പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മത്സരം കൊടുംപിരികൊള്ളുമ്പോൾ ശ്രേണിയിലെ മോഡലുകളെല്ലാം പുതുമകൾ അവതരിപ്പിച്ച് വേറിട്ടുനിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. മാരുതി ബ്രെസയും ഹ്യുണ്ടായി വെന്യുവുമെല്ലാം പുതുമുഖങ്ങൾ ആവാഹിച്ച് എത്തി.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

അതേസമയം ടാറ്റ നെക്സോണും കിയ സോനെറ്റും എല്ലാം പുത്തൻ വേരിയന്റുകളെ പരിചയപ്പെടുത്താനാണ് തയാറെടുക്കുന്നത്. അപ്പോഴാണ് മഹീന്ദ്ര തങ്ങളുടെ തുറുപ്പുചീട്ടായ XUV300 എസ്‌യുവിയുടെയും പുതുക്കിയ പതിപ്പുമായി എത്തുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയത്.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

കാര്യമായ ഫെയ്‌സ്‌ലിഫ്റ്റ് പരിക്കാരങ്ങളുമായാണ് വാഹനം എത്തുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പുതിയ XUV300 കോംപാക്‌ട് എസ്‌യുവിയുടെ ടീസർ ചിത്രവുമായി മഹീന്ദ്ര രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൽ നിന്നും വ്യക്തമായത് പോലെ XUV300 ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ ഒരു കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ലഭിക്കുന്നില്ല.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്സ് ലോഗോയുടെ കൂട്ടിച്ചേർക്കൽ മാത്രമാവും വരാനിരിക്കുന്ന XUV300 മോഡലിലെ ആകെ മാറ്റമെന്ന് ചുരുക്കി പറയാം. ഈ ലോഗോ ഫ്രണ്ട് ഗ്രില്ലിലും അലോയ് വീലുകളിലും ടെയിൽഗേറ്റിലും കാണാം. അതായത് കാഴ്ച്ചയിൽ വാഹനം പഴയ പതിപ്പിന് സമാനമായിരിക്കുമെന്ന് സാരം.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

എന്നിരുന്നാലും 2022 XUV300 ഫെയ്‌സ്‌ലിഫ്റ്റിന് ഒന്നോ അതിലധികമോ പുതിയ കളർ ഓപ്ഷനുകൾ ലഭിക്കും. അതിൽ വൈറ്റ് റൂഫുള്ള ഡാർക്ക് ബ്ലൂ നിറമായിരിക്കും എസ്‌യുവിയെ വേറിട്ടുനിർത്തുക. ഈ കോംബോ തികച്ചും സ്‌പോർട്ടിയും സ്വാഗതാർഹവുമായ മാറ്റമായിരിക്കും കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിലേക്ക് കൊണ്ടുവരിക.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

XUV300 ഇതിനകം തന്നെ വിശാലമായ കളർ ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പേൾ വൈറ്റ്, ഡി സാറ്റ് സിൽവർ, ഗാലക്‌സി ഗ്രേ, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, അക്വാമറൈൻ എന്നിങ്ങനെ ആറ് മോണോടോൺ കളർ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ സബ്-4 മീറ്റർ വാഹനം ഇപ്പോൾ സ്വന്തമാക്കാനാവുന്നത്.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

അവസാന രണ്ട് നിറങ്ങളിൽ ഡ്യുവൽ ടോൺ ഓപ്ഷനും വൈറ്റ് റൂഫുമുണ്ട്. ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റിനായി എല്ലാ കളർ വകഭേദങ്ങളും ബ്ലാക്ക്-ഔട്ട് പില്ലറുകളോടെയാണ് വരുന്നത്. XUV300-യുടെ പ്രധാന സവിശേഷതകളിൽ ക്രോം ആക്‌സന്റുകളോട് കൂടിയ സ്‌പോർട്ടി ഫ്രണ്ട് ഗ്രിൽ, സ്‌ട്രൈക്കിംഗ് ചീറ്റ-ഇൻസ്പേർഡ് എൽഇഡി ഡിആർഎല്ലുകൾ, കോംപാക്റ്റ് ഫോഗ് ലാമ്പ് ഹൗസിംഗ്, മെറ്റാലിക് ഫിനിഷിലുള്ള ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ഉൾപ്പെടുന്നത്.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

