എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

മഹീന്ദ്രയുടെ വാഹനങ്ങളെന്ന് പറയുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകൾ സ്കോർപിയോ എന്നോ ബൊലേറോ എന്നോ ആയിരിക്കും. ആധുനിക വാഹനങ്ങൾ കളംനിറയുന്നതിനു മുമ്പ് മഹീന്ദ്രയുടെ നിരയിൽ നിന്നും താരങ്ങളായവരാണ് ഇവരു രണ്ടുപേരും.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

വർഷങ്ങൾക്കു മുമ്പേ തന്നെ സ്വന്തം സ്ഥാനംകണ്ടെത്തിയ ബൊലേറോ ശരിയായ വർക്ക്‌ഹോഴ്‌സും യൂട്ടിലിറ്റി വാഹനത്തിന്റെ യഥാർഥ നിർവചനവുമാണ് ഇന്നും. ഫാൻസി ഫീച്ചറുകളോ പവർഫുൾ എഞ്ചിനോ ഒന്നും തന്നെയില്ലെങ്കിലും ബൊലേറോ വാങ്ങാൻ ഇന്നും ആളുകൾ ക്യൂവിലാണെന്ന് തെളിയിക്കുന്നതാണ് ഇതിന്റെ വിൽപ്പന കണക്കുകൾ.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

കഴിഞ്ഞ മാസം ഇന്ത്യയിൽ മൊത്തം 8000 യൂണിറ്റുകളുടെ വിൽപ്പനയാണ് ബൊലേറോ മഹീന്ദ്രയ്ക്കായി നേടികൊടുത്തത് എന്നുകേട്ടാൽ പലരും നെറ്റി ചുളുക്കിയേക്കാം. എന്നാൽ ഇതിനുള്ള മറുപടിയാണ് വിൽപ്പന കണക്കുകൾ പറയുക. 2022 സെപ്റ്റംബറിൽ മഹീന്ദ്രയുടെ വിപണി വിഹിതം 9.7 ശതമാനമായിരുന്നു.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

പ്രസ്തുത മാസത്തിൽ മൊത്തം 34,508 യൂണിറ്റ് വിൽപ്പനയുമാണ് കമ്പനി മൊത്തത്തിൽ നേടിയെടുത്തത്. മഹീന്ദ്ര XUV700, സ്കോർപിയോ N, ഥാർ എന്നിവയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുമ്പോൾ, പുതിയ മഹീന്ദ്ര ബൊലേറോ ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനമായി ഇന്നും കരുത്ത് തെളിയിക്കുന്നു.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

പല ആധുനിക കാറുകൾക്കും നേടാനാവാത്ത വിസ്‌മയിപ്പിക്കുന്ന നമ്പറുകളാണ് ബൊലേറോയുടെ വിൽപ്പനയിൽ ഉണ്ടാവുന്നത്. ബൊലേറോയുടെ മൊത്തം 8108 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടപ്പോൾ 9536 യൂണിറ്റ് വിൽപ്പനയുമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര കാറായി സ്കോർപിയോ മാറി.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

B4, B6, B6(O) എന്നീ മൂന്ന് വേരിയന്റ് ഓപ്ഷനുകളിലാണ് മഹീന്ദ്ര ബൊലേറോ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 75 bhp കരുത്തിൽ പരമാവധി 210 Nm torque വികസിപ്പിക്കുന്ന mHAWK75 ബിഎസ്-VI ഡീസൽ എഞ്ചിനാണ് ബൊലേറോയുടെ ഹൃദയം.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

സിംഗിൾ പ്ലേറ്റ് ഡ്രൈ ക്ലച്ച് ഉള്ള അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. മികച്ച ഇന്ധനക്ഷമതക്കായി എല്ലാ വേരിയന്റുകളിലും മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ (എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ്) സഹിതമാണ് ബൊലേറോ വിപണിയിൽ അണിനിരക്കുന്നത്.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

മിസ്റ്റ് സിൽവർ, ലേക്‌സൈഡ് ബ്രൗൺ, ഡയമണ്ട് വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ മഹീന്ദ്ര ബൊലേറോ സ്വന്തമാക്കാനാവും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ബൊലേറോ ഒരു അടിസ്ഥാന വാഹനം മാത്രമാണ്.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സ്റ്റാറ്റിക് ബെൻഡിംഗ് ഹെഡ്‌ലാമ്പുകൾ, മ്യൂസിക് സിസ്റ്റം, എസി, ഹീറ്റർ, ഡെമിസ്റ്റർ, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ് എന്നിവയെല്ലാമാണ് എംയുവിയിലുള്ളത്.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, കോ-ഡ്രൈവർ ഒക്യുപന്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.

എന്റമ്മോ കഴിഞ്ഞ മാസം വിറ്റത് 8000 യൂണിറ്റോ? ബൊലേറോയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പൊവൂല്ലാന്ന്...

9.45 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മഹീന്ദ്ര ബൊലേറോ വിപണിയിലെത്തുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ലാഡർ-ഓൺ-ഫ്രെയിം എസ്‌യുവികളിലൊന്നാണിത്.

Article Published On: Monday, October 10, 2022, 9:52 [IST]
English summary
Mahindra sold more than 8000 units of bolero in september 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X