XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

2019-ല്‍ ആദ്യമായി ലോഞ്ച് ചെയ്തതു മുതല്‍ മഹീന്ദ്രയുടെ XUV300 അതിന്റെ സെഗ്മെന്റില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിക്കുമ്പോഴും പ്രതിമാസം ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടികൊടുക്കാനും വാഹനത്തിന് സാധിക്കുന്നുണ്ട്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

എന്നാല്‍ അധികം വൈകാതെ തന്നെ XUV300-യുടെ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മത്സരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് - എതിരാളിയായ ടാറ്റ നെക്സോണ്‍ 2020-ല്‍ അപ്ഡേറ്റ് ചെയ്തു, ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷാവസാനം ലോഞ്ച് ചെയ്യും, അതുപോലെ തന്നെ പുതുതലമുറ ബ്രെസയും വൈകാതെ വിപണിയില്‍ എത്തും.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ അധികം വൈകാതെ തന്നെ XUV300-യിലും ഒരു നവീകണം പ്രതീക്ഷിക്കാമെന്ന് വേണം പറയാന്‍. എന്നാല്‍ അതിനുമുമ്പ്, കമ്പനി ഇപ്പോള്‍ വാഹനത്തിന്റെ, W8 വേരിയന്റുകള്‍ക്ക് ഒരു അപ്ഡേറ്റ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ അലോയ് വീലുകളോടെ 2022 XUV300, മഹീന്ദ്ര അപ്ഡേറ്റ് ചെയ്തു. സബ്-കോംപാക്ട് എസ്‌യുവിയിലെ അലോയ് വീലുകള്‍ 17 ഇഞ്ച് യൂണിറ്റില്‍ നിന്ന് 16 ഇഞ്ച് യൂണിറ്റായി ഒരു വലിപ്പം കുറഞ്ഞു. 4 മീറ്റര്‍ എസ്‌യുവി സ്പെയ്സിലെ മറ്റ് സെഗ്മെന്റ് എതിരാളികള്‍ക്ക് അനുസൃതമായാണ് ചക്രങ്ങളുടെ വലുപ്പം താഴ്ത്തുന്നതെന്ന് കമ്പനി പിന്നീട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പ്രാരംഭ ചെലവുകളിലെ വര്‍ധന OEM-കള്‍ ഓരോ പാദത്തിലും മിക്കവാറും എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചു. ഏറ്റവും പുതിയ ആവര്‍ത്തനത്തിലെ അലോയ് വീലുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും, അവ മനോഹരമായി കാണുകയും വീല്‍ ആര്‍ച്ചുകള്‍ നന്നായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ടയറുകളുടെ പ്രൊഫൈല്‍ അതേപടി നിലനില്‍ക്കുമ്പോള്‍, ടയറുകളുടെ ക്രോസ്-സെക്ഷന്‍ (വീതി) 215-ല്‍ നിന്ന് 205 ആയിട്ടാണ് കുറച്ചിരിക്കുന്നത്. ഈ മാറ്റം മഹീന്ദ്ര XUV300-നെ കുറച്ചുകൂടി ഇന്ധനക്ഷമതയുള്ളതാക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പക്ഷേ ഇത് അതിന്റെ പ്രകടനത്തെ കുറച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രങ്ങളില്‍ ചക്രങ്ങള്‍ ചെറുതായതായി കാണുന്നില്ല. അലോയ് വീലുകളിലെ അപ്ഡേറ്റുകള്‍ ടോപ്പ്-സ്‌പെക്ക് W8, W8 (O) ട്രിമ്മുകളില്‍ മാത്രമാണ് വരുത്തിയിരിക്കുന്നത്, കാരണം ബാക്കി ട്രിമ്മുകള്‍ ഇതിനകം 16 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

റേഞ്ച്-ടോപ്പിംഗ് W8 (O) ട്രിമ്മിന് സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് ലഭിക്കുന്നത്. അതേസമയം W8 ട്രിമ്മിന് ലളിതമായ സില്‍വര്‍ നിറമുള്ള അലോയ്കളും കമ്പനി നല്‍കും. എന്നിരുന്നാലും, XUV300-ന്റെ ഫീച്ചര്‍ ലിസ്റ്റില്‍ മറ്റ് മാറ്റങ്ങളുണ്ട്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, പാസഞ്ചര്‍ സൈഡ് കീലെസ് എന്‍ട്രി, റിയര്‍ സെന്റര്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറുകള്‍ തുടങ്ങിയ ചില സവിശേഷതകള്‍ ടോപ്പ്-സ്‌പെക്ക് ട്രിമ്മില്‍ നിന്ന് കമ്പനി പിന്‍വലിച്ചിട്ടുണ്ട്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

XUV300-യുടെ എല്ലാ വേരിയന്റുകളുടെയും വിലകള്‍ ഇപ്പോള്‍ മാറ്റമില്ലാതെ തന്നെ തുടരുന്നു. 7.95 ലക്ഷം മുതല്‍ 13.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

W4, W6, W8, W8 (O) എന്നീ നാല് വകഭേദങ്ങളിലാണ് മഹീന്ദ്ര സബ്-കോംപാക്ട് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഒരു കാലത്ത് മഹീന്ദ്രയുടെ കൊറിയന്‍ ഉപകമ്പനിയായിരുന്ന സാങ്യോങ് ടിവോലിയെ അടിസ്ഥാനമാക്കിയുള്ളതാണ് കാര്‍.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് XUV300-ന് നല്‍കുന്നത്. ആദ്യത്തേത് 109 bhp കരുത്തും 200 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഓയില്‍ ബര്‍ണറിലേക്ക് വരുമ്പോള്‍ ഈ യൂണിറ്റ് 115 bhp കരുത്തും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് മോട്ടോറുകളും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് AMT എന്നിവയുമായിട്ടാണ് ബന്ധിപ്പിക്കുന്നത്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഫീച്ചറുകളുടെ കാര്യത്തില്‍, XUV300-ല്‍ ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ എസി, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുണ്ട്.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഏഴ് എയര്‍ബാഗുകള്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ ഫീച്ചറുകള്‍. XUV300-ന്റെ പൂര്‍ണ്ണമായ ഇലക്ട്രിക് പതിപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ഇപ്പോള്‍.

XUV300-യില്‍ വീണ്ടും നവീകരണവുമായി Mahindra; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അതിന്റെ പ്രീ-പ്രൊഡക്ഷന്‍ 2020 ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പില്‍ പ്രിവ്യൂ ചെയ്യുകയും ചെയ്തിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ഒരു പരീക്ഷണ പതിപ്പ് അടുത്തിടെ പുറത്തുവരികയും ചെയ്തിരുന്നു. ഇതുകൂടാതെ, മഹീന്ദ്രയ്ക്ക് ഐസി എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന XUV300-ന് മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാനും കമ്പനി ഒരുങ്ങുകയാണ്.

More from DriveSpark

Article Published On: Thursday, February 10, 2022, 18:18 [IST]
English summary
Mahindra updated xuv300 with new 16 inch alloys find here all other changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X