പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

അടുത്തിടെ ആഗോള വിപണിക്കായി മിനുങ്ങിയെത്തിയ ലെക്‌സസ് NX350h ആഢംബര വാഹനം ഇന്ത്യയിലേക്കും എത്തുന്നു. അതിന്റെ ഭഗമായി മോഡലിനായുള്ള ബുക്കിംഗും ടൊയോട്ടയുടെ ആഢംബര ബ്രാൻഡായ ലെക്‌സസ് ആരംഭിച്ചാതായും അറിയിച്ചിട്ടുണ്ട്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

ജാപ്പനീസ് ആഢംബര വാഹന നിർമാതാക്കളായ ലെക്‌സസ് 2022 മോഡൽ NX 350h മാർച്ച് ഒമ്പതിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ലക്ഷ്വറി ക്രോസ്‌ഓവർ എസ്‌യുവി 2018-ലാണ് അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

തുടർന്ന് കഴിഞ്ഞ വർഷം NX 300h Exquisite എന്ന പുതിയ വേരിയന്റ് ഉൾപ്പെടുത്തി ശ്രേണി കൂടുതൽ വിപുലീകരിക്കുകയും ചെയ്‌തു. പുതിയ NX മൂന്ന് വകഭേദങ്ങളിൽ തന്നെ ഇന്ത്യയിലും ലഭ്യമാകുമെന്ന് ജാപ്പനീസ് ആഢംബര വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. അവ എക്‌സ്‌ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോർട്ട് എന്നിവ വേരിയന്റുകളിലായിരിക്കും രാജ്യത്ത് അണിനിരക്കുക.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഏത് ലെക്‌സസ് ഗസ്റ്റ് എക്‌സ്പീരിയൻസ് സെന്ററുകളിലും ലക്ഷ്വറി ക്രോസ്ഓവർ വാഹനം മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ആഗോള വിപണിയിൽ പുതിയ 2.5 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റ്, പുതിയ ടർബോചാർജ്ഡ് 2.4 ലിറ്റർ ഫോർ പോട്ട്, കൂടുതൽ ഇന്ധനക്ഷമതയുള്ള 2.5 ലിറ്റർ എഞ്ചിൻ എന്നിവയുൾപ്പെടെ വിവിധ എഞ്ചിൻ ഓപ്ഷനുകളിൽ ഏറ്റവും പുതിയ NX വാഗ്ദാനം ചെയ്യുന്നു.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

NX 350h എസ്‌യുവിയിൽ ഒരു പിൻ ഇലക്ട്രിക് മോട്ടോർ സജ്ജീകരണവും ലെക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഒരു ഫസ്റ്റ് ഫോർ ലെക്സസ് PHEV NX 450h+ രൂപത്തിലും മോഡൽ ലഭ്യമാണ്. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം രൂപീകരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ ലെക്‌സസ് NX 350h പതിപ്പിൽ 239 bhp കരുത്ത് വരെ ഇത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

മുമ്പത്തെ ഹൈബ്രിഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 20 ശതമാനം കൂടുതൽ പവർ വികസിപ്പിക്കുകയും വെറും 5.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 96 മൈൽ വേഗത കൈവരിക്കുകയും ചെയ്യും. അതായത് പഴയ പതിപ്പിനെ അപേക്ഷിച്ച്1.5 സെക്കൻഡ് കൂടുതൽ വേഗത വാഹനത്തിന് പുറത്തെടുക്കാൻ കഴിയുമെന്ന് സാരം.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

വാഹനത്തിന്റെ ചടുലത, വിശാലമായ പ്രവർത്തനക്ഷമത, കായികക്ഷമത എന്നിവ കാരണം ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന മോഡലുകളിലൊന്നാണ് Lexus NX എന്ന് ലെക്‌സസ് ഇന്ത്യയുടെ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

