മറാസോയുടെ ഡീസൽ എഞ്ചിൻ ഥാറിലേക്ക്; എസ്‌യുവിയുടെ പുതിയ മോഡുമായി Mahindra

രണ്ടാം തലമുറ ഥാറിന്റെ വരവോടെ മുഖംമാറ്റിയെടുത്തവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പിന്നാലെ എത്തിയ XUV700 ആയാലും സ്കോർപിയോ N ആയാലും വിപണിയിൽ വമ്പൻ ഹിറ്റുകളായതും കണ്ട് അമ്പരന്നവരാണ് എതിരാളികൾ വരെ. കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാവുന്നതോടൊപ്പം സുരക്ഷയിലും വിട്ടുവീഴ്ച്ച ചെയ്യാത്തതാണ് മഹീന്ദ്രയുടെ പ്രധാന ആയുധം.

ദേ ഇപ്പോൾ മഹീന്ദ്ര ഥാറിന് പുതിയ വേരിയന്റ് സമ്മാനിക്കുന്നതിനൊപ്പം ഒരു പുതിയ എഞ്ചിൻ ഓപ്ഷൻ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുക കൂടിയാണ് കമ്പനി. നിലവിലെ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നിരയിലേക്ക് പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഥാറിന് ലഭിക്കും. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ചേർക്കുന്നത് നാല് മീറ്ററിൽ താഴെ നീളമുള്ളതിനാൽ ഥാറിനെ താഴ്ന്ന നികുതി ബ്രാക്കറ്റിൽ യോഗ്യത നേടാനും സഹായിക്കും.

മറാസോയുടെ ഡീസൽ എഞ്ചിൻ ഥാറിലേക്ക്; എസ്‌യുവിയുടെ പുതിയ മോഡുമായി Mahindra

കഴിഞ്ഞ മാസം ഇഗത്പുരിയിൽ നടന്ന ഒരു പരിപാടിയിൽ ഥാർ 1.5 ഡീസൽ ഡീലർമാർക്കായി മഹീന്ദ്ര പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു. ഥാറിലെ 1.5 ലിറ്റർ എഞ്ചിൻ മറാസോ എംപിവിയിൽ നിന്നും കടമെടുത്താവും കൊണ്ടുവരിക. അതേ 1,497 സിസി ശേഷിയുള്ള എഞ്ചിൻ ഥാർ എസ്‌യുവിയിൽ 117 bhp പവറോളമായിരിക്കും നൽകുക. മാത്രമല്ല ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാവും വിപണിയിൽ എത്തുക എന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

അതായത് ഥാറിന്റെ ഈ എൻട്രി ലെവൽ വേരിയന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ടാവില്ലെന്ന് സാരം. കൂടാതെ ഈ എഞ്ചിൻ ടൂവീൽ ഡ്രൈവ് ഓപ്ഷനുമായി മാത്രമാവും വരിക. വിലകൂടിയ ഥാർ 2.2 ലിറ്റർ ഡീസലിൽ കാണുന്ന ഫോർവീൽ ഡ്രൈവ് സിസ്റ്റം ലഭിക്കില്ല. ഇക്കാര്യങ്ങളെല്ലാം നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾക്കൊപ്പം വിപണിയിൽ ഥാറിന്റെ വില കൂടുതൽ മത്സരാധിഷ്ഠിതമായി പിടിച്ചുനിർത്താനും മഹീന്ദ്രയെ സഹായിക്കും എന്നതും ശ്രദ്ധേയമാവും.

ഥാർ 1.5 ഡീസൽ മോഡലിന്റെ ഇന്റീരിയർ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിലെ സെന്റർ കൺസോളിലെ ലോ-റേഞ്ച് ഗിയർ ലിവറിന് പകരം പുതിയ സ്റ്റോറേജ് കൺസോൾ നൽകിയതായി വ്യക്തമാക്കിയിരുന്നു. പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിന് പുറമെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനോടു കൂടിയ ഥാറിന്റെ ടൂവീൽ ഡ്രൈവ് വേരിയന്റും മഹീന്ദ്ര വിപണിയിലെത്തിക്കും. 1.5 ലിറ്റർ ഡീസൽ 2WD പതിപ്പിന് സമാനമായി ഥാർ 2.0 പെട്രോൾ 2WD ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമേ വരൂ.

മഹീന്ദ്ര ഇപ്പോൾ നിർത്തലാക്കിയ ഥാർ AX അവതരിപ്പിച്ചപ്പോൾ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച എൻട്രി ലെവൽ സോഫ്റ്റ്-ടോപ്പ് വേരിയന്റിന് 9.8 ലക്ഷം രൂപയായിരുന്നു വില. 2.2 ഡീസൽ മാനുവലും ഫോർവീൽ ഡ്രൈവ് ഓപ്ഷനുമുള്ള AX വേരിയന്റിന് 10.2 ലക്ഷം രൂപ മുതലാണ് വില. എന്നാൽ പുതിയ വേരിയന്റിനെ അവതരിപ്പിക്കാനുള്ള നീക്കത്തോടെ 4WD ഒഴിവാക്കി, ചെറിയ 1.5 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് മഹീന്ദ്രയ്ക്ക് എക്സൈസ് ആനുകൂല്യങ്ങൾ നേടാനാകും. തൽഫലമയി മോഡലിന്റെ വിലയും കുറയും.

ഇത് വരാനിരിക്കുന്ന മാരുതി ജിംനിയെ അപേക്ഷിച്ച് മഹീന്ദ്രയ്ക്ക് ഒരു മത്സരാധിഷ്ഠിത നേട്ടം നൽകുകയും ചെയ്യുമെന്നുമാണ് വിലയിരുത്തൽ. ജിംനിയുടെ പ്രാരംഭ വില 10 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ 1.5 ലിറ്റർ ഡീസലും 2.0 പെട്രോളും ഉള്ള ഥാർ 2WD പതിപ്പ് 2023 ജനുവരിയിൽ എപ്പോഴെങ്കിലും വിൽപ്പനയ്‌ക്കെത്തും. അതേ മാസം തന്നെ മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയിൽ 5 ഡോർ ജിംനിയെയും പ്രദർശിപ്പിക്കും. എന്നാൽ ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര ഉണ്ടാവില്ലെന്നത് നിരാശയുളവാക്കുന്ന കാര്യമാണ്.

ഥാർ എസ്‌യുവിയുടെ ഈ എൻട്രി ലെവൽ വേരിയന്റുകളല്ലാതെ മോഡലിന്റെ 5-ഡോർ പതിപ്പും അണിയറയിലുണ്ട്. ഥാർ 3-ഡോർ ഇതിനകം തന്നെ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകൾക്കൊപ്പം ആധുനിക ഘടകങ്ങളും ചേർന്ന് മികച്ച ഉൽപ്പന്നമായി മാറി കഴിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സീറ്റിംഗ് കപ്പാസിറ്റി ഉയർത്തി കൂടുതൽ പ്രായോഗികമാവുന്നത് മഹീന്ദ്രയെ സംബന്ധിച്ച് ഒരു ലോട്ടറി തന്നെയാണ്. 3-ഡോർ പതിപ്പിൽ കുറവുള്ള ഒരേയൊരു കാര്യം പ്രായോഗികതയാണ്. അത് 5-ഡോർ വേരിയന്റിനാൽ പരിഹരിക്കപ്പെടും.

More from DriveSpark

Article Published On: Friday, December 23, 2022, 16:00 [IST]
English summary
Mahindra to introduce new entry level variant for thar with 1 5 diesel engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X