ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

ഇന്ത്യയിൽ പുതിയൊരു പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ലെക്‌സസ്. 2022 നവംബർ അവസാനത്തോടെ LX500d എസ്‌യുവി അവതരിപ്പിക്കുമെന്നാണ് ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡായ ലെക്‌സസ് അറിയിച്ചിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

എന്നാൽ വാഹനത്തിന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമായിരിക്കും ലെക്‌സസ് ഇന്ത്യയിലെത്തിക്കുക. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഓരോ ഡീലർക്കും 10 യൂണിറ്റുകൾ മാത്രമേ ലഭിക്കൂ. പുതിയ ലെക്‌സസ് LX500d എസ്‌യുവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25 ലക്ഷം രൂപ ടോക്കൺ തുക നൽകി മോഡൽ പ്രീ-ബുക്ക് ചെയ്യാം.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

2023 ജനുവരിക്കും മാർച്ചിനും ഇടയിൽ ലെക്‌സസ് മുൻനിര എസ്‌യുവിയുടെ ആദ്യ ബാച്ച് വിതരണം ചെയ്യാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ബാച്ചിലേക്കുള്ള ബുക്കിംഗ് ഒരു വർഷത്തിന് ശേഷം ആരംഭിക്കുമെന്നും ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

ലെക്‌സസ് LX500d എസ്‌യുവിയുടെ എല്ലാ യൂണിറ്റുകളും പ്രീ-ബിൽറ്റ് ആയിരിക്കുമെന്നതാണ് മറ്റൊരു കാര്യം. ഇറക്കുമതിയായി എത്തുന്നതിനാൽ വില ലക്ഷ്വറി വിഭാഗത്തിലായിരിക്കുമെന്ന് ഊഹിക്കാം. ഉപഭോക്താക്കൾക്ക് എക്സ്റ്റീരിയർ, ഇന്റീരിയർ കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ മാത്രമേ ലഭിക്കൂ. ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 മോഡലിന്റെ ലെക്‌സസ് വകഭേദമാണ് LX500d.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

മുൻ തലമുറ ലെക്‌സസ് LX, LX450d ഡീസൽ വേരിയന്റിനൊപ്പം, തുടക്കത്തിൽ LX570 പെട്രോൾ വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും ബിഎസ്-VI മലിനീകരണ മാനദണ്ഡൾ നിലവിൽ വന്നതോടെ ലെക്‌സസ് ഡീസൽ എഞ്ചിൻ നിർത്തലാക്കിയിരുന്നു. എന്നാൽ ഇത്തവണ, ലെക്സസ് ഡീസൽ LX500d മാത്രമാണ് കമ്പനി കൊണ്ടുവരുന്നത്. LX600 പെട്രോൾ വേരിയന്റ് എത്തില്ലെന്ന് സാരം.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

ഏറ്റവും പുതിയ ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിയുടെ അതേ 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിൻ തന്നെയാണ് LX500d മോഡലിലും പ്രവർത്തിക്കുക. ഇത് പരമാവധി 305 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

ഓഫ്-റോഡിങ്ങിന് മൾട്ടി-ടെറൈൻ മോഡുകൾക്കൊപ്പം ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി LX500d എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പുതിയ LX500d ലാൻഡ് ക്രൂയിസറിനെപ്പോലെ, പ്രമുഖവും ചതുരാകൃതിയിലുള്ളതുമായ വീൽ ആർച്ചുകൾക്കൊപ്പമുള്ള ബോക്‌സി നിലപാടുമായാണ് വാഹനം വരുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

എന്നാൽ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ,ന് ലെക്സസിന്റെ ട്രേഡ്മാർക്ക് ഗ്രില്ലും ചില സവിശേഷമായ സ്റ്റൈലിംഗ് ബിറ്റുകളുമാണ് LX500d എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. വശക്കാഴ്ച്ചയിൽ നിന്നും ഇരുവരും തമ്മിൽ ധാരാളം സാമ്യതകളുണ്ട്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

എന്നാൽ ലെക്സസിന് പിൻ ക്വാർട്ടർ വിൻഡോകൾക്കായി പുതുക്കിയ ഡിസൈൻ ലഭിക്കുന്നുണ്ട്. പിൻഭാഗത്ത്, എൽഇഡി ടെയിൽ-ലൈറ്റുകൾ ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും കിടിലൻ ഭംഗിയാണ് നൽകുന്നത്. സാധാരണ ലോഗോയ്ക്ക് പകരം ലെക്സസ് എന്ന് ടെയിൽഗേറ്റിൽ എഴുതിയിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

ഇന്റീരിയറിലേക്ക് നോക്കിയാൽ LX എസ്‌യുവിക്ക് ഇരട്ട സ്‌ക്രീൻ സജ്ജീകരണമാണ് ലെക്‌സ‍‍‌സ് ഒരുക്കിയിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്ന 12.3 ഇഞ്ച് യൂണിറ്റും വിവിധ ഓഫ്-റോഡ് ഡാറ്റയും ക്ലൈമറ്റ് കൺട്രോളും പ്രവർത്തനങ്ങളും കാണിക്കുന്ന 7.0 ഇഞ്ച് സ്‌ക്രീൻ എന്നിങ്ങനെ രണ്ട് ഡിസ്പ്ലേകളും പ്രീമിയം ഫീൽ ഉയർത്തുന്നുണ്ട്.

ലാൻഡ് ക്രൂയിസറിന്റെ ലക്ഷ്വറി മോഡൽ, ലെക്‌സസ് LX500d എസ്‌യുവി നവംബറിൽ ഇന്ത്യയിലേക്ക്

ലാൻഡ് ക്രൂയിസർ പോലെ, LX എസ്‌യുവിയുടെ സ്റ്റാർട്ടർ ബട്ടണും ഫിംഗർപ്രിന്റ് സ്കാനറായും ഉപയോഗിക്കാം. ലാൻഡ് ക്രൂയിസർ LC300 അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയുടെ വില 2.90 കോടി മുതൽ 3 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ എത്തി കഴിഞ്ഞാൽ LX500d പുതിയ റേഞ്ച് റോവർ, മെർസിഡീസ് ബെൻസ് GLS, ബിഎംഡബ്യു X7-ന്റെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുമായി മത്സരിക്കും.

More from DriveSpark

Article Published On: Monday, October 31, 2022, 13:51 [IST]
English summary
Lexus lx500d suv will be launched by late november 2022 in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X