മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

പുതുക്കിയ 2022 മോഡൽ മാരുതി സുസുക്കി ബലേനോ ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പുതിയ മോഡൽ കൂടുതൽ മാറ്റങ്ങളോടെയും തികവോടെയുമാണ് വിപണിയിൽ എത്തുന്നതു തന്നെ. അഗ്രസീവ് ഡിസൈൻ, ധാരാളം അധിക ഫീച്ചറുകൾ എന്നിവ ചേർത്ത് മുൻഗാമിയേക്കാൾ മിടുക്കനായാണ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ ഇടംപിടിച്ചത്.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

എന്നാൽ ഈ മാറ്റങ്ങളൊന്നും വിൽപ്പനയിൽ സഹായകരമായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ വളരെ ജനപ്രിയമായി തുടരുമ്പോൾ ഹാച്ച്ബാക്കിന് കഴിഞ്ഞ മാസം വിൽപ്പനയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഏപ്രിലിൽ മാരുതി സുസുക്കി ഇന്ത്യയിൽ മൊത്തം 10,938 യൂണിറ്റ് ബലേനോയാണ് വിറ്റഴിച്ചത്.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

വാർഷിക അടിസ്ഥാനത്തിൽ മോഡലിന്റെ വിൽപ്പനയിൽ 33.24 ശതമാനം ഇടിവാണ് മാരുതി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ബലേനോയുടെ 16,384 യൂണിറ്റുകളാണ് നിരത്തിലെത്തിയിരുന്നത്. 2022 മാർച്ച് മാസത്തിൽ 14,520 യൂണിറ്റുകളുടെ വിൽപ്പന മാരുതി ബലേനോ കൈവരിച്ചു. പ്രതിമാസ കണക്കുകൾ നോക്കിയാലും കഴിഞ്ഞ മാസത്തെ വിൽപനയിൽ 24.67 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

MOST READ:യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ അടുത്തിടെ അഭിപ്രായപ്പെട്ടത് ഇന്ത്യയിൽ ചെറുകാർ വിൽപ്പന കുറയുകയാണെന്നും ബലേനോയുടെ വിൽപ്പന പ്രകടനം ആ പ്രസ്താവനയ്ക്ക് അനുസൃതമാണെന്നുമാണ്. വാസ്തവത്തിൽ സെലേറിയോ ഒഴികെയുള്ള മറ്റെല്ലാ മാരുതി ഹാച്ച്ബാക്കുകളും കഴിഞ്ഞ മാസവും വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടർ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ബലേനോയ്ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന് പരമാവധി 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12N എഞ്ചിൻ പുതിയൊരു യൂണിറ്റാണ്. ഒരു ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം സ്റ്റാൻഡേർഡായും വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് പുത്തൻ ബലേനോയിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ സുഗമമായ ഗിയർ ഷിഫ്റ്റ് അനുഭവം നൽകുന്നതിനായി ക്ലച്ച് സംവിധാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ബലേനോയുടെ മാനുവൽ പതിപ്പ് 22.35 കിലോമീറ്റർ നൽകുമ്പോൾ എഎംടി വേരിയന്റുകൾ 22.94 കിലോമീറ്റർ ഇന്ധനക്ഷമതയാകും നൽകുക.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

മാരുതി ന്യൂ ഏയ്‌ജ് ബലേനോ എന്നുവിളിക്കുന്ന ഈ പ്രീമിയം ഹാച്ച്ബാക്കിൽ സൈഡ്, കർട്ടൻ ബാഗുകൾ, ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗുകൾ എന്നിവയുള്ള 6 എയർബാഗുകളും മെച്ചപ്പെട്ട സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.

MOST READ: പുതുതലമുറ Alto മുതല്‍ MG ഇലക്ട്രിക് ഹാച്ച് വരെ; വിപണിയില്‍ വരാനിരിക്കുന്ന ഹാച്ച്ബാക്കുകള്‍

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

കാറിന് സറൗണ്ട് വ്യൂ സിസ്റ്റം, റിയർ വ്യൂ ക്യാമറ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഇമോബിലൈസർ, ഐഎസ്ഒഫിക്സ് ആങ്കറേജുകൾ, എബിഎസ്, ഇബിഡി എന്നിവയും മാരുതി സുസുക്കി കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

പ്രീമിയം ഹാച്ചിന്റെ പുതിയ ആവർത്തനം മാരുതിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം അതിന്റെ ഷാസിയും ബോഡി പാർട്‌സുകളും ശക്തമായ ഗ്രേഡ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ആയതിനാൽ സുരക്ഷയുടെ കാര്യത്തിൽ വാഹനം കൂടുതൽ മെച്ചപ്പെടുത്താൻ രാജ്യത്തെ ഏറ്റവും വലിയ നിർമാണ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

MOST READ: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് കൺസോളിൽ TFT MID, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺസോൾ, കീലെസ് എൻട്രി ആൻഡ് ഗോ, എന്നിവയാണ് ഹാച്ച്‌ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ വരുന്നത്. കൂടാതെ ക്രൂയിസ് കൺട്രോൾ, സുസുക്കി കണക്റ്റ് (കണക്‌റ്റഡ് കാർ ടെക്) മുതലായവയും പുത്തൻ ബലേനോയിൽ ലഭ്യമാക്കിയിട്ടുണ്ട്.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

മാരുതി ബലേനോയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 6.49 ലക്ഷം രൂപ മുതൽ 9.71 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ വിപണിയിൽ ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഹോണ്ട ജാസ്, അതിന്റെ റീബാഡ്ജ് ചെയ്ത ടൊയോട്ട ഗ്ലാൻസ എന്നിവയോടാണ് മാറ്റുരയ്ക്കുന്നത്.

മുഖംമിനുങ്ങിയെത്തിയിട്ടും Baleno ഹാച്ചിന്റെ വിൽപ്പനയിൽ ഇടിവ്, തലപുകഞ്ഞ് Maruti Suzuki

സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ഒപ്പുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നീ മെറ്റാലിക് കളർ ഓപ്‌ഷനുകളാണ് പുത്തൻ ബലേനോയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.ആകർഷകമായ വിലയ്ക്ക് പുറമെ മാരുതിയുടെ സബ്‌സ്ക്രിപ്ഷൻ പദ്ധതിയിലൂടെയും ന്യൂ ഏയ്‌ജ് ബലേനോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Most Read Articles

Malayalam
English summary
Maruti suzuki baleno witnessed 33 24 percent sales drop in april 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X