ജനപ്രിയ മോഡലുകളിൽ 68,000 രൂപ വരെ ലാഭിക്കാം, നംവബർ മാസവും ഓഫറിട്ട് വിപണി പിടിക്കാൻ Mahindra

ഇന്ത്യയിൽ അതിവേഗം മറ്റൊരു തലത്തിലേക്ക് ഉയർന്നുവന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര. ഇപ്പോൾ വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ കമ്പനി സുരക്ഷയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ വേറെ ലെവൽ തന്നെയായി.

പുത്തൻ ഥാർ, XUV700, സ്കോർപിയോ N എന്നീ എസ്‌യുവികളുടെ സ്വീകാര്യതയും മഹീന്ദ്രയുടെ ജനപ്രീതി ഉയർത്തിക്കാട്ടുന്നുവെന്നു വേണം പറയാൻ. ഈ മാസവും ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നതിനായി കിടിലൻ ഡിസ്കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

ജനപ്രിയ മോഡലുകളിൽ 68,000 രൂപ വരെ ലാഭിക്കാം, നംവബർ മാസവും ഓഫറിട്ട് വിപണി പിടിക്കാൻ Mahindra

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലുകളായ XUV300, മറാസോ, ബൊലേറോ എസ്‌യുവി എന്നിവയ്ക്ക് 68,000 രൂപ വരെയുള്ള ഡിസ്കൗണ്ട് ഓഫറുകളാണ് 2022 നവംബർ മാസത്തിൽ വാഗ്ദാനം ചെയ്യുന്നത്. കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ക്യാഷ് ഡിസ്കൗണ്ടുകൾ എന്നിവയുടെ രൂപത്തിലാണ് കമ്പനി ആവേശകരമായ ഓഫറുകൾ നൽകുന്നത്. മാത്രമല്ല, ഈ മോഡലുകളിൽ സൗജന്യ ആക്‌സസറികളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. മോഡൽ തിരിച്ചുള്ള ഓഫറുകൾ എങ്ങനെയെന്ന് നോക്കാം...

മഹീന്ദ്ര XUV300

മഹീന്ദ്ര XUV300 കോംപാക്‌ട് എസ്‌യുവിയ 2022 നവംബർ 30 വരെ 68,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാനാവും. എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 29,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം ഡീസൽ വേരിയന്റുകൾക്ക് 23,000 രൂപ വരെയും ലഭിക്കും. അതേസമയം വാഹനത്തിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപയുടെ ആക്‌സസറികളും 4,000 രൂപയുടെ കോർപ്പറേറ്റ് ബോണസും കമ്പനി ഒരുക്കിയിട്ടുമുണ്ട്.

മഹീന്ദ്ര മറാസോ

ഈ മാസം മഹീന്ദ്ര മറാസോയിൽ 40,200 രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാനാവും. അതോടൊപ്പം എംപിവിയുടെ എല്ലാ വേരിയന്റുകളിലും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,200 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. M2 ബേസ് വേരിയന്റിന് 20,000 രൂപ ക്യാഷ് കിഴിവ് ലഭിക്കുമ്പോൾ മോഡലിന്റെ M4, M6 വേരിയന്റുകൾ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടിൽ 2022 നവംബർ മാസം സ്വന്തമാക്കാനാവും.

മഹീന്ദ്ര ബൊലേറോ

2022 നവംബറിൽ മഹീന്ദ്ര ബൊലേറോയ്ക്ക് മൊത്തം 28,000 രൂപ വരെയാണ് ഓഫറുകൾ ലഭിക്കുക. ആനുകൂല്യങ്ങളുടെ പട്ടികയിൽ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. കൂടാതെ, 8,500 രൂപയുടെ സൗജന്യ ആക്‌സസറികളും ഈ മാസം വാഹനം വാങ്ങുന്നവർക്ക് കിട്ടും.

മഹീന്ദ്ര സ്കോർപിയോ

ഈ മോഡൽ ഔദ്യോഗിക വെബ്സൈറ്റിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിസ്റ്റ് ചെയ്‌തിട്ടില്ല എങ്കിലും ഡീലർമാർക്ക് ഇപ്പോഴും ഈ എസ്‌യുവി അവരുടെ സ്റ്റോക്കിൽ ഉണ്ട്. പഴയ സ്കോർപിയോയുടെ S11 ടോപ്പ് എൻഡ് വേരിയന്റിൽ ഉപഭോക്താക്കൾക്ക് 1.75 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായി ലാഭിക്കാം. സ്കോർപിയോയുടെ S7, S9 വേരിയന്റുകൾക്ക് 80,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം S5 ട്രിമ്മിന് 1.45 ലക്ഷം രൂപ കിഴിവ് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് 20,000 രൂപയുടെ ആക്‌സസറികളും സ്വന്തമാക്കാം.

എഞ്ചിൻ ഓപ്ഷനിൽ മുൻ തലമുറ മഹീന്ദ്ര സ്കോർപിയോ 2.2 ലിറ്റർ ഡീസൽ ഹൃദയവുമായാണ് വിപണിയിൽ എത്തുന്നത്. അത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. അടുത്തിടെ കമ്പനി ഈ എസ്‌യുവിക്ക് പകരം പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ ക്ലാസിക്കിനെ കൊണ്ടുവന്നു. എന്നാൽ ക്ലാസിക്കിലോ സ്കോർപിയോ N പതിപ്പിലോ കമ്പനി ഓഫറുകളോ ആനുകൂല്യങ്ങളോ ഒന്നും തന്നെ നൽകുന്നില്ലെന്ന് വേണം പറയാൻ.

Article Published On: Tuesday, November 15, 2022, 12:00 [IST]
English summary
Mahindra offering discounts of up to rs 68000 on its popular models details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X