വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

എസ്‌യുവി വിപണിയിൽ മല്ലൻമാർ കുറെയുണ്ടെങ്കിലും ആളുകൾ തേടിയെത്തുന്നത് കൂടുതൽ സുരക്ഷയും കണക്‌ടീവിറ്റി ഫീച്ചറുകളും പ്രായോഗികതയും എല്ലാം ഒത്തിണങ്ങിയ മോഡലുകളെയാണ്. അങ്ങനെ നോക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV700.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

ഇന്ത്യൻ കാർ വിപണിയിൽ മഹീന്ദ്ര XUV700 ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മോഡലെന്നു പറയാം. കമ്പനിക്ക് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് വാഹനത്തിനായി ഇതുവരെ ലഭിച്ചിരിക്കുന്നതും. എന്നാൽ ഡെലിവറിയിലുണ്ടാവുന്ന കാലതാമസം മാത്രമാണ് പലരേയും പിന്നോട്ടു വലിക്കുന്നത്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

XUV700 എസ്‌യുവി ബുക്ക് ചെയ്‌താൽ ചിലപ്പോൾ ഒന്നര വർഷം വരെ കാത്തിരിക്കേണ്ടിയും വന്നേക്കാം. ചിപ്പ് ക്ഷാമവും മറ്റ് പാർട്‌സുകളുടെ വിതരണത്തിലെ തടസങ്ങളുമെല്ലാം മഹീന്ദ്രയുടെ ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ മോഡലിന്റെ തീർപ്പുകൽപ്പിക്കാത്ത എല്ലാ ഓർഡറുകളും കഴിയുന്നത്ര വേഗത്തിൽ പൂർത്തീകരിക്കാൻ കമ്പനി കഠിനമായി പ്രവർത്തിച്ചു വരികയാണ്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

2022 ഫെബ്രുവരിയിൽ മഹീന്ദ്ര XUV700 എസ്‌യുവിയുടെ മൊത്തം 4,138 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. ഇത് ഈ മാസത്തെ അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാക്കി ഇതിനെ മാറ്റിയെന്നതാണ് ബ്രാൻഡിന് കരുത്തു പകരുന്ന ഒരു കാര്യം. താരതമ്യപ്പെടുത്തുമ്പോൾ ഇതേ കാലയളവിലെ ടാറ്റ സഫാരിയുടെ വിൽപ്പന 1,919 യൂണിറ്റായിരുന്നു. അതേസമയം ടാറ്റ ഹാരിയർ 2,619 യൂണിറ്റ് വിൽപ്പനയും കൈവരിച്ചു.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

എംജി ഹെക്ടറിനെയും ഹെക്ടർ പ്ലസിനെയും സംബന്ധിച്ചിടത്തോളം ഈ എസ്‌യുവി ജോഡി കഴിഞ്ഞ മാസം 2,102 യൂണിറ്റുകളുടെ സംയോജിത വിൽപ്പന കണക്കാണ് കൈവരിച്ചത്. ഇതേ കാലയളവിൽ ഹ്യുണ്ടായി അൽകസാറിന്റെ വിൽപ്പന 2,516 യൂണിറ്റായിരുന്നു. എസ്‌യുവിയുടെ അമിതമായ ആവശ്യം നിറവേറ്റുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV700-ന്റെ (ഥാറിനോടൊപ്പം) ഉത്പാദനം വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

സെഗ്മെന്റിൽ ഈ വമ്പൻമാരെയെല്ലാം മലർത്തിയടിച്ച ആത്മവിശ്വാസമാണ് മഹീന്ദ്രയ്ക്ക് ഇപ്പോഴുള്ളത്. അഞ്ച് സീറ്ററിന് അഞ്ച് സീറ്റർ, ഏഴിന് ഏഴ് സീറ്റർ പതിപ്പ്, പോരാത്തിന് പെട്രോൾ, ഡീസൽ എഞ്ചിൻ കോമ്പിനേഷൻ ADAS സവിശേഷതകൾ എന്നിങ്ങനെ എല്ലാ കാര്യത്തിലും XUV700 എതിരിളാകൾക്ക് ഏറെ മുന്നിലാണ്. ഇതൊക്കെയാണ് വാഹനത്തെ ഇത്രയും ജനപ്രിയമാക്കിയതും.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

