നെക്സോണിനെ മലർത്തിയടിച്ച് Maruti Baleno; നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ

ഇന്ത്യൻ വിപണിയിൽ എസ്‌യുവികളുടെ ഡിമാന്റ് വൻതോതിൽ ഉയരുന്ന സമയത്ത് ചെറുഹാച്ച് വിഭാഗത്തിൽ വിപ്ലവം തീർത്തവരാണ് മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും കൂടതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ഇത്രയും കാലം വിലസിയത് ടാറ്റ നെക്സോണാണ്. എസ്‌യുവി വിപണിയിൽ തകർത്താടിയ മോഡലിന് ചെക്ക് വെക്കാൻ ഇതുവരെ ആർക്കും സാധിച്ചിരുന്നില്ല.

എന്നാൽ 2022 നവംബറിൽ ടാറ്റ നെക്സോണിനെ മലർത്തിയടിച്ച് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്ക് മാറിയിരിക്കുകയാണിപ്പോൾ. ഇൻഡോ-ജാപ്പനീസ് വാഹന നിർമാതാക്കൾ ബലേനോയുടെ മൊത്തം 20,945 യൂണിറ്റുകളാണ് പോയമാസം നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ പ്രീമിയം ഹാച്ചിന്റെ വിൽപ്പന 9,931 യൂണിറ്റായിരുന്നു. അതായത് ഒരു വർഷത്തിനിപ്പുറം 110.91 ശതമാനത്തിന്റെ വിൽപന വളർച്ച മോഡൽ രേഖപ്പെടുത്തിയെന്ന് സാരം. യഥാക്രമം 15,871 യൂണിറ്റ്, 15,663 യൂണിറ്റ്, 15,153 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ ടാറ്റ നെക്‌സോൺ, ആൾട്ടോ, സ്വിഫ്റ്റ്, വാഗൺആർ എന്നിവയെ മറികടന്നാണ് മാരുതി ബലേനോ മുന്നേറിയത്.

ഈ വർഷം ആദ്യം (ഫെബ്രുവരിയിൽ) മാരുതി സുസുക്കി ബലേനോയുടെ പരിഷ്ക്കരിച്ച പതിപ്പ് സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളിൽ അവതരിപ്പിച്ചിരുന്നു. മുൻഗാമിയെ അപേക്ഷിച്ച് മികച്ച നിർമാണ നിലവാരവും കിടുക്കൻ ഫീച്ചറുകളൂമായാണ് ന്യൂ ഏയ്‌ജ് ബലേനോ എത്തിയത്. ഈ വിജയത്തിന് പിന്നാലെ 2022 ഒക്ടോബറിൽ, ഹാച്ച്ബാക്ക് മോഡൽ ലൈനപ്പിന് 8.28 ലക്ഷം രൂപ (ഡെൽറ്റ), 9.21 ലക്ഷം രൂപ (സീറ്റ) എന്നീ രണ്ട് സിഎൻജി വേരിയന്റുകളും ലഭിച്ചിരുന്നു.

ഈ പ്രായോഗികതയെല്ലാം ഒത്തു ചേർന്നതാം മാരുതി സുസുക്കി ബലേനോയെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാക്കി മാറ്റിയത്. 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിൻ കരുത്ത് പകരുന്ന പ്രീമിയം ഹാച്ച്ബാക്കിന് പരമാവധി 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് പുതിയ ബലേനോ വരുന്നത്.

കാറിന്റെ മാനുവൽ പതിപ്പിന് 22.35 കിലോമീറ്റർ മൈലേജും എഎംടി ഓട്ടോമാറ്റിക്കിന് 22. 94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ പ്രീമിയം ഫീൽ നൽകുന്ന അകത്തളവും യാത്രകളെ സമ്പുഷ്‌ടമാക്കാൻ മാരുതി ബലേനോയ്ക്ക് സമ്മാനിച്ചിരിക്കുന്നു. മിക്ക അപ്‌ഡേറ്റുകളും അതിന്റെ ഇന്റീരിയറിൽ വരുത്തിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, 'സുസുക്കി കണക്റ്റ്' കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ+ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാമാണ് വാഹനത്തിലെ ഫീച്ചറുകൾ.

ഇതിനു പുറമെ ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, പുതുതായി രൂപകല്പന ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ മുൻ സീറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ, സ്വിച്ച് ഗിയറുകൾ എന്നിവയും പുത്തൻ മാരുതി സുസുക്കി ബലേനോയുടെ പ്രത്യേകതകളാണ്.

കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ ബ്ലാക്ക് ടോപ്പും മധ്യത്തിൽ സിൽവർ ആക്‌സന്റും അടിയിൽ ഡാർക്ക് ബ്ലൂ നിറവുമുള്ള പുതിയ ത്രീ-ലേയേർഡ് ഡാഷ്‌ബോർഡാണ് വരുന്നത്. ഗ്രാൻഡിയർ ഗ്രേ, ആർട്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ, ലക്‌സ് ബീജ്, നെക്‌സ ബ്ലൂ എന്നിങ്ങനെ 6 എക്‌സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് ലഭ്യമാണ്. പുറംഭാഗത്ത് 2022 മാരുതി ബലേനോയ്ക്ക് സിൽവർ ആക്‌സന്റ്, പുതിയ റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവയോടുകൂടിയ പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കി ഒരു പുതിയ ക്രോസ്ഓവർ ഒരുക്കുന്നതായാണ് വിവരം. YTB എന്ന് പേരിട്ടിരിക്കുന്ന പുതിയ ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ മോഡൽ വരാനിരിക്കുന്ന 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് ഏതാണ്ട് സമാനമായ മുൻവശമായിരിക്കും ഇതിന് ഉണ്ടായിരിക്കുന്നതെങ്കിലും ക്രോസ്ഓവറിന് സമാനമായ ഒരു കൂപ്പെ ശൈലിയായിരിക്കും പിൻവശത്തുണ്ടായിരിക്കുക. അതോടൊപ്പം എഞ്ചിനുകളും ഗിയർബോക്സുകളും ബലേനോയിൽ നിന്ന് കടംമെടുക്കാനുള്ള സാധ്യതയും കാണുന്നു.

Most Read Articles

Malayalam
English summary
Maruti suzuki baleno hatchback emerged as the top selling car in 2022 november
Story first published: Wednesday, December 7, 2022, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X