കിങ് ഓഫ് ഓഫ്റോഡർ! പക്ഷേ Mahindra Thar എസ്‌യുവിയിൽ ഈ ഫീച്ചർ ഇനിയില്ലാത്തത് വൻ നഷ്‌ടം

ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഓഫ്-റോഡർ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. രണ്ടാം തലമുറ ആവർത്തനം എത്തിയതു മുതൽ ഥാർ സ്വന്തമാക്കാൻ എത്തുന്നവരുടെ എണ്ണവും ക്രമാതീതമായാണ് വർധിച്ചത്.

ഒരു പരുക്കൻ എസ്‌യുവിയിൽ നിന്നും പൂർണമായി ലൈഫ് സ്റ്റൈൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായി മാറിയതാണ് മഹീന്ദ്രയുടെയും ഥാറിന്റെയും വിജയത്തിനു പിന്നിലുള്ള പ്രധാന കാരണം. ഇന്നും ഉയർന്ന ഡിമാന്റുള്ള ഈ വാഹനം സ്വന്തമാക്കണമെങ്കിൽ മാസങ്ങളോളും കാത്തിരിക്കണം.

കിങ് ഓഫ് ഓഫ്റോഡർ! പക്ഷേ Mahindra Thar എസ്‌യുവിയിൽ ഈ ഫീച്ചർ ഇനിയില്ലാത്തത് വൻ നഷ്‌ടം

ഒരു ഥാർ വാങ്ങാൻ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ തുടർന്നു വായിക്കുക. കാരണം ചെലവ് ചുരുക്കൽ നടപടിയായി എസ്‌യുവിയിൽ മഹീന്ദ്ര പുതിയ നവീകരണം നടപ്പിലാക്കിയിരിക്കുകയാണ്. ഇനി ഥാറിനെ മെക്കാനിക്കലി ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ സ്റ്റാൻഡേർഡായി ഥാറിൽ സജ്ജീകരിക്കില്ല എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ. നേരത്തെ, മഹീന്ദ്ര ഥാറിന് AX ഓപ്ഷണൽ, LX വേരിയന്റുകളിൽ മെക്കാനിക്കലി ലോക്കിംഗ് ഡിഫറൻഷ്യൽ (MLD) സ്റ്റാൻഡേർഡായി ഉണ്ടായിരുന്നു.

റിയർ ആക്‌സിലിൽ സ്ഥാപിച്ചിരുന്ന മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ (MLD) ഡാഷ്‌ബോർഡിലെ ഒരു സ്വിച്ച് ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാനും ആവുമായിരുന്നു. കഠിനമായ ഓഫ്-റോഡ് ട്രയിലിൽ ഥാർ കുടുങ്ങിയാൽ രണ്ട് പിൻ വീലുകളെയും യാന്ത്രികമായി ബന്ധിപ്പിക്കുന്നതിന് MLD ഉപയോഗപ്പെടുത്താനാവും. അങ്ങനെ ഓരോ വീലിലേക്കും തുല്യ പവർ വിതരണം ചെയ്യപ്പെടുകയും ചെയ്യും.

Mahindra Thar എസ്‌യുവിയിൽ ഈ ഫീച്ചർ ഇനിയില്ലാത്തത് വൻ നഷ്‌ടം

എന്നാൽ ഥാറിൽ ഇനി മുതൽ ഈ ഫീച്ചർ സ്റ്റാൻഡേർഡായി ലഭ്യമാവില്ലെങ്കിലും എസ്‌യുവിയുടെ ഡീസൽ ടോപ്പ് എൻഡിലെ ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് വേരിയന്റുകളിൽ മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഓപ്ഷണലായി സ്വന്തമാക്കാം. അതായത് അധിക പണം മുടക്കിയാൽ മാത്രമേ ഇനി ഈ സംവിധാനം ഥാറിൽ ലഭിക്കൂവെന്ന് സാരം. മാത്രമല്ല ഈ ഫീച്ചർ ഇനി പെട്രോൾ ഥാർ മോഡലുകളിൽ ഓപ്ഷണലായി പോലും കിട്ടില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.

നിലവിൽ ഥാറിന്റെ ഫ്രണ്ട് ആക്‌സിലിന് മെക്കാനിക്കൽ ഡിഫറൻഷ്യൽ ഇല്ല. എന്നാൽ ഫ്രണ്ട് വീലുകൾക്കിടയിൽ ട്രാക്ഷൻ നിയന്ത്രിക്കാൻ ഓട്ടോമാറ്റിക് ഹബ് ലോക്കുകളും ബ്രേക്ക് അധിഷ്ഠിത സംവിധാനവുമാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. ഈ ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ (BLD) ബേസ് വേരിയന്റായ AX ഓപ്ഷണലിൽ ലഭ്യമല്ല. എന്നാൽ ടോപ്പ് എൻഡ് LX ലെവലിൽ ഇത് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി തുടരുന്നു.

Mahindra Thar എസ്‌യുവിയിൽ ഈ ഫീച്ചർ ഇനിയില്ലാത്തത് വൻ നഷ്‌ടം

മെക്കാനിക്കൽ ഡിഫറൻഷ്യൽ ലോക്കിന്റെ അഭാവം കണക്കിലെടുത്ത് പെട്രോളിൽ പ്രവർത്തിക്കുന്ന ഥാർ LX വകഭേദങ്ങൾക്ക് റിയർ ആക്‌സിലിനും ബ്രേക്ക് അധിഷ്ഠിത സിസ്റ്റം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ മഹീന്ദ്ര ഇതിനെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇനി ഡിഫറൻഷ്യൽ ലോക്കുകളുടെ ഉപയോഗം എന്താണെന്ന് അറിയാത്തർക്കായി വളരെ ചുരുങ്ങിയ രൂപത്തിൽ ഒരു വിവരണം നൽകാം...

കുറഞ്ഞ ട്രാക്ഷൻ പ്രതലങ്ങളിൽ ഡിഫറൻഷ്യൽ ലോക്കുകൾ തികച്ചും ഉപയോഗപ്രദമാണ്. അവിടെ വീലുകളിലേക്ക് പവർ അയക്കാൻ എഞ്ചിന് ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ MLD ഉം BLD ഉം വീലുകളിലേക്ക് ട്രാക്ഷൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏറ്റവും ട്രാക്ഷൻ കുറവുള്ളള്ള വീലുകളിലേക്ക് തുല്യമായ പവർ അയച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാവുന്ന ശക്തമായ 130 bhp ഡീസൽ, 150 bhp പെട്രോൾ എഞ്ചിനുകളാണ് മഹീന്ദ്ര ഥാർ എസ്‌യുവിക്ക് തുടിപ്പേകുന്നത്. മെക്കാനിക്കൽ ലോക്ക് റിയർ ഡിഫറൻഷ്യലുകൾ ഒഴിവാക്കിയെങ്കിലും വാഹനം ഇപ്പോഴും 4X4 സംവിധാനമുള്ള എസ്‌യുവി തന്നെയാണ്. കൂടാതെ ഓട്ടോമാറ്റിക് ഹബ് ലോക്കുകളും ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്‌സും പോലുള്ള ഓഫ്-റോഡിംഗ് കിറ്റ് മോഡലിന് ലഭിക്കുന്നതും തുടരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar suv will no longer get a mechanically locking rear differential as standard
Story first published: Friday, November 18, 2022, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X