വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

നവരാത്രി, ദസറ, ദീപാവലി എന്നിവ ഉൾപ്പെടുന്ന ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബർ മാസത്തിൽ അരീന കാർ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ആനുകൂല്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി സെപ്റ്റംബർ മാസത്തിൽ 49,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോർപ്പറേറ്റ് കിഴിവുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടുന്ന ഓഫറുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇത്തവണ നൽകുന്നത്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

വാഗൺആർ, എസ് പ്രെസോ, സ്വിഫ്റ്റ്, ഡിസയർ. കൂടാതെ കഴിഞ്ഞ മാസത്തെപ്പോലെ അരീനയുടെ സിഎൻജി ലൈനപ്പായ എർട്ടിഗയിലോ ബ്രെസയിലോ പുതിയ ആൾട്ടോ K10 തുടങ്ങിയ ചില പുതിയ മോഡലുകളിലോ ഓഫറുകളൊന്നും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നില്ല.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

2022 സെപ്റ്റംബർ മാസത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്ന ഡിസ്‌കൗണ്ട് ഓഫറുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങളറിയാം

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി സെലേറിയോ

കഴിഞ്ഞ മാസത്തെപ്പോലെ മാനുവൽ വേരിയന്റുകളിൽ സെലേറിയോയ്ക്ക് 49,000 രൂപ വരെ കിഴിവാണ് മാരുതി സുസുക്കി ഈ മാസം നൽകുന്നത്. അതേസമയം ഹാച്ച്ബാക്കിന്റെ എഎംടി മോഡലുകൾക്ക് 34,000 രൂപ കിഴിവ് ലഭിക്കും.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോട് കൂടി 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ ലഭ്യമായ പുതിയ സെലേറിയോ പരമാവധി 67 bhp കരുത്ത് വരെയാണ് നൽകുന്നത്. അതോടൊപ്പം വിശാലവും സുസജ്ജവുമായ ക്യാബിൻ ഉള്ള സെലേറിയോ വിപണിയിൽ ശ്രദ്ധനേടി മുന്നോട്ടുവരികയാണ്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി എസ്-പ്രെസോ

സെലേറിയോയെപ്പോലെ എസ്-പ്രെസോയുടെ മാനുവൽ വേരിയന്റുകളിൽ 49,000 രൂപ വരെയുള്ള ഡിസ്കൗണ്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം മിനി എസ്‌യുവിയെന്നു വിളിക്കുന്ന മോഡലിന്റെ എഎംടി വേരിയന്റുകളാകട്ടെ, 34,000 രൂപ കിഴിവിലും ഈ മാസം സ്വന്തമാക്കാം.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

കൂടുതൽ ഇന്ധനക്ഷമതയുള്ള K10C എഞ്ചിനും ESP ഉൾപ്പെടെയുള്ള കൂടുതൽ സുരക്ഷാ ഫീച്ചറുകളും ഉപയോഗിച്ച് അടുത്തിടെ എസ്-പ്രെസോയെ മിനുക്കിയെടുക്കാനും മാരുതി സുസുക്കിക്ക് കഴിഞ്ഞിരുന്നു. ഉയർന്ന റൈഡിംഗ് പൊസിഷനും മികച്ച റിഫൈൻമെന്റും കാരണം സിറ്റി റൈഡുകൾക്കായി ഇന്ന് എസ്-പ്രെസോയെ തെരഞ്ഞെടുക്കുന്നവരാണ് അധികവും.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി സ്വിഫ്റ്റ്

5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ വരുന്ന 90 bhp, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിന് കരുത്ത് പകരുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് എതിരാളിയായ സ്വിഫ്റ്റ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

ഡ്രൈവ് ചെയ്യുമ്പോഴുള്ള സ്പോർട്ടി ഫീലിങും റിഫൈൻമെന്റുമാണ് സ്വിഫ്റ്റിനെ ഇത്രയും ജനപ്രിയമാക്കിയത്. മികച്ച റൈഡും ഹാൻഡിലിംഗ് മികവും എടുത്തുപറയേണ്ട കാര്യവുമാണ്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ നിയോസിന്റെ അടുത്തെത്താൻ സ്വിഫ്റ്റിനാവില്ലെന്നതും യാഥാർഥ്യമാണ്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