പുതിയ 2022 ലെക്സസ് NX ടൊയോട്ടയുടെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും. കൂടാതെ ലേസർ പീനിംഗ് വെൽഡിംഗ് നടപ്പിലാക്കിയതിനാൽ കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രവും മെച്ചപ്പെട്ട ടോർഷണൽ കാഠിന്യവും ക്രോസ്ഓവറിന്റെ എടുത്തു പറയേണ്ട ഒരു പ്രധാന സവിശേഷതയാണ്. കാറിന്റെ പിൻഭാഗത്തെ ഹാച്ച് ഏരിയയും വലുതാണ്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

മൊത്തത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിന് കമ്പനി കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. മുൻ മോഡലിനേക്കാൾ 91 കിലോഗ്രാം ഭാരം കുറവാണ് ഇതിനെന്നതും ശ്രദ്ധേയമായ കാര്യമാണ്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

ഇനി 2022 ലെക്സസ് NX 350h ഇന്ത്യ പതിപ്പിന്റെ ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ അകത്തും പുറത്തും നന്നായി പുനർരൂപകൽപ്പന ചെയ്‌ത മോഡലിന് 3D ലുക്ക് നൽകുന്നതിന് U ആകൃതിയിലുള്ള ബ്ലോക്കുകളുള്ള കനത്തിൽ അപ്‌ഡേറ്റ് ചെയ്‌ത സ്‌പിൻഡിൽ ഗ്രിൽ അഭിമാനിക്കുന്ന ഒരു പുതിയ മുൻവശമാണ് കാണാനാവുക.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

ഐഎസ് സ്‌പോർട് സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 2022 ലെക്‌സസ് NX പുതിയ ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളും, വെർട്ടിക്കൽ എയർ ഇൻലെറ്റുകളും, ഫുൾ-വീഡ്ത്ത് എൽഇഡി ടെയിൽ ലാമ്പുകളും, ടെയിൽ ഗേറ്റിലെ ലെക്‌സസ് അക്ഷരങ്ങളും, കൂടുതൽ വ്യക്തമാകുന്ന പ്രതീക ലൈനുകളും മറ്റും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നതും കാഴ്ച്ചയിൽ ഏറെ വ്യത്യസ്‌തത നൽകുന്നുണ്ട്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

2022 ലെക്‌സസ് NX350h എസ്‌യുവി പുറംമോടിയിലേതു പോലെ തന്നെ അകത്തളത്തിലും ചില കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്. ബ്രാൻഡിന്റെ പുതിയ Tazuna കോക്ക്പിറ്റ് കൺസെപ്റ്റ്, അപ്‌ഡേറ്റ് ചെയ്ത സുരക്ഷയും കണക്റ്റിവിറ്റി സ്യൂട്ട്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ് എന്നിവ ഇന്റീരിയറുകളിൽ ഇപ്പോൾ ഉണ്ട്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

അതേപോലെ തന്നെ നിർമാണ നിലവാരത്തിന്റെ കാര്യത്തിലും സുരക്ഷാ സവിശേഷതളിലും ടൊയോട്ടയുടെ ആഢംബര ബ്രാൻഡ് എപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലേക്ക് വരുന്ന പുതിയ 2022 മോഡൽ NX 350h ക്രോസ്‌ഓവർ എസ്‌യുവിയും നിരവധി സുരക്ഷാ, ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളോടെയാണ് വരുന്നത്.

പുതിയ മാറ്റങ്ങളോടെ Lexus NX 350h ക്രോസ്ഓവർ എസ്‌യുവി മാർച്ച് ഒമ്പതിന് ഇന്ത്യയിലെത്തുന്നു

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന രണ്ടാം തലമുറ NX 350h ആയിരിക്കും ഇത്. പുതിയ ലെക്‌സസ് NX350h പതിപ്പിന് പൂർണമായും ഓവർഹോൾഡ് എക്സ്റ്റീരിയർ ഇന്റീരിയർ സ്റ്റൈലിംഗും മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചറുകളും ലഭിക്കുന്നു. എന്നിരുന്നാലും 300h വേഷത്തിൽ ഇന്ത്യയിലെത്തിയ മുൻ NX മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡൽ 350h പതിപ്പിൽ വിൽക്കും.

More from DriveSpark

Article Published On: Monday, February 28, 2022, 9:05 [IST]
English summary
Lexus india launching the new 2022 model nx 350h hybrid on march 9 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X