അടുത്തിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റ് ലെവലിൽ നിന്ന് രണ്ട് ഫീച്ചറുകൾ നീക്കം ചെയ്തിരുന്നു. ടെയിൽ ലൈറ്റുകളിലെ സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും രണ്ടാമത്തെ സ്മാർട്ട് കീ ഫോബുമാണ് കമ്പനി താത്ക്കാലികമായി ഒഴിവാക്കിയിരിക്കുന്നത്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

അതായത് ഈ സവിശേഷതകൾ എസ്‌യുവിയുടെ നിരയിൽ നിന്നും ശാശ്വതമായി ഇല്ലാതാക്കിയിട്ടില്ല. എന്നാൽ താത്ക്കാലികമായി മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. രണ്ടും ഡീലർഷിപ്പുകൾ ഉപഭോക്താക്കൾക്ക് പിന്നീട് ലഭ്യമാക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം കാരണമാണ് കമ്പനി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

ചിപ്പ് ക്ഷാമം കാരണം ചില സവിശേഷതകൾ നീക്കം ചെയ്യുന്നത് വാഹന ഉത്പാദനത്തിനായി അതിന്റെ ചിപ്പ് സ്റ്റോക്ക് പരമാവധിയാക്കാൻ കമ്പനിയെ അനുവദിക്കുകയാണ് ചെയ്യുക. നിലവിൽ ഈ സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം എല്ലാ വാഹന നിർമാതാക്കളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

ഇന്ത്യയിൽ മാത്രമല്ല അന്തർദേശീയ തലത്തിലും ഈ പ്രശ്നം കുറച്ച് നാളുകൾ കൂടി തുടരുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ നടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം ചിപ്പ് ക്ഷാമം കൂടുതൽ വഷളാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. പാർട്‌സ് ക്ഷാമം ഉണ്ടെങ്കിലും പ്രതിമാസം എസ്‌യുവിയുടെ ഏകദേശം 4,000 യൂണിറ്റ് XUV700 വിതരണം ചെയ്യാൻ മഹീന്ദ്രയ്ക്ക് കഴിയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

MX, AdrenoX (AX) എന്നീ രണ്ട് ശ്രേണികളിലാണ് മഹീന്ദ്ര XUV700 അവതരിപ്പിച്ചിരിക്കുന്നത്. AdrenoX പതിപ്പിനെ AX3, AX5, AX7 എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഇതിൽ എല്ലാം 5, 7 സീറ്റർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ വാഹനത്തിലേക്ക് പുതിയൊരു AX7 സ്മാർട്ട് വേരിയന്റിനെ കൂടി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

ഈ പുത്തൻ പതിപ്പ് എത്തുന്നതോടെ മിഡ്-സൈസ് എസ്‌യുവിയുടെ വേരിയന്റ് നിര കൂടുതൽ വിപുലീകരിക്കപ്പെടും. AX7 ലക്ഷ്വറി വേരിയന്റിന് താഴെയായാകും ഇതിനെ മഹീന്ദ്ര അവതരിപ്പിക്കുക. AX7 ലക്ഷ്വറി വേരിയന്റിനേക്കാൾ 80,000 വില കുറഞ്ഞതായിരിക്കുമിത്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

മഹീന്ദ്ര XUV700 മോഡലിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ മുതൽ 23.79 ലക്ഷം രൂപ വരെയാണ്. ഇത് രണ്ട്-വരി (5 സീറ്റുകൾ), മൂന്ന്-വരി (7 സീറ്റുകൾ) കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

വിൽപ്പനയിൽ Safari, Hector മോഡലുകളെ പിന്തള്ളി Mahindra XUV700, പോയ മാസം നിരത്തിലെത്തിയത് 4,138 യൂണിറ്റുകൾ

വാങ്ങുന്നവർക്ക് 2.2 ലിറ്റർ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും യഥേഷ്‌ടം തെരഞ്ഞെടുക്കാം. കൂടാതെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, March 18, 2022, 10:11 [IST]
English summary
Mahindra xuv700 get more sales than safari and hector models in february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X