ഈ മാസം സ്വിഫ്റ്റ് സ്പോർട്ടി ഹാച്ച്ബാക്കിന്റെ എഎംടി വേരിയന്റുകളിൽ 45,000 രൂപയുടെയും മാനുവൽ വേരിയന്റുകളിൽ 25,000 രൂപയുടെയും ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി സെപ്റ്റംബർ മാസത്തിൽ ഒരുക്കിയിരിക്കുന്നത്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി ഡിസയർ

സ്വിഫ്റ്റിന്റെ ഒരു കോംപാക്‌ട് സെഡാൻ വകഭേദമാണ് മാരുതി സുസുക്കി ഡിസയർ. 90 bhp പവർ നൽകാൻ കഴിയുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഡിസയർ സ്വന്തമാക്കാനുമാവും.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

സുഖകരവും വിശാലവുമായ ക്യാബിൻ, സുഗമവും കാര്യക്ഷമവുമായ പെട്രോൾ എഞ്ചിൻ, നല്ല യാത്രാ സുഖം, ഹാൻഡിലിംഗ് മികവ് എന്നിവയാണ് മാരുതി സുസുക്കി ഡിസയറിനെ വ്യത്യസ്‌തമാക്കുന്നത്. മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി ഡിസയർ തുടരുകയാണ്. സെപ്റ്റംബറിൽ ഡീലർമാർ എഎംടി വേരിയന്റുകളിൽ 40,000 രൂപയുടെയും മാനുവൽ വേരിയന്റുകളിൽ 20,000 രൂപയുടെയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി വാഗൺആർ

മാരുതി വാഗൺആറിന്റെ ടോൾ-ബോയ് സ്റ്റാൻസും വിശാലമായ ക്യാബിൻ സ്പേസുമാണ് ഹൈലൈറ്റ്. 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് ഹാച്ച്ബാക്ക് വരുന്നത്. ഇന്ധനക്ഷമതയും ഹൈ റിഫൈൻമെന്റുമാണ് ഇതിന്റെയും ഗുണങ്ങൾ.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും എഎംടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാനാവും. കൂടാതെ ഡീലർമാർ മാനുവൽ വേരിയന്റുകളിൽ 39,000 രൂപയും എഎംടി വേരിയന്റുകളിൽ 34,000 രൂപയും ഡിസ്കൗണ്ട് ഓഫറുകളാണ് സെപ്റ്റംബർ മാസത്തിൽ മാരുതി സുസുക്കി വാഗൺആറിൽ ലഭ്യമാക്കിയിരിക്കുന്നത്.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

മാരുതി സുസുക്കി ആൾട്ടോ 800

മാരുതി സുസുക്കി അടുത്തിടെ ആഗസ്റ്റ് 18-ന് പുതിയ ആൾട്ടോ K10 അവതരിപ്പിച്ചുവെങ്കിലും 800 മോഡലിനെ കമ്പനി നിർത്തലാക്കാൻ മുതിർന്നില്ല. എൻട്രി ലെവൽ എ-സെഗ്മെന്റ് ഹാച്ച്ബാക്ക് ഈ മാസം വാങ്ങുന്നവർക്ക് 29,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

അതേസമയം അടിസ്ഥാന സ്റ്റാൻഡേർഡ് വേരിയന്റിന് 14,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉയർന്ന വേരിയന്റുകളിൽ 29,000 രൂപ വരെ ഡിസ്കൗണ്ട് ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം എത്തുന്ന 796 സിസി പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. താങ്ങാനാവുന്ന വിലയും ഇന്ധനക്ഷമതയുമാണ് ആൾട്ടോ 800 കാറിന്റെ പ്രധാന ഹൈലൈറ്റുകൾ.

More from DriveSpark

Article Published On: Monday, September 5, 2022, 9:40 [IST]
English summary
Maruti suzuki arena lineup models are available with benefits of up to rs 49000 in september 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X