XUV700 എസ്‌യുവിക്ക് പുത്തൻ AX7 സ്മാർട്ട് വേരിയന്റുമായി Mahindra വരുന്നു
മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി വാഹനമായ XUV700 മോഡലിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. AX7 സ്മാർട്ട് എന്ന പുത്തൻ പതിപ്പ് എത്തുന്നതോടെ മിഡ്-സൈസ് എസ്‌യുവിയുടെ വേരിയന്റ് നിര കൂടുതൽ വിപുലീകരിക്കപ്പെടും.

ഉടൻ പുറത്തിറങ്ങുന്ന AX7 സ്മാർട്ട് വേരിയന്റ് 84 ആഴ്ച്ച കാത്തിരിപ്പ് കാലയളവ് നൽകുന്ന ഹൈ-എൻഡ് AX7 ലക്ഷ്വറി വേരിയന്റിന് താഴെയായാകും ഇടംപിടിക്കുക. ഇതിന് AX7 ലക്ഷ്വറിയേക്കാൾ 80,000 വില കുറഞ്ഞതായിരിക്കും. എന്നാൽ അതോടൊപ്പം എസ്‌യുവിയിൽ ചില ഫീച്ചറുകളും ഇല്ലാതാവുകയും ചെയ്യും.

ഇതിനകം പുറത്തുവന്ന വാർത്തകൾ പോലെ XUV700 എസ്‌യുവിക്ക് നിലവിൽ ഉയർന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. AX3, AX5, AX7 എന്നിവ പോലെയുള്ള AdrenoX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകൾക്ക് ഏകദേശം എട്ട് മാസത്തെ ബുക്കിംഗ് കാലയളവാണ് മഹീന്ദ്ര അവകാശപ്പെടുന്നതും.

അതേസമയം എസ്‌യുവിയുടെ അടിസ്ഥാന MX വേരിയന്റിന് ഏകദേശം ഏഴ് മാസത്തെ കാത്തിരിപ്പ് കാലയളവും നൽകുന്നുണ്ട്. അതിനാൽ മേൽപ്പറഞ്ഞ XUV700 വേരിയന്റുകളിൽ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യുന്ന ഒരു ഉപഭോക്താവിന് ദീപാവലിക്ക് മാത്രമേ വാഹനത്തിന്റെ ഡെലിവറി എടുക്കാനാകൂ എന്നതാണ് വലിയൊരു പോരായ്‌മ.

ഈ ഉയർന്ന കാത്തിരിപ്പ് കാലയളവിന് പ്രധാനമായും കാരണമായത് വാഹന വ്യവസായത്തിൽ ഉടനീളമുള്ള ഉത്പാദനത്തെ തടസപ്പെടുത്തുന്ന ചിപ്പ് ക്ഷാമമാണ്. അതിനാൽ പുതിയ XUV700 AX7 സ്‌മാർട്ടിന്റെ വരവ് കാത്തിരിപ്പ് സമയം കുറയ്ക്കാൻ കമ്പനിയെ സഹായിക്കും. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഉപകരണങ്ങളുടെ ലിസ്റ്റിന്റെ ഭാഗമല്ലാത്തതുപോലുള്ള സവിശേഷതകൾ ഇതിന് ഉണ്ടായിരിക്കും.

ഹിൽ ഹോൾഡ് അസിസ്റ്റ്, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ (സിപ്പ്, സാപ്പ്, സൂം), പാസീവ് കീലെസ് എൻട്രി ഉള്ള സ്മാർട്ട് ഡോർ ഹാൻഡിലുകൾ, ഇപിബി (ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്), വയർലെസ് ചാർജിംഗ് സൗകര്യം, മുട്ട് എയർബാഗ്, ഇഎസ്‌പി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ഡ്രൈവർ ഡ്രൌസിനെസ് ഡിറ്റക്ഷൻ എന്നിവയാണ് AX7 സ്മാർട്ട് വേരിയന്റിൽ ഉണ്ടാകാനിടയില്ലാത്ത മറ്റ് സവിശേഷതകൾ.

