ്‌യുവിയിലെ ഈ ഹാപ്‌റ്റിക് ടച്ച്‌സ്‌ക്രീന് നാവിഗേഷൻ മുതൽ മീഡിയ, വെഹിക്കിൾ ക്രമീകരണങ്ങൾ വരെ എല്ലാം നിയന്ത്രിക്കാനാകും. ഉപയോക്താവിന്റെ ശീലങ്ങൾ പഠിക്കാനും ഓൺബോർഡ് അനുഭവം ബുദ്ധിപരമായി വ്യക്തിപരമാക്കാനുമുള്ള കഴിവ് ഇതിന് ഉണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കാറാലുള്ള എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ ഇതിന് അടുത്ത തലമുറ കാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോയും ലാൻഡ് റോവർ പുതുപുത്തൻ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, December 12, 2022, 15:22 [IST]
English summary
Land rover started deliveries of the all new range rover sport in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X