ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

ആഭ്യന്തര വിപണിയിൽ സ്കോർപിയോ എസ്‌യുവിയിലൂടെ പുതുമുഖം നേടിയവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 20 വർഷങ്ങൾക്ക് ശേഷം സ്കോർപിയോയുടെ രണ്ടാം തലമുറ മോഡലിനെ അവതരിപ്പിച്ച് പുതിയ തലങ്ങളിലേക്ക് കടന്ന കമ്പനി പഴയ മോർലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിപണിയിലേക്ക് അവതരിപ്പിക്കാൻ തയാറെടുക്കുകയാണിപ്പോൾ.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

2022 ഓഗസ്റ്റ് 12-ന് ആഭ്യന്തര വിപണിയിൽ സ്കോർപിയോ ക്ലാസിക് എന്ന് വിളിക്കപ്പെടുന്ന പഴയ തലമുറ സ്കോർപിയോയുടെ പുതുക്കിയ പതിപ്പിന്റെ അരങ്ങേറ്റം നടക്കും. ഇരുപത് വർഷത്തിലേറെയായി സ്കോർപിയോ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ടെന്നത് മഹീന്ദ്രയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

സ്കോർപിയോ N അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ ഇത് സ്ഥിരമായ വിൽപ്പന അളവ് നേടിയിരുന്നതും ശ്രദ്ധേയമാണ്. പഴയ സ്കോർപിയോയ്ക്ക് ആരാധകവൃന്ദം ഉണ്ടെന്ന് മഹീന്ദ്ര അറിഞ്ഞതോടെയാണ് അകത്തും പുറത്തും നേരിയ തോതിൽ ചെറിയ പരിഷ്ക്കാരങ്ങളുമായി കൊമ്പനെ പരിചയപ്പെടുത്താൻ ബ്രാൻഡ് തയാറെടുക്കുന്നത്.

MOST READ: ട്യൂസോണിന്റെ ഊഴം കഴിഞ്ഞു, പ്രീമിയം എസ്‌യുവി വിപണി പിടിക്കാനെത്തുമോ Kia Sportage?

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

പുതിയ സ്കോർപിയോ N-ന് താഴെയുള്ള വിശാലമായ പ്രേക്ഷകരെ അഭിസംബോധന ചെയ്യുമ്പോൾ ഈ കാലഘട്ടത്തിനു വേണ്ട എല്ലാ ചേരുവകളും ഇതിനുണ്ടെന്നും മഹീന്ദ്ര ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം മോശമല്ലാത്ത സവിശേഷതകളും വശങ്ങളിലേക്ക് അഭിമുഖീകരിക്കുന്ന അവസാന നിര സീറ്റുകളുമായി സ്കോർപിയോ ക്ലാസിക് സജ്ജീകരിച്ചിരിക്കുന്നത് തുടരും.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

2022 മഹീന്ദ്ര സ്കോർപിയോ ക്ലാസിക് ഏഴ്, ഒമ്പത് സീറ്റർ ഓപ്ഷനുകളിൽ വിൽക്കും. ലാഡർ ഫ്രെയിം ഷാസിയിൽ ഒരുക്കിയിരിക്കുന്ന എസ്‌യുവിക്ക് ലംബമായ ഗ്രിൽ സ്ലേറ്റുകളുള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്‌സ് ലോഗോയും വരുന്നു.

MOST READ: കാഴ്ച്ചയിൽ സുന്ദരൻ, ഫീച്ചറിൽ ധാരാളി! യാരിസിന്റെ പുതുതലമുറ മോഡലുമായി അവതരിച്ച് Toyota

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

ഫ്രണ്ട്, റിയർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, സ്റ്റീൽ വീലുകളിൽ മാത്രം നൽകുന്ന എൻട്രി ലെവൽ മോഡൽ, ടോപ്പ് എൻഡ് വേരിയന്റുകളിൽ 17 ഇഞ്ച് ടു-ടോൺ അലോയ് വീലുകൾ എന്നിവയാണ് വരാനിരിക്കുന്ന മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ മറ്റ് ഹൈലൈറ്റുകൾ. ഇന്റീരിയർ ടച്ച് സെൻസിറ്റീവ് കൺട്രോൾ സഹിതം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

എസ്‌യുവിയുടെ ഇന്റീരിയറിൽ ഡാഷ്‌ബോർഡിൽ പിയാനോ ബ്ലാക്ക് ട്രിം, സെന്റർ കൺസോളിൽ ഡാർക്ക് വുഡ് ഫിനിഷ് എന്നിവയും കാണാം. പുതിയ ഗിയർ ലെവൽ XUV700 പ്രീമിയം എസ്‌യുവിയിൽ നിന്നും ഥാർ ലൈഫ്‌സ്റ്റൈൽ ഓഫ്‌റോഡറിൽ നിന്നും കടമെടുത്തതാണ്. അതേസമയം മറ്റ് മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റമൊന്നുമില്ലാതെ സ്കോർപിയോ ക്ലാസിക് പഴയ പതിപ്പിന് സമാനമായി തുടരും.

MOST READ: വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

ച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, MID, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, 5-സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി DRL-കൾ എന്നിവയും അതിലേറെയും ഘടകങ്ങൾ വാഹനത്തിലുണ്ടാവുമെന്ന് സാരം.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

പരിചിതമായ 2.2 ലിറ്റർ ഫോർ-സിലിണ്ടർ ഡീസൽ എഞ്ചിൻ പരമാവധി 140 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സ്കോർപിയോ ക്ലാസിക്കിൽ ഓട്ടോമാറ്റിക് ഗിയർബോ്ക‌സ് ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്‌തേക്കില്ല. പകരം ആറു സ്പീഡ് ഗിയർബോക്‌സുമായി മാത്രമേ കമ്പനി വാഹനത്തെ വിപണിയിൽ എത്തിക്കുകയുള്ളൂ.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

ഓൺലൈൻ ബുക്കിംഗ് അരമണിക്കൂറിനുള്ളിൽ റിസർവേഷൻ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ കടന്നതോടെ മഹീന്ദ്ര സ്കോർപിയോ N ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടി. 2.2 ലിറ്റർ mHawk ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നീ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം വിപണിയിലെത്തുന്നത്.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

സ്കോർപിയോ ക്ലാസിക് പോലെയല്ലാതെ ആറു സ്പീഡ് മാനുവൽ, ടോപ്പ്-എൻഡ് ഡീസലിൽ 4WD ഉള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ സ്കോർപിയോ N തെരഞ്ഞെടുക്കാനാവും എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

നിലവിൽ S3 പ്ലസ്, S5, S7, S9, S11 എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് സ്കോർപിയോയുടെ പഴയ മോഡൽ വിൽക്കുന്നത്. S3 പ്ലസിന് 13.53 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ടോപ്പ് സ്പെക് S11 വേരിയന്റിന് 18.61 ലക്ഷം രൂപയോളവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയും വരും.

ഭാവ മാറ്റവുമായി Scorpio Classic എസ്‌യുവി വിപണിയിലേക്ക്, അവതരണം ഓഗസ്റ്റ് 12-ന്

ഓഗസ്റ്റ് 12-ന് പുതുരൂപത്തിൽ സ്കോർപിയോ ക്ലാസിക് അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ എന്നിവയ്ക്ക് വെല്ലുവിളിയാവാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra ready to launch the scorpio classic suv in 2022 august 12
Story first published: Wednesday, August 10, 2022, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X