ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്‌സസ്. ഈ അവസരത്തിൽ ES 300h മോഡലിന് നിലവിൽ ബാധകമായ ഒരു ബൈബാക്ക് പ്രോമിസ് പ്രോഗ്രാമും അതിന്റെ 'ലെക്സസ് ലൈഫ്' പദ്ധതിക്കു കീഴിലുള്ള ലോയൽറ്റി പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

ആഡംബര കാർ വിപണിയിൽ വാഹനത്തിന്റെ 60 ശതമാനം ശേഷിക്കുന്ന മൂല്യം ബൈബാക്ക് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ കാര്യം. ലോയൽറ്റി പ്രോഗ്രാം കമ്പനിയുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ അടുത്ത ലെക്സസ് വാങ്ങലിനായി സർവീസ് പാക്കേജ്, ഇൻഷുറൻസ്, എക്സ്റ്റെൻഡഡ് വാറന്റി, ആക്സസറികൾ തുടങ്ങിയ ഓഫറുകളും പാക്കേജുകളും നൽകിക്കൊണ്ട് അവർക്ക് പ്രയോജനം ചെയ്യും.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ലെക്‌സസ് ലൈഫ് ആനുകൂല്യങ്ങൾ ഇത്തരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രോഗ്രാമിന് കീഴിൽ ആഡംബര വാഹന നിർമാതാക്കൾ തങ്ങളുടെ കാറുകൾക്ക് കുറഞ്ഞ ചെലവിലുള്ള സാമ്പത്തിക ഓപ്ഷനുകളും ശേഷിക്കുന്ന മൂല്യവുമാണ് ഉറപ്പു വരുത്തുന്നത്.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

ബൈബാക്ക് പ്രോഗ്രാം ലെക്‌സസിന്റെ ശ്രേണിയിലെ മറ്റ് മോഡലുകൾക്കും ബാധകമാണോ എന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഫിനാൻസ്, സർവീസ്, വാറന്റി, ഇൻഷുറൻസ്, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയ്‌ക്കായുള്ള വിവിധ പ്ലാനുകൾ ഉൾപ്പെടെ ഉപഭോക്താക്കൾക്കായി ഒരു എക്‌സ്‌ക്ലൂസീവ് ഉടമസ്ഥത പ്രോഗ്രാമായി 2021-ലാണ് ലെക്‌സസ് ലൈഫ് പ്രോഗ്രാം ആരംഭിക്കുന്നത്.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

കൂടാതെ ലെക്‌സസ് കാറുകളിൽ തന്നെ അപ്ഗ്രേഡ് ചെയ്യാനായി ഒരു പുതിയ പ്ലാറ്റ്ഫോമായ ലെക്‌സസ് പ്രീ-ഓൺഡ് എന്നതും കമ്പനി അവതരിപ്പിച്ചു. ലെക്‌സസ് ES300h ലക്ഷ്വറി സെഡാനു വേണ്ടിയുള്ള ബൈബാക്ക് പ്രോമിസ് സ്‌കീമും ലെക്‌സസ് ലോയൽറ്റി സ്‌കീമും അവതരിപ്പിക്കുന്നതിലൂടെ അതിഥികളുടെ ലെക്‌സിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായി ലെക്‌സസ് ഇന്ത്യയുടെ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

ഈ മാസം ആദ്യം കമ്പനി 2022 ലെക്‌സസ് NX 350h രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 64.90 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുള്ള ക്രോസ്‌ഓവർ എസ്‌യുവിയുടെ ടോപ്പ് എൻഡ് എഫ്-സ്‌പോർട്ട് വേരിയന്റിന് 71.60 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അതേസമയം മോഡലിന്റെ മിഡ് വേരിയന്റിന് 69.50 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

2022 ലെക്‌സസ് NX 350h എസ്‌യുവിയുടെ ബുക്കിംഗ് ജനുവരിയിലാണ് കമ്പനി ആരംഭിച്ചത്. പ്രീമിയം എസ്‌യുവി സെഗ്‌മെന്റിൽ പുതിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ്, ബിഎംഡബ്ല്യു X3, മെർസിഡീസ് GLC, വോൾവോ XC60 തുടങ്ങിയ എതിരാളികളുമായാണ് ഈ ക്രോസ്ഓവർ വാഹനം മത്സരിക്കുന്നത്.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

2.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. കൂടാതെ ഒരു ഇലക്‌ട്രിക് മോട്ടോറിന്റെ സഹായവും എഞ്ചിന് ലഭിക്കുന്നുണ്ട്. ഇത് പരമാവധി 192 bhp കരുത്ത് വരെ സൃഷ്ടിക്കാനും കഴിയും. പെട്രോളിന്റെയും ഹൈബ്രിഡ് യൂണിറ്റിന്റെയും സംയുക്ത പ്രവർത്തനം ഓൾ-വീൽ ഡ്രൈവിൽ എത്തുമ്പോൾ പവർ 244 bhp ആയി ഉയരും.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

6-സ്റ്റെപ്പ് ഇ-സിവിടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ലെക്സസ് ഹരിത ഭാവിയിലേക്കുള്ള പ്രതിബദ്ധത അടിവരയിടുകയും 2050 ഓടെ കാർബൺ ന്യൂട്രൽ ആകാൻ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഈ വാഹനം. ഓരോ തവണയും ചാർജ് ചെയ്യാൻ വിഷമിക്കാതെ ഹൈബ്രിഡ് യൂണിറ്റ് സ്വയം ചാർജ് ചെയ്യുന്നുണ്ടെന്ന് ലെക്സസ് പറയുന്നു.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

ഇത് ഏകദേശം 55 കിലോമീറ്റർ വരെ ഇലക്ട്രിക്-ഒൺലി റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുക്കിയ രൂപത്തിൽ Lexus NX 350h പുറത്ത് നിരവധി എക്സ്റ്റീരിയർ ഡിസൈൻ അപ്‌ഡേറ്റുകളാണ് വഹിക്കുന്നത്.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

അതിൽ സിംഗിൾ-പീസ് എൽഇഡി ഹെഡ്‌ലാമ്പുകളിലെ ഒരു പുതിയ സംയോജിത ഡിആർഎല്ലുകൾ, ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, വലിപ്പം കൂടിയ സ്പിൻഡിൽ ഗ്രില്ലിനുള്ള യു-ടൈപ്പ് പാറ്റേൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

മാഡർ റെഡ്, സോണിക് ക്രോം എന്നിവയുൾപ്പെടെ വിവിധ പുതിയ നിറങ്ങളിൽ NX തെരഞ്ഞെടുക്കാം. എഫ് സ്‌പോർട്ട് മോഡലുകൾക്ക് മാത്രമായി വൈറ്റ് നോവയും ഹീറ്റ് ബ്ലൂവും ലെക്‌സസ് അവതരിപ്പിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ഇന്റീരിയറും നവീകരിച്ചിട്ടുണ്ട്. വലിയ 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് ഫോൾഡിംഗ് റിയർ സീറ്റുകൾ, പനോരമിക് സൺറൂഫ്, കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ഇപ്പോൾ കമ്പനി അണിനിരത്തിയിരിക്കുന്നത്.

ഇന്ത്യയിൽ എത്തിയിട്ട് 5 വർഷം, മോഡലുകൾക്ക് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് Lexus

360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, 64 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും പുതിയ ലെക്‌സസ് NX 350h എസ്‌യുവിയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Friday, March 25, 2022, 11:29 [IST]
English summary
Lexus introduces buyback program for celebrating 5 years in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X