കൂടാതെ സ്‌പോർട്ടി 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഡോർ സൈഡ് മോൾഡിംഗ്, ഡോർ സൈഡ് മോൾഡിംഗ് ഡ്യുവൽ-ടോൺ റിയർ വ്യൂ മിററുകൾ, ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, എഡ്ജ് ടെയിൽ ലാമ്പുകൾ എന്നവയും വാഹനത്തിലുണ്ട്. 2022 XUV300 ഫെയ്‌സ്‌ലിഫ്റ്റിലും ഈ സജ്ജീകരണങ്ങളെല്ലാം കമ്പനി അതേപടി മാറ്റമില്ലാതെ നിലനിർത്തും.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

പുതുക്കിയ അപ്‌ഹോൾസ്റ്ററി ഉപയോഗിച്ച് ഇന്റീരിയറുകൾ മനോഹരമാക്കാനും ഇത്തവണ മഹീന്ദ്ര ശ്രമിച്ചേക്കും. അതോടൊപ്പം കോംപാക്‌ട് എസ്‌യുവിയിൽ ചില പുതിയ ഫീച്ചറുകളും അവതരിപ്പിക്കാം.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

ഇലക്ട്രിക് സൺറൂഫ്, സെഗ്മെന്റ്-ഫസ്റ്റ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ബ്ലൂസെൻസ് പ്ലസ് എന്ന ഇ-സിം അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി പ്ലാറ്റ്ഫോം എന്നിവയാണ് നിലവിലെ മോഡലിൽ ലഭ്യമായ പ്രധാന സവിശേഷതകൾ.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

2022 XUV300 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ചില പുതിയ കണക്റ്റിവിറ്റി സവിശേഷതകൾ അവതരിപ്പിക്കാനാണ് സാധ്യത കൂടുതൽ. നിലവിലെ മോഡലിന് 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

ഇതിൽ ആദ്യത്തെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 5,000 rpm-ൽ 108 bhp പവറും 2,000-3,500 rpm-ൽ 200 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 115 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകൾക്കും ടോർക്ക് ഔട്ട്പുട്ട് സെഗ്‌മെന്റിൽ മികച്ചതാണ്.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

മഹീന്ദ്ര XUV300-യുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഡീസൽ മോട്ടോർ അതേപടി മുന്നോട്ട് കൊണ്ടുപോകുമെങ്കിലും മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ T-GDI പെട്രോൾ മോട്ടോർ ലഭിക്കുമെന്നാണ് ശ്രദ്ധേയം.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

ഇത് 130 bhp കരുത്തിൽ പരമാവധി 230 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. കാര്യമായ പെർഫോമൻസ് ബൂസ്റ്റ് ലഭിക്കുമ്പോൾ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ മോഡലായി XUV300 പേരെടുക്കും. ഈ പരിഷ്ക്കാരങ്ങൾക്ക് ബദലായി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വിലയിൽ കാര്യമായ വർധനവുണ്ടാവാനും സാധ്യതയുണ്ട്.

പുതിയ ലോഗോയുണ്ട്, സ്പോർട്ടി എഞ്ചിനുമുണ്ട്, XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രവുമായി Mahindra

സാങ്‌യോങ് ടിവോലിയുടെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള XUV300 നിലവിൽ 8.41 ലക്ഷം രൂപ മുതൽ 14.07 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

More from DriveSpark

Article Published On: Tuesday, August 23, 2022, 11:23 [IST]
English summary
Mahindra teased new xuv300 facelift suv ahead of india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X