എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

എംജി മോട്ടോർസിനു പിന്നാലെ ബ്ലോക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ എൻഎഫ്‌ടിയുടെ (നോൺ-ഫഞ്ചിബിൾ ടോക്കൺ) ലോകത്തേക്ക് കടന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ സ്വദേശീയ വാഹന നിർമാതാക്കളാണ് മഹീന്ദ്ര.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

2021 ഡിസംബറിൽ ഇന്ത്യയിൽ ആദ്യമായി തങ്ങളുടെ നോൺ-ഫംഗബിൾ ടോക്കൺ (NFT) അവതരിപ്പിച്ചത് എംജി മോട്ടോർസാണ്. ഥാർ എസ്‌യുവിയെയാണ് എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. വികേന്ദ്രീകൃത ഡിജിറ്റൽ ലെഡ്ജറായ ബ്ലോക്ചെയിനിൽ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എൻഎഫ്‌ടിയെന്നു പറയാം.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

ഫോട്ടോ, ഡിജിറ്റൽ ചിത്രങ്ങൾ, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റൽ രൂപത്തിൽ എൻഎഫ്ടിയാക്കി മാറ്റാം. ഇതുപോലെ തന്നെയാണ് ഥാറിന്റെ കാര്യവും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ എൻഎഫ്‌ടികൾ മുൻപന്തിയിലാണെന്നും ഡിജിറ്റലായി അറിവുള്ളവരും പുതുലമുറയും ഈ സാങ്കേതികവിദ്യയെ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് മഹീന്ദ്ര പറയുന്നു.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

ടെക് മഹീന്ദ്രയുമായി സഹകരിച്ചാണ് ആദ്യ എൻഎഫ്‌ടി പുറത്തിറക്കുന്നതെന്ന് മഹീന്ദ്ര പത്രക്കുറിപ്പിലൂടെ അറിയിച്ചു. കമ്പനിയിൽ നിന്നുള്ള ആദ്യത്തെ സീരീസിന് നാല് എൻഎഫ്‌ടികളാണുള്ളത്. മാർച്ച് 29 മുതൽ ലേലത്തിലൂടെ ഇവ സ്വന്തമാക്കും. ലേലത്തിലെ വിജയികളെ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലുള്ള മഹീന്ദ്ര അഡ്വഞ്ചർ ഓഫ്-റോഡ് ഡ്രൈവർ ട്രെയിനിംഗ് അക്കാദമിയിലേക്കോ പുതിയ അത്യാധുനിക മഹീന്ദ്ര എസ്‌യുവി പ്രൂവിംഗ് ട്രാക്കിലേക്കോ (എംഎസ്‌പിടി, ചെന്നൈ) 4x4 ഥാർ എക്‌സ്‌പീരിയൻസിനായി കമ്പനി ക്ഷണിക്കുകയും ചെയ്യും.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

കൂടാതെ ലേലത്തിൽ നിന്നുള്ള എല്ലാ വരുമാനവും ഇന്ത്യയിലെ നിരാലംബരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി രൂപപ്പെടുത്തിയ പ്രോജക്ട് നൻഹി കാലിയ്ക്കായി ഉപയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

ഉപഭോക്തൃ അനുഭവം വർധിപ്പിക്കുന്നതിനായി പുതിയ കാലത്തെ ഡിജിറ്റൽ കണ്ടുപിടുത്തങ്ങൾ ഉപയോഗിക്കുന്നതിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എല്ലായ്പ്പോഴും മുൻനിരയിലാണ്. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അടുത്ത തലം പ്രയോജനപ്പെടുത്തുന്നതിനുള്ള മറ്റൊരു ആവേശകരമായ ചുവടുവയ്പ്പാണ് എൻഎഫ്‌ടികളുടെ സമാരംഭമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിലെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

'നോൺ ഫഞ്ചിബിൾ' എന്ന പദം തന്നെ അർഥമാക്കുന്നത് ഇത് ഒരു തരത്തിലുള്ള ഉൽപ്പന്നമായ ഒരു ടോക്കൺ ആണെന്നാണ്. എന്നാൽ ഇത് ശരിക്കും ഒരു ഉൽപ്പന്നമല്ല കൂടാതെ ബ്ലോക്ക്ചെയിനിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയുടെ ഒരു യൂണിറ്റാണ്.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

