Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

ലാൻഡ് റോവർ ഡിഫെൻഡർ ശ്രേണിയിലേക്ക് ഒരു 8 സീറ്റർ പതിപ്പിനെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കൾ. ഇത് ലോംഗ്-വീൽബേസ് ലാൻഡ് റോവർ ഡിഫെൻഡർ 130 എന്ന പേരിലായിരിക്കും അറിയപ്പെടുക.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

എസ്‌യുവിയുടെ പുത്തൻ പതിപ്പ് 2022 മെയ് 31-ന് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഡിഫെൻഡർ 130 മോഡലിന്റെ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ലാൻഡ് റോവർ. നിലവിലെ നിലവിലെ ഡിഫെൻഡർ ശ്രേണിയിലെ ഏറ്റവും വലിയ പതിപ്പായിരിക്കും ഡിഫൻഡർ 130 എന്നതാണ് ശ്രദ്ധേയമായ കാര്യം.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

ഇതിനകം നിലവിലുള്ള സ്റ്റാൻഡേർഡ് ഡിഫെൻഡർ 90, ഡിഫെൻഡർ 110 മോഡലുകളേക്കാൾ നീളം കൂടുതലായിരിക്കും. ഡിഫെൻഡർ പതിപ്പിനെ വിശേഷിപ്പിക്കുന്ന നമ്പർ വീൽബേസ് നീളത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിനാലാണ് പുതിയ ഡിഫെൻഡർ 130 എസ്‌യുവിക്ക് ഏകദേശം 3,300 മില്ലീമീറ്റർ വീൽബേസ് ഉണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

MOST READ: 528 കീ.മീ. റേഞ്ച്, ADAS ടെക്; Kia EV6 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

പുതിയ ഡിഫെൻഡർ 130 പതിപ്പിന്റെ 8 സീറ്റിംഗ് സംവിധാനം 2-3-3 സജ്ജീകരണത്തിൽ മൂന്ന് നിര വരിയായാകും വിപണയിലെത്തുക. 2-3-2 സെറ്റപ്പിനെ അടിസ്ഥാനമാക്കിയുള്ള 7 സീറ്റർ ഡിഫൻഡർ 110 വേരിയന്റിൽ ലഭ്യമായ രണ്ട് സീറ്റുകൾക്ക് പകരം ഡിഫൻഡർ 130 മോഡലിന്റെ മൂന്നാം നിര സീറ്റ്, പിൻ ലോഡ് കമ്പാർട്ട്മെന്റിലേക്ക് മാറിയെന്നാണ് അർഥമാക്കുന്നത്.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

പുതിയ അഞ്ച് ഡോർ ലാൻഡ് റോവർ ഡിഫെൻഡർ 130 90 ത്രീ-ഡോർ പതിപ്പുകളോടും (2,587 mm വീൽബേസ്) 110 അഞ്ച് ഡോർ പതിപ്പുകളോടും (3,022 mm വീൽബേസ്) ചേരുന്നു.ചില വിപണികളിൽ ഡിഫൻഡർ 130 ന്റെ വാണിജ്യ വകഭേദവും ലാൻഡ് റോവർ വാഗ്ദാനം ചെയ്യും.

MOST READ: 2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

പുതിയ ലാൻഡ് റോവർ ഡിഫൻഡർ 130 വേരിയന്റിന്റെ എഞ്ചിൻ ശ്രേണി ഇതുവരെ അറിവായിട്ടില്ല. എന്നാൽ പ്ലഗ്-ഇൻ ഹൈബ്രിഡിന് പുറമെ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ കൂടുതൽ ശക്തമായ വേരിയന്റുകൾ വാഹനത്തിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

518 bhp കരുത്തിൽ 846 Nm torque വികസിപ്പിക്കുന്ന സൂപ്പർചാർജ്ഡ് 5.0 ലിറ്റർ V8 ഉള്ള കൂടുതൽ ശക്തമായ V8 യൂണിറ്റ് ഉൾപ്പടെ വാഹനത്തിലേക്ക് ലാൻഡ് റോവർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഡിഫെൻഡർ 130 പതിപ്പിന് പുറമെ ലാൻഡ് റോവർ ഒരു ഓഫ്-റോഡ് അധിഷ്‌ഠിത ഡിഫെൻഡർ SVX മോഡലും വികസിപ്പിച്ചെടുക്കുന്നുണ്ട്.

MOST READ: ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

1993 ലെ ലാൻഡ് റോവർ ഡിഫെൻഡർ 110 പതിപ്പിന്റെ പൈതൃകം ഓർമപ്പെടുത്തുന്നതിനായി ഡിഫെൻഡർ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ മോഡലും അവതരിപ്പിക്കുമെന്നും ലാൻഡ് റോവർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ പതിപ്പിന്റെ 500 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി വികസിപ്പിക്കുക. വടക്കേ അമേരിക്കയിലെ തെരഞ്ഞെടുത്ത ലാൻഡ് റോവർ ഡീലർമാർ വഴിയായിരിക്കും കമ്പനി ഇത് വിപണനം ചെയ്യുക.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

ഏറ്റവും പുതിയ അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ഒറിജിനലിന്റെ ശൈലിയും സവിശേഷതകളും ആനിവേഴ്‌സറി മോഡൽ പിന്തുടരുന്നുവെന്നതാണ് സവിശേഷമാവുക. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്റെ ഇന്ത്യയിലെ വിലയും പ്രഖ്യാപിച്ചിരുന്നു.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

ഇന്ത്യയിൽ 1.64 കോടി രൂപ മുതലായിരിക്കും പുത്തൻ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 2022 നവംബറിൽ വാഹനത്തിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് 3.0 ലിറ്റർ, ആറ് സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ കരുത്ത് പകരും.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

ഇത് പരമാവധി 350 bhp കരുത്തിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബവേറിയയിൽ നിന്നുള്ള ഇലക്ട്രിഫിക്കേഷൻ, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകൾ, പുതിയ എട്ട് സിലിണ്ടറുകൾ എന്നിവയുമായാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ടിനെ ഒരുക്കിയെടുത്തിരിക്കുന്നത്.

Defender 130 എസ്‌യുവിക്ക് 8 സീറ്റർ മോഡൽ സമ്മാനിക്കാൻ Land Rover, ടീസർ ചിത്രം പുറത്ത്

പുതിയ തലമുറ റേഞ്ച് റോവർ സ്‌പോർട്ട് ഇന്ത്യയിൽ SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌തമായ നാല് വേരിയന്റുകളിലായിരിക്കും വിൽപ്പനയ്ക്ക് എത്തിക്കുക. ഇന്ത്യയിൽ എസ്‌യുവിക്ക് നാല് വേരിയന്റുകളിലും ഒരൊറ്റ ഡീസൽ എഞ്ചിൻ മാത്രമായിരിക്കും ലഭ്യമാവുക.

More from DriveSpark

Article Published On: Thursday, May 19, 2022, 10:09 [IST]
English summary
Land rover to introduce new defender 130 variant with 8 seater option
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X