Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

നിലവിലുള്ള വ്യവസായ പ്രവണതകൾ പ്രതിധ്വനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കാറുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

മാരുതിക്ക് പുറമെ മഹീന്ദ്ര, ടാറ്റ മോട്ടോർസ് തുടങ്ങിയ മറ്റ് കാർ നിർമാതാക്കളും പുതിയ സാമ്പത്തിക വർഷം മുതൽ വില പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വില വർധനവ് അതിന്റെ അരീന, നെക്‌സ എന്നീ കാർ നിരയിലെല്ലാം ബാധകമാണ്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

ഇൻപുട്ട് ചെലവുകളുടെ ഗണ്യമായ കുതിച്ചുചാട്ടമാണ് പുതിയ വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അധിക ചെലവുകൾ കാരണം കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മാരുതി പറയുന്നു.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

2022 ഏപ്രിൽ 18 മുതലാണ് പുതുക്കിയ വില വർധനവ് നടപ്പിലായിരിക്കുന്നതെന്ന് മാരുതി സ്ഥിരീകരിച്ചിട്ടുണ്ട്. നിർദ്ദിഷ്ട മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും വില വർധനവ്. മോഡൽ നിരയിലുടനീളമുള്ള ശരാശരി വില പരിഷ്ക്കാരം 1.32 ശതമാനവുമാണ്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

മാരുതി അരീന കാറുകളുടെ പുതുക്കിയ വില ഇങ്ങനെ

ജനപ്രിയ എൻട്രി ലെവൽ കാറുകളിലൊന്നായ ആൾട്ടോയുടെ വില 5,304 രൂപയാണ് കൂട്ടിയിരിക്കുന്നത്. 4,08,000 രൂപയാണ് വാഹനത്തിന്റെ പുതുക്കിയ എക്സ്ഷോറൂം വില. എസ്-പ്രെസോയുടെ വില 5,193 രൂപ വർധിച്ച് 3,99,500 രൂപയായി. മാരുതി സ്വിഫ്റ്റിന്റെ പുതിയ വില 7,695 രൂപ വർധിച്ച് 5,91,900 രൂപയാണ്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഗൺആറിന്റെ വില 7,117 രൂപയാണ് മാരുതി സുസുക്കി വർധിപ്പിച്ചിരിക്കുന്നത്. അങ്ങനെ പ്രിയപ്പെട്ട ഫാമിലി കാറിന് ഇനി മുതൽ 5,47,500 രൂപയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

അടുത്തതായി 6,022 രൂപയുടെ വില വർധനവ് ഈക്കോ വാനിലും സംഭവിച്ചിട്ടുണ്ട്. മോഡൽ ഇനി മുതൽ 4,63,200 രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമാണ്. സെലേറിയോ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ 5,25,000 രൂപ നൽകണം. 6,825 രൂപയുടെ വർധനവാണ് കോംപാക്‌ട് ഹാച്ച്ബാക്കിന് സംഭവിച്ചിരിക്കുന്നത്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

നേരത്തെ 6,15,888 രൂപയായിരുന്ന ഡിസയറിന്റെ പുതിയ വില 6,24,000 രൂപയാണ്. അതായത് ഏകദേശം 8112 രൂപയുടെ വർധനവ് ജനപ്രിയ കോംപാക്ട് സെഡാനിലും സംഭവിച്ചിട്ടുണ്ട്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുതിയ വില 10,192 രൂപ വർധിച്ച് 7,84,000 രൂപയായി മാറി. ചുരുക്കി പറഞ്ഞാൽ മാരുതി അരീന കാറുകളിൽ ഏറ്റവും ഉയർന്ന വില വർധനവാണ് ബ്രെസയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നു പറയാം.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

മാരുതി നെക്‌സ കാറുകളുടെ പുതിയ വില ഇങ്ങനെ

കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെ വിപണനം ചെയ്യുന്ന എൻട്രി ലെവൽ മോഡലായ മാരുതി ഇഗ്‌നിസിന് 6,955 രൂപ വർധിച്ചു. 5,35,000 രൂപയാണ് കാറിന്റെ ബേസ് മോഡലിനായി ഇനി മുതൽ മുടക്കേണ്ടി വരിക.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