പ്രാദേശിക എസ്‌യുവി നിർമാതാക്കൾ പുതിയ XUV700 എസ്‌യുവിയുടെ വരാനിിൃരിക്കുന്ന AX7 സ്മാർട്ട് വേരിയന്റിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും വാഗ്‌ദാനം ചെയ്‌തേക്കാം. നിലവിൽ വാഹനത്തിന് 2.0 ലിറ്റർ നാല് സിലിണ്ടർ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ഡീസലുമാണ് തുടിപ്പേകുന്നത്. ടോപ്പ് എന്‍ഡ് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് AWD ഫീച്ചറും ഒരു ഓപ്ഷനായി ലഭിക്കുന്നുണ്ട്.

ആദ്യത്തെ പെട്രോൾ യൂണിറ്റ് 185 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയിലെ ഡീസൽ എഞ്ചിൻ 200 bhp പവറോളം വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. രണ്ടും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് മഹീന്ദ്ര ജോടിയാക്കിയിരിക്കുന്നത്.

ഫീച്ചറുകൾ നഷ്‌ടമായെങ്കിലും AX7 സ്‌മാർട്ട് ഇപ്പോഴും ഉയർന്ന സാങ്കേതിക വിദ്യകളാൽ നിറഞ്ഞിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സിക്‌സ് വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ലെതർ സീറ്റുകൾ, 12 സ്പീക്കർ സോണി ഓഡിയോ, ഇരട്ട സ്‌ക്രീൻ ലേഔട്ട്, അലക്‌സാ വോയ്‌സ് അസിസ്റ്റന്റ്, 360 ഡിഗ്രി ക്യാമറ, കോർണറിംഗ് ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സുരക്ഷക്കായി ആറ് എയർബാഗുകൾ, 18 ഇഞ്ച് ടു-ടോൺ അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ സിഗ്നലുകൾ, ഇബിഡി ഉള്ള എബിഎസ് തുടങ്ങിയവയും പുതിയ മഹീന്ദ്ര XUV700 AX7 സ്‌മാർട്ട് വേരിയന്റിൽ ഇടംപിടിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ്‌യുവിക്കായുള്ള ബുക്കിംഗും ഒരു ലക്ഷത്തിന് മുകളിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ XUV700 പുറത്തിറക്കിയത്. തുടർന്ന് മോഡലിനായുള്ള ഡെലിവറികള്‍ ഒക്ടോബര്‍ 30-ന് കമ്പനി ആരംഭിക്കുകയും ചെയ്തു.

ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, കിയ കാരെന്‍സ് തുടങ്ങിയ എസ്‌യുവികളോടാണ് മഹീന്ദ്ര XUV700 മത്സരിക്കുന്നത്. കൂടാതെ എസ്‌യുവിയുടെ താഴ്ന്ന 5 സീറ്റര്‍ പതിപ്പ് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായും മാറ്റുരയ്ക്കുന്നുണ്ട്. നിലവില്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 12.95 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 23.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇതുവരെ 16,000 യൂണിറ്റുകളിലധികം മോഡലുകളുടെ ഡെലിവറി പൂർത്തിയാക്കിയ മഹീന്ദ്ര പറയുന്നത് അനുസരിച്ച് ഡെലിവറിക്കായി 80,000 പേരോളമാണ് കാത്തിരിക്കുന്നത്. വാഹനം വാങ്ങുന്ന 65 ശതമാനം ആളുകള്‍ക്കും വേണ്ടത് XUV700-യുടെ ഡീസല്‍ വേരിയന്റുകളാണെന്നും കമ്പനി അവകാശപ്പെടുന്നു.ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മോഡല്‍ കൂടിയാണിത്.


Click it and Unblock the Notifications








