Scorpio N എസ്‌യുവിയുടെ ബേസ് വേരിയന്റുകളുടെയും ഡെലിവറി ആരംഭിച്ച് Mahindra

ഈ വർഷത്തെ ഏറ്റവും വലിയ പുതിയ കാർ അവതരണങ്ങളിൽ ഒന്നായിരുന്നു മഹീന്ദ്ര സ്കോർപിയോ N. എസ്‌യുവിയുടെ വില ജൂണിൽ പ്രഖ്യാപിച്ചെങ്കിലും 2022 സെപ്‌റ്റംബർ അവസാന വാരത്തിലാണ് മോഡലിനായുള്ള ഡെലിവറി കമ്പനി ആരംഭിച്ചത്. നവരാത്രി സീസണിൽ ബ്രാൻഡ് 7,000 യൂണിറ്റുകൾ വിതരണം ചെയ്‌താണ് തുടക്കമിട്ടത്.

തുടക്കത്തിൽ ടോപ്പ് എൻഡ് Z8 L വേരിയന്റിന്റെ ഡെലിവറികൾക്കാണ് മഹീന്ദ്ര മുൻഗണന നൽകിയിരുന്നത്. ഇപ്പോൾ കമ്പനി അതിന്റെ താഴ്ന്ന വേരിയന്റുകളുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ഒരു ഡീലർ സ്റ്റോക്ക് യാർഡിൽ കിടക്കുന്ന സ്കോർപിയോ N Z4 വേരിയന്റിന്റെ ബോഡി വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. എസ്‌യുവിയുടെ ടോപ്പ് എൻഡ് പതിപ്പിൽ നിന്നും വ്യത്യസ്‌തമായി ഹാലൊജൻ ലാമ്പുകൾ, സ്റ്റീൽ വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന Z4 പെട്രോൾ മാനുവൽ വേരിയന്റാണിത്.

Scorpio N എസ്‌യുവിയുടെ ബേസ് വേരിയന്റുകളുടെയും ഡെലിവറി ആരംഭിച്ച് Mahindra

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് (പെട്രോൾ), ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് (ഡീസൽ), സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മാനുവൽ എസി യൂണിറ്റ് റിയർ എസി വെന്റുകളോട് കൂടിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് എസ്‌യുവിയുടെ ബേസ് Z4 വേരിയന്റ് വരുന്നത്. അപ്ഹോൾസ്റ്ററി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിൽ സ്റ്റാൻഡേർഡായി ഇടംപിടിക്കുന്നുണ്ട്.

സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വരെ സ്കോർപിയോ N എസ്‌യുവിയുടെ ബേസ് Z4 വേരിയന്റിൽ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ലുക്കിലേക്ക് നോക്കിയാൽ ഈ വേരിയന്റിന്റെ ഗ്രില്ലിലെ ആറ് സ്ലാറ്റുകൾക്ക് സാറ്റിൻ ഫിനിഷാണ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ഡ്യുവൽ-ബീം ഹാലൊജൻ ഹെഡ്‌ലാമ്പുകളണ് ഇടംപിടിച്ചിരിക്കുന്നത്. ഈ മോഡലിൽ ഡിആർഎല്ലുകളും ഫോഗ് ലാമ്പുകളും ഇല്ല എന്നതിനർഥം ഹെഡ്‌ലാമ്പുകൾക്ക് താഴെയുള്ള ഹൗസിംഗ് ഭാഗം ശൂന്യമായി കിടക്കുന്നുവെന്നാണ്.

പുതുതലമുറ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 2.0 ലിറ്റർ, ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നീ ഓപ്ഷനുകളാണ് ഉൾപ്പെടുന്നത്. പെട്രോൾ യൂണിറ്റി 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം 203 bhp കരുത്തിൽ 370Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ഓപ്ഷൻ 10 Nm അധിക ടോർക്കും നൽകും.

പെട്രോൾ-ഓട്ടോമാറ്റിക് കോമ്പിനേഷൻ Z4, Z8, Z8L വേരിയന്റുകളിൽ ലഭ്യമാണ്. എല്ലാ പെട്രോൾ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 2WD ലഭിക്കും. മറുവശത്ത് സ്കോർപിയോയുടെ 2.2 ലിറ്റർ, എംഹോക്ക് ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്കോർപിയോ N ഡീസലിന്റെ Z2, Z4 വേരിയന്റുകൾ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടി 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നൽകാൻ ശേഷിയുളളതാണ്.

മോഡലിന്റെ Z4, Z6, Z8, Z8L വേരിയന്റുകളിൽ സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വരുന്നു. ഈ സജ്ജീകരണം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ സിപ്പ് മോഡിൽ 138 bhp പവർ നൽകുമ്പോൾ സാപ്പ്, സൂം മോഡുകളിൽ 175 bhp കരുത്തോളം വാഗ്ദാനം ചെയ്യുന്നു. സ്കോർപിയോ N എസ്‌യുവിയുടെ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയിൽ യഥാക്രമം 370 Nm, 400 Nm എന്നിങ്ങനെയാണ് ടോർക്ക് കണക്കുകൾ വരുന്നത്.

ടെറെയ്ൻ മോഡുകളുള്ള 4WD സിസ്റ്റം എല്ലാ ഡീസൽ മാനുവൽ വേരിയന്റുകളിലും ലഭ്യമാണ്. നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിൻ ഓപ്ഷൻ അനുസരിച്ച് മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയുടെ Z4 വേരിയന്റിന് 13.49 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികളും ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ ഇടത്തരം എസ്‌യുവികളുമായാണ് സ്കോർപിയോ N പതിപ്പിന്റെ മത്സരം.

Image Source: Instagram / Nick Zeek

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra commenced the deliveries of new scorpio n base variants
Story first published: Thursday, December 8, 2022, 6:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X