പ്രകൃതിയോട് ഇണങ്ങാൻ Maruti Grand Vitara, CNG വേരിയന്റ് ഡിസംബറിൽ വിപണിയിലേക്ക്

ഈ കലണ്ടർ വർഷം തുടർച്ചയായി പുതിയ ലോഞ്ചുകളുമായി മുന്നേറുകയാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL). ശരിക്കും പറഞ്ഞാൽ 2021 അവസാനം പുത്തൻ സെലേറിയോയിലൂടെ തുടങ്ങിയ മാറ്റം തങ്ങളുടെ ഒട്ടുമിക്ക മോഡൽ നിരയിലേക്കും കൊണ്ടുവരാൻ കമ്പനി 2022 കാലഘട്ടം ഉപയോഗിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ ന്യൂ ഏയ്‌ജ് ബലേനോയുടെ വരവോടെയാണ് മാരുതി സുസുക്കി പുതുയുഗത്തിന് തുടക്കം കുറിക്കുന്നത്. ഇതിനു പിന്നാലെ ചെറിയ രീതിയിൽ അപ്‌ഡേറ്റ് ചെയ്‌ത എർട്ടിഗ, XL6 എംപിവികൾ, പുതിയ തലമുറ ബ്രെസ കോംപാക്‌ട് എസ്‌യുവി, പുതിയ ആൾട്ടോ K10, ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി എന്നിവയും ബ്രാൻഡിന്റെ ശ്രേണിയിലേക്ക് എത്തി. നിർമാണ നിലവാരത്തിലെ അപാകതകളെല്ലാം ഒരുപരിധി വരെ മറികടക്കാനും കമ്പനി ഈ അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യും.

പ്രകൃതിയോട് ഇണങ്ങാൻ Maruti Grand Vitara, CNG വേരിയ്റ് ഡിസംബറിൽ വിപണിയിലേക്ക്

നിലവിലുള്ള മോഡലുകൾ പുതുക്കി പുതിയ സെഗ്‌മെന്റുകളിലേക്ക് ചുവടുവെക്കുന്നതിനു പുറമേ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ തങ്ങളുടെ എസ്-സിഎൻജി ശ്രേണിയും അതിവേഗം വിപുലീകരിച്ചു. ബലേനോയുടെയും XL6 എംപിവിയുടെയും കംപ്രസ്‌ഡ് ന്യാച്ചുറൽ ഗ്യാസ് വേരിയന്റും നിരയിലേക്ക് എത്തി. സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ടൊയോട്ട ഗ്ലാൻസ സിഎൻജിയും വിപണിയിൽ എത്തിച്ചു. ഇതിനു പിന്നാലെ അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. അടുത്ത മാസം എപ്പോഴെങ്കിലും ഇത് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഏതാണ്ട് ഇതേ സമയ പരിധിയിൽ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സിഎൻജി കൂടെ കൊണ്ടുവരാൻ ഒരുങ്ങുകയാണിപ്പോൾ. അതിന്റെ ചില വിശദാംശങ്ങളും ഓൺലൈനിലൂടെ പുറത്തുവന്നിട്ടുണ്ട് ഇപ്പോൾ. അഞ്ച് സീറ്റർ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ, നിസ്സാൻ കിക്ക്‌സ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന മോഡലിന് ഇതിനോടകം തന്നെ ഹൈബ്രിഡ് സംവിധാനത്തിന്റെ മികവ് ഉണ്ട്. ഇതിനു പുറമെ സിഎൻജിയും എത്തുന്നതോടെ സെഗ്മെന്റ് കൂടുതൽ മത്സരാധിഷ്ഠിതമാലും.

നിലവിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഒന്നും ഗ്രാൻഡ് വിറ്റാരയുടെ എതിരാളികൾ ഒന്നും തന്നെ സിഎൻജി പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നില്ല എന്നതിനാൽ മാരുതിക്ക് ഇരട്ടിനേട്ടമാകുമെന്നാണ് വിലയിരുത്തൽ. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും സെഗ്‌മെന്റിലെ ഒരേയൊരു സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവികളാണ്. 1.5 ലിറ്റർ ത്രീ-സിലിണ്ടർ അറ്റ്‌കിൻസൺ സൈക്കിൾ ടിഎൻജിഎ എഞ്ചിൻ ലിറ്ററിന് 28 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമതയും സമർപ്പിത ഇവി മോഡുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനു പുറമെയാണ് സിഎൻജി പവർട്രെയിൻ നേടുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവിയായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മാറുക. വിപണിയിൽ എത്തുമ്പോൾ, മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, സിഎൻജി ഓപ്ഷൻ എന്നിവ ഉപയോഗിക്കുന്ന ആദ്യത്തെ മാരുതി വാഹനമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സിഎൻജി മാറും. ഒരു സിഎൻജി വേരിയൻറ് കൊണ്ടുവരുന്നതിൽ അർഥമുണ്ട്. കാരണം ഇത് മൈലേജുള്ള ഒരു ഇടത്തരം എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കും.

ഇതിലെ ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് തന്നെയായിരിക്കും വിലയുടെ കാര്യത്തിൽ താങ്ങാനാവുന്ന വേരിയന്റ്. എന്നാൽ ഉയർന്ന ഇന്ധനക്ഷമതക്കായി സ്ട്രോംഗ് ഹൈബ്രിഡിലേക്ക് പോവാൻ സാധിക്കാത്ത ഉപഭോക്താക്കൾക്ക് എസ്‌യുവിയിൽ സിഎൻജി ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധിക്കും. ഈ രീതിയിലുള്ള തന്ത്രമാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ കമ്പനി പ്രയോഗിക്കുക. ഇനി വാഹനത്തിലെ പവർ കണക്കുകളിലേക്ക് നോക്കിയാൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ തന്നെയാവും എസ്‌യുവി മോഡലിലേക്കും തുടിപ്പേകാൻ എത്തുക.

എർട്ടിഗ, XL6 സിഎൻജി വകഭേദങ്ങളിലെതു പോലെ കംപ്രസ്‌ഡ് നാച്ചുറൽ മോഡിൽ ഏകദേശം 88 bhp പവറിൽ 98.5 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. വിലകൾ ഏകദേശം അതത് മൈൽഡ്-ഹൈബ്രിഡ് പതിപ്പിനേക്കാൾ 70,000 കൂടുതൽ ആയിരിക്കാനാണ് സാധ്യത. 26.10 കി.മീ/കി.ഗ്രാം എന്ന അവകാശപ്പെടുന്ന ഇന്ധനക്ഷമതയുള്ള അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി മാരുതി സുസുക്കി ജോടിയാക്കും. വിപണിയിൽ മറ്റ് എതിരാളികൾ ഇല്ലാത്തതിനാൽ ഡിമാന്റ് കൂടുതലാവാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Maruti grand vitara cng expected to be launched by december in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X