ഇത് വിൽക്കാനോ വ്യാപാരം ചെയ്യാനോ കഴിയും എന്നതാണ് പ്രത്യേകത. 2017 നവംബർ മുതൽ എൻഎഫ്‌ടികൾക്കായി 174 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും ഈ എണ്ണം ഇപ്പോൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോർബ്സ് പറയുന്നു.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

2020 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിലാണ് എസ്‌യുവി അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ ഥാറിന് വിപണിയിൽ നിന്നും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഓരോ മാസവും ശരാശരി 6,250-ൽ അധികം ഉപഭോക്താക്കൾ പുതിയ ഥാർ ബുക്ക് ചെയ്യുന്നുവെന്നാണ് മഹീന്ദ്രയുടെ കണക്കുകൾ.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

നിലവിൽ ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന 4×4 എസ്‌യുവിയാണ് ഇതെന്ന കാരണത്തിനാലും ആളുകൾ ഥാറിനെ ഏറെ ഇഷ‌്ടപ്പെടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ആദ്യ തലമുറയിലെ പരുക്കൻ ഭാവത്തിൽ നിന്നും ദൈദംദിന ഉപയോഗങ്ങൾക്ക് പ്രാപ്‌തമാവുന്ന രീതിയിലാണ് രണ്ടാം തലമുറ മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

ഥാറിന്റെ പരുക്കൻ രൂപം, ആധിപത്യം പുലർത്തുന്ന റോഡ് സാന്നിധ്യം, സമഗ്രമായ ഫീച്ചറുകൾ, ഓഫ്-റോഡിംഗ് കഴിവുകൾ, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ എന്നീ കാരണങ്ങളും എസ്‌യുവിയെ ജനപ്രിയമാക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ സാധിക്കുക.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഇനി എഞ്ചിൻ പവർ കണക്കുകളിലേക്ക് നോക്കിയാൽ 2.0 ലിറ്റർ എംഹോക്ക് 130 പെട്രോൾ യൂണിറ്റ് പരമാവധി 150 bhp പവറിൽ 300 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

അതേസമയം എംസ്റ്റാലിയൻ ഡീസൽ എഞ്ചിൻ 130 bhp കരുത്തിൽ 300 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. 4×4 സിസ്റ്റവും എസ്‌യുവിയിൽ സ്റ്റാൻഡേർഡായാണ് സമ്മാനിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് ഡ്രൈവ് മോഡുകളുള്ള ട്രാൻസ്ഫർ കേസും എസ്‌യുവിയുൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

ഇന്റീരിയറിന്റെ കാര്യമെടുത്താലും ഗംഭീരമായ മെച്ചപ്പെടുത്തലുകളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. അകത്ത് കൂടുതൽ സ്പെയ്സും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു ലൈഫ്-സ്റ്റൈൽ വാഹനമായി മഹീന്ദ്ര ഥാർ മാറിക്കഴിഞ്ഞിട്ടുണ്ട്.

എൻഎഫ്‌ടി പ്ലാറ്റ്ഫോമിലേക്ക് Thar എസ്‌യുവിയെ പരിചയപ്പെടുത്തി Mahindra

സോഫ്റ്റ് ടോപ്പ്, സോഫ്റ്റ് ടോപ്പ് കൺവേർട്ടബിൾ റൂഫ് ഓപ്‌ഷനുകൾ നൽകിയിരിക്കുന്ന ഥാറിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ഫ്രണ്ട് ഫേസിംഗ് റിയർ സീറ്റ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ എന്നീ ആധുനിക സജ്ജീകരണങ്ങളെല്ലാം മഹീന്ദ്ര അണിനിരത്തിയിട്ടുണ്ട്. 2023 ഓടെ വാഹനത്തിന്റെ അഞ്ച് ഡോർ പതിപ്പിനെയും അവതരിപ്പിക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

Article Published On: Saturday, March 26, 2022, 11:27 [IST]
English summary
Mahindra introduces four nft units based on thar suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X