ബലേനോയുടെ എൻട്രി ലെവൽ ബേസ് വേരിയന്റിന്റെ എക്സ്ഷോറൂം വില 8,437 രൂപ വർധിച്ച് 6,49,000 രൂപയാകും. എസ്-ക്രോസിന് 11,635 രൂപയുടെ വർധനവോടെ പുതുക്കിയ വില 8,95,000 രൂപയായി. നെക്‌സ കാറുകളിലെ ഏറ്റവും ഉയർന്ന വിലയായ 11,693 രൂപയുടെ വർധനയാണ് മാരുതി സിയാസിന് ഉണ്ടായിരിക്കുന്നത്. 8,99,500 രൂപയാണ് സിയാസിന്റെ പുതിയ പ്രാരംഭ വില.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

ഈ വർഷാവസാനം പുതുക്കിയ പതിപ്പുകൾ പുറത്തിറക്കുമ്പോൾ ഈ കാറുകളിൽ ചിലത് മറ്റൊരു വില പരിഷ്ക്കാരത്തിനുകൂടി സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് പുത്തൻ ബ്രെസ ജൂണിൽ വിപണിയിൽ എത്തുമ്പോൾ വിലയിൽ മാറ്റങ്ങളുണ്ടായേക്കാം.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

ഏകദേശം 8 ലക്ഷം മുതൽ 11.50 ലക്ഷം രൂപ വരെയായിരിക്കും ന്യൂ ഏയ്‌ജ് കോംപാക്‌ട് എസ്‌യുവിക്കായി മുടക്കേണ്ടി വരികയെന്നാണ് ലഭിക്കുന്ന വിവരം. അതുപോലെ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ്, 2022 എസ്-ക്രോസ്, ആൾട്ടോ എന്നിവയും മാരുതി സുസുക്കി നിരയിൽ നിന്നും ഈ വർഷം വിപണിയിൽ എത്തുന്ന പുത്തൻ മോഡലുകളായിരിക്കും.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

ഉത്സവ സീസണോടെ ഇവയിൽ പലതും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മോഡൽ ഈ മാസം ആദ്യം 8.35 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയതിനാൽ ഈ ഏറ്റവും പുതിയ വില വർധനവിൽ എർട്ടിഗ ഉൾപ്പെട്ടിട്ടില്ല. 3 സിഎൻജി വേരിയന്റുകൾ ഉൾപ്പെടുന്ന 11 വ്യത്യസ്‌ത വകഭേദങ്ങളിലാണ് എംപിവിയെ കമ്പനി അണിനിരത്തിയിരിക്കുന്നത്.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

മാരുതി ഉടൻ തന്നെ എർട്ടിഗയുടെ 6 സീറ്റർ പ്രീമിയം മോഡലായ പുതിയ XL6 എംപിവിയെയും അവതരിപ്പിക്കും. XL6-നുള്ള പരിഷ്ക്കാരങ്ങൾ പലതും പുതിയ എർട്ടിഗയിൽ വാഗ്ദാനം ചെയ്തതിന് സമാനമായിരിക്കും.

Maruti Suzuki കാറുകൾക്ക് ഇനി ചെലവേറും, വില വർധനവ് നടപ്പിലാക്കി കമ്പനി

പുതിയ കളർ ഓപ്‌ഷനുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഐആർ (ഇൻഫ്രാറെഡ് റിഫ്‌ളക്ടീവ്), യുവി പ്രൂഫ് വിൻഡ്‌ഷീൽഡ്, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നീ ആധുനിക സവിശേഷതകളെല്ലാം വാഹനത്തിലേക്ക് ചേക്കേറും.

More from DriveSpark

Article Published On: Wednesday, April 20, 2022, 10:13 [IST]
English summary
Maruti suzuki car prices increased with effect from april 18
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X