XUV400 വാങ്ങിയാൽ ചാർജിംഗ് ഒരു പ്രശ്‌നമേയാവില്ല, ഇവി ഇൻഫ്രാസ്ട്രക്ച്ചർ പങ്കാളികളുമായി കൈകോർത്ത് Mahindra

തങ്ങളുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ചാർജിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ജനപ്രിയ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര വിവിധ ഇവി ഇൻഫ്രാസ്ട്രക്ചർ പങ്കാളികളുമായി കൈകോർത്തിരിക്കുകയാണിപ്പോൾ.

ജിയോ-ബിപി, സ്റ്റാറ്റിക്, ചാർജ് പ്ലസ് സോൺ എന്നീ ഇവി ഇൻഫ്രാസ്ട്രക്ചർ പങ്കാളികളുമായാണ് മഹീന്ദ്ര ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ, കണ്ടെത്തൽ, ലഭ്യത, നാവിഗേഷൻ, ഇടപാടുകൾ എന്നിവയിലുടനീളം ഉപഭോക്താക്കൾക്ക് ഇ-മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാൻ മഹീന്ദ്രയ്ക്ക് കഴിയും.

XUV400 വാങ്ങിയാൽ ചാർജിംഗ് ഒരു പ്രശ്‌നമേയാവില്ല, ഇവി ഇൻഫ്രാസ്ട്രക്ച്ചർ പങ്കാളികളുമായി കൈകോർത്ത് Mahindra

ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ വികസിപ്പിച്ചെടുത്ത തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് സി സെഗ്‌മെന്റ് എസ്‌യുവിയായ XUV400 അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയികുന്നു. ജനുവരിയോടെ വില പ്രഖ്യാപനവും വിതരണവും ആരംഭിക്കാനിരിക്കുന്ന പുത്തൻ ഇലക്ട്രിക് വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും ചാർജിംഗുമായി സംബന്ധിച്ച അവരുടെ ആശങ്കകൾ അകറ്റാനും പുതിയ പങ്കാളിത്തം മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ ഏറെ സഹായിക്കും.

XUV400 ഇവിക്ക് പുറമെ അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ചില ഇലക്ട്രിക് എസ്‌യുവികൾ അടങ്ങുന്ന ബോൺ ഇലക്ട്രിക് വിഷൻ യുകെയിലും കമ്പനി പ്രദർശിപ്പിച്ചിരുന്നു. XUV400 കോംപാക്‌ട് ഇലക്ട്രിക് കാറിന് 39.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് ഓരോ ചാർജിനും ഏകദേശം 450 കിലോമീറ്റർ റേഞ്ച് വരെ നൽകുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

ഇവി ഇൻഫ്രാസ്ട്രക്ച്ചർ പങ്കാളികളുമായി കൈകോർത്ത് Mahindra

ഈ ഇലക്ട്രിക് എസ്‌യുവിക്ക് അതിന്റെ ഇലക്ട്രിക് പവർട്രെയിനിൽ നിന്ന് 147.51 bhp പവറിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിയും. വെറും 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ഇവിക്ക് സാധിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വൻതോതിൽ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് സുസ്ഥിരവും ലാഭകരവും കാര്യക്ഷമവുമായ ഇവി പരിഹാരങ്ങൾ കൊണ്ടുവരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

കഴിഞ്ഞ മാസമാണ് ചാർജ് പ്ലസ് സോണുമായുള്ള പങ്കാളിത്തം കമ്പനി പ്രഖ്യാപിക്കുന്നത്. ഇതിന് കീഴിൽ 25,000 ചാർജിംഗ് പോയിന്റുകളിൽ മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകൾ ഉപഭോക്താക്കൾക്ക് ചാർജ് ചെയ്യാൻ എത്തിക്കാനാവും. എന്നാൽ മഹീന്ദ്ര ഇവികൾക്ക് 25 നഗരങ്ങളിലെ ചാർജ് പ്ലസ് സോൺ ചാർജറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല. എന്നിരുന്നാലും ഉടമസ്ഥതയിലുള്ളതും വാടകയ്‌ക്കെടുത്തതുമായ സൈറ്റുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഫാസ്റ്റ് ഡിസി ചാർജറുകളുടെ ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, മെയിന്റനൻസ് എന്നിവ പര്യവേക്ഷണം ചെയ്യുന്നതും മഹീന്ദ്ര പരിഗണിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

Mahindra XUV400 വാങ്ങിയാൽ ചാർജിംഗ് ഒരു പ്രശ്‌നമേയാവില്ല, ഇവി ഇൻഫ്രാസ്ട്രക്ച്ചർ പങ്കാളികളുമായി കൈകോർത്ത് കമ്പനി

രാജ്യത്ത് ഇവി ഇൻഫ്രാസ്ട്രക്ചറിനുള്ള പിന്തുണ ഇപ്പോഴും പുരോഗതി കൈവരിക്കുന്നതേയുള്ളൂ. മിക്ക മോഡലുകളും ലക്ഷ്വറി സെഗ്‌മെന്റിലാണെങ്കിലും ഇന്ത്യൻ ഇലക്ട്രിക് കാർ സെഗ്മെന്റിസെ ഓപ്ഷനുകളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നതിനാൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിക്കേണ്ടത് വളരെ നിർണായകമാണ്. മാസ്-മാർക്കറ്റ് സെഗ്‌മെന്റിൽ ടാറ്റ മോട്ടോർസിന് കാര്യമായ വിഹിതമുണ്ട്. എന്നാൽ വരും കാലങ്ങളിൽ ഈ ആധിപത്യത്തെ വെല്ലുവിളിക്കാനാണ് മഹീന്ദ്ര XUV400 ഇവിയുമായി എത്തുന്നത്.

നെക്‌സോൺ ഇവിയെക്കാൾ വലിയ കാറായി XUV400 എത്തുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് വാഹനത്തിന് മൊത്തം 4.2 മീറ്റർ നീളമുണ്ടെന്നാണ് കമ്പനി പറയുന്നത്. മഹീന്ദ്ര XUV400 ഇവിയുടെ ചാർജിംഗ് സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഇലക്ട്രിക് എസ്‌യുവിക്ക് 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 80 ശതമാനം ചാർജിംഗ് പൂർത്തിയാക്കാൻ 50 മിനിറ്റ് എടുക്കും. 7.2 kW/32A ഔട്ട്‌ലെറ്റ് വഴി ചാർജ് ചെയ്യുമ്പോൾ, 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ 6 മണിക്കൂർ 30 മിനിറ്റാണ് വേണ്ടിവരിക.

ഒരു സാധാരണ 3.3 kW/16A ഗാർഹിക സോക്കറ്റ് ഉപയോഗിച്ച് 13 മണിക്കൂറിനുള്ളിൽ ഇത് നേടാനാകും. സുരക്ഷയുടെ കാര്യത്തിലും വാഹനം കേമനായിരിക്കും. ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളാണ് മഹീന്ദ്ര XUV400 ഇവിക്ക് ലഭിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന് ഏകദേശം 17 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Thursday, November 10, 2022, 12:24 [IST]
English summary
Mahindra partnered with various ev infrastructure partners for ev charging solutions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X