ട്രെൻഡ് സെറ്ററാവാൻ Mahindra XUV400; വരുന്നത് മൂന്നു വേരിയന്റുകളിൽ; അറിയാം പുതിയ വിശേഷങ്ങൾ

വാഹന വിപണിയിൽ ഇപ്പോഴത്തെ ട്രെൻഡ് എസ്‌യുവികളും ഇലക്ട്രിക് കാറുകളുമാണ്. ഇതുരണ്ടും ഒന്നിച്ചു കിട്ടിയാലോ? XUV400 ഇലക്ട്രിക് എസ്‌യുവിയെ മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ചത് ഓർമിയില്ലേ? ടാറ്റ നെക്സോൺ ഇവിയുടെ എതിരാളിയെന്ന വിശേഷണം തന്നെ ധാരാളമായിരുന്നു ഇവന്.

ഇന്ത്യന്‍ വിപണിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി മോഡലെന്ന വിശേഷണവും XUV400 ഇവിക്ക് സ്വന്തം. വാഹനത്തിനെ പൂർണമായും അവതരിപ്പിച്ചുവെങ്കിലും വില പ്രഖ്യാപനവും വിൽപ്പനയും അടുത്ത വർഷത്തോടെയാവും തുടങ്ങുക.

ട്രെൻഡ് സെറ്ററാവാൻ Mahindra XUV400; വരുന്നത് മൂന്നു വേരിയന്റുകളിൽ; അറിയാം പുതിയ വിശേഷങ്ങൾ

കൃത്യമായി പറഞ്ഞാൽ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവുകൾ ഡിസംബർ മുതൽ ആരംഭിക്കും. അതേസമയം വില പ്രഖ്യാപനവും ഡെലിവറിയും 2023 ജനുവരിയിലായിരിക്കും മഹീന്ദ്ര പൂർത്തിയാക്കുകയെന്ന് ചുരുക്കം. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഡൽഹി ആർടിഒയിൽ നൽകിയ ഡോക്യുമെന്റ് XUV400 ഇവിയുടെ വേരിയന്റുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന മഹീന്ദ്രയുടെ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി ബേസ്, EP, EL എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാവും വാഗ്ദാനം ചെയ്യുക.

കൂടാതെ ആർട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, ഇൻഫിനിറ്റി ബ്ലൂ, ഗാലക്‌സി ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളും മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഇലക്‌ട്രിക് മോഡലിനെ അതിന്റെ ICE (പെട്രോൾ, ഡീസൽ) വകഭേദവുമായി നിന്ന് വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം കോൺട്രാസ്റ്റിംഗ് കോപ്പർ ബിറ്റുകളും ക്ലോസ്ഡ് ഓഫ് ഗ്രില്ലുമാണ്. നേരത്തെ തന്നെ മോഡലിനെ പരിചയപ്പെടുത്തിയെങ്കിലും മോഡലിനെ അവതരിപ്പിച്ചെങ്കിലും, വിലയോ, ഫീച്ചറുകളോ, ബുക്കിംഗ്, ഡെലിവറി സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

ഹെഡ്‌ലൈറ്റ് യൂണിറ്റുകള്‍ XUV300 സമാനമാണ്. എന്നാല്‍ താഴെയുള്ള ബമ്പര്‍ വ്യത്യസ്തമായാണ് കമ്പനി ഒരുക്കിയിരിക്കുന്നത് എന്നതിനാൽ കാഴ്ച്ചയിൽ ഇതൊരു ഇലക്ട്രിക് വാഹനമാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ബ്രോണ്‍സ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന X പാറ്റേണുകളും റൂഫുമാണ് മറ്റ് പ്രധാന ഹൈലൈറ്റുകളായി എടുത്തു പറയാനാവുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും XUV400 ഇവിയിൽ ആധുനികമായ എല്ലാത്തരം സജ്ജീകരണങ്ങളും ഉണ്ടെന്ന് മഹീന്ദ്ര ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും XUV300-ന് സമാനമായിരിക്കും ഇലക്ട്രിക് പതിപ്പ്.

പ്രധാന ഫീച്ചറുകളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്‌റ്റഡ് കാർ ടെക്, സിംഗിൾ-പേൻ സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷക്കായി ഒരുക്കിയിരിക്കുന്ന സവിശേഷതകൾ.

39.5 kWh ബാറ്ററി പായ്ക്കുമായാണ് മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ എത്തുന്നത്. 150 bhp കരുത്തിൽ പരമാവധി 310 Nm toruque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ ഇലക്ട്രിക് മോട്ടോറാണ് XUV400 ഇവിയിൽ തുടിക്കുന്നത്. ഒരു ഫ്രണ്ട് വീൽ വാഹനമായാണ് കമ്പനി ഇതിനെ വികസിപ്പിച്ചെടുത്തിരിക്കുന്നതും. ഇലക്ട്രിക് എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 8.3 സെക്കൻഡിൽ കൈവരിക്കാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്ന മറ്റൊരു കാര്യം.

എന്നാൽ മണിക്കൂറില്‍ 150 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. റേഞ്ചിന്റെ കാര്യം വരുമ്പോൾ, ഒറ്റ ചാർജിൽ നിന്ന് 456 കിലോമീറ്റർ (ക്ലെയിം ചെയ്യപ്പെട്ടത്) വരെ XUV400 നൽകുമെന്ന് ബ്രാൻഡ് പറയുന്നു. ഇത് സിംഗിള്‍ പെഡല്‍ സാങ്കേതികവിദ്യയും അനുവദിക്കുന്നു കൂടാതെ ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്. IP67 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് പ്രൊട്ടക്ഷന്‍ ആണ് ബാറ്ററിയെന്നും ഇവിയുടെ ഫ്ലോറിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്നും മഹീന്ദ്ര പറയുന്നു.

വലിപ്പത്തിന്റെ കാര്യത്തിൽ പുതിയ മഹീന്ദ്ര XUV400 ഇവിക്ക് 4,200 mm നീളവും 1,821 mm വീതിയും 1,634 mm ഉയരവും 2,600 mm വീൽബേസും ഉണ്ടാവും. ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 17 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ടാറ്റ നെക്‌സോൺ ഇവിയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയും റേഞ്ചുമായിരിക്കും XUV400 ഇവിയെ വേറിട്ടുനിർത്തുക. കൂടാതെ, ഏതാണ്ട് സമാന സവിശേഷതകളുള്ള ഹ്യുണ്ടായി കോന ഇലക്ട്രിക്കിനെതിരെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായി നിലകൊള്ളുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv400 electric suv to come in three different variants launch in january
Story first published: Wednesday, November 23, 2022, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X