ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

ഒറിജിനൽ ആക്‌സസറികൾക്കായി മാരുതി സുസുക്കി അവതരിപ്പിച്ച ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോം രാജ്യത്തുടനീളമുള്ള 100-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കമ്പനി.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

മാരുതി സുസുക്കി ഒറിജിനൽ ആക്‌സസറീസ് (MSGA) വെബ്‌സൈറ്റ് കഴിഞ്ഞ വർഷം പരീക്ഷണ ഘട്ടമായാണ് കമ്പനി ആരംഭിച്ചത്. ഈ സമയത്ത് ഡൽഹിയിലെയും എൻസിആറിലെയും ഉപഭോക്താക്കൾക്ക് മാത്രമേ ആക്‌സസറികൾ ഓൺലൈനായി വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഘട്ടം ഘട്ടമായി സേവനം പാൻ ഇന്ത്യയിലേക്ക് വിപുലീകരിക്കാനും ബ്രാൻഡ് ഉദ്ദേശിച്ചിരുന്നു.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

അതിന്റെ ആദ്യഘട്ടമെന്നോണമാണ് ഇപ്പോൾ 100-ലധികം നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് അവരുടെ പുതിയതും നിലവിലുള്ളതുമായ മാരുതി കാറുകൾക്ക് ഓൺലൈനായി ആക്‌സസറികൾ വാങ്ങാനായി പ്ലാറ്റ്ഫോം വിപുലീകരിച്ചിരിക്കുന്നത്.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

ഉപഭോക്താക്കൾക്ക് തടസമില്ലാത്ത 'ഫിജിറ്റൽ' വാങ്ങൽ അനുഭവം നൽകുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന് അനുസൃതമായാണ് മാരുതി സുസുക്കി ഒറിജിനൽ ആക്‌സസറികളുടെ ലഭ്യത ഓൺലൈനിലൂടെ വിപുലീകരിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്ന് മാരുതി സുസുക്കി ഒറിജിനൽ ആക്‌സസറികൾ വാങ്ങുന്നതിനുള്ള തടസരഹിതമായ അനുഭവം ആസ്വദിക്കാമെന്നും കമ്പനി വ്യക്തമാക്കി. വെബ്‌സൈറ്റിൽ ഉപയോക്താക്കൾക്ക് വാഹന മോഡൽ, വേരിയന്റ്, ഉൽപ്പന്ന വിഭാഗം എന്നിവ അടിസ്ഥാനമാക്കി ആക്‌സസറികൾ തിരയാൻ കഴിയും.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

മാരുതി സുസുക്കി ഇന്ത്യ നിലവിൽ 2000-ലധികം ആക്‌സസറികൾ ഓൺലൈനിലൂടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ഇനിയും വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കൾക്ക് യുപിഐ, കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവ പോലെയുള്ള അവരുടെ ഇഷ്‌ടമുള്ള പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് ഡിജിറ്റൽ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ആക്‌സസറികൾക്കായി പണമടയ്‌ക്കാനും സാധിക്കുമെന്നതും ഗുണകരമാണ്.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

ഇപ്പോൾ കാറിനായി നിങ്ങൾ തെരഞ്ഞെടുക്കുന്ന ആക്‌സസറികളെ ആശ്രയിച്ച് ഹോം ഇൻസ്റ്റാളേഷനായി അവ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കാനാകും. എന്നിരുന്നാലും പ്രൊഫഷണൽ ഇൻസ്റ്റാളേഷൻ ആവശ്യമുള്ള വലിയ ആക്‌സസറികൾക്ക് അടുത്തുള്ള മാരുതി ഷോപ്പ് വർക്ക്‌ഷോപ്പ് തെരഞ്ഞെടുത്ത് ആക്‌സസറികൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് കാർ അവിടെ കൊണ്ടുപോകേണ്ടതുണ്ട്.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

30 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ വാഹനങ്ങൾക്കായി ഓൺലൈനായി കാർ ആക്‌സസറികൾ വാങ്ങാൻ താൽപ്പര്യപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്ന ഡാറ്റ പഠിച്ചതിന് ശേഷമാണ് മാരുതി ഈ മുൻകൈ എടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മാറുന്ന ട്രെൻഡുകൾക്കും ഡിജിറ്റൽ വാങ്ങലിനായുള്ള ഉപഭോക്തൃ ആവശ്യങ്ങൾക്കും അനുസൃതമായാണ് മാരുതി സുസുക്കി ഈ സംരംഭത്തിന് തുടക്കം കുറിച്ചതും.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

മാരുതി സുസുക്കിയുടെ വിശ്വാസത്തോടെ ഓൺലൈനായി ഒറിജിനൽ ആക്‌സസറികൾ ഓർഡർ ചെയ്യാനും അവരുടെ അഭിരുചിക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും വാഹനങ്ങൾ മെച്ചപ്പെടുത്താനും വെബ്‌സൈറ്റ് എല്ലാ ഉപയോക്താക്കളെയും പ്രാപ്‌തമാക്കുന്നു. അടുത്തിടെ വിറ്റാര ബ്രെസയുടെ ഫേസ്‍ലിഫ്റ്റ് പതിപ്പിനായി അര്‍ബന്‍, സ്‌പോര്‍ട്ടി എന്നീ രണ്ട് ആക്‌സസറി പായ്ക്കേജുകളും കമ്പനി പരിചയപ്പെടുത്തിയിരുന്നു.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

ട്രെന്‍ഡി, പ്രീമിയം ലുക്ക് നല്‍കുന്നതാണ് അര്‍ബന്‍ ആക്‌സസറി പായ്ക്കേജ്. അതേസമയം മറുവശത്ത് വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നതാണ് സ്‌പോര്‍ട്ടി പായ്ക്കേജ്. ഉപഭോക്താക്കൾക്ക് ഓൺലൈനിലോ അരീന ഡീലർഷിപ്പുകളിലോ ഇഷ്ടമുള്ള കസ്റ്റമൈസേഷനുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. എല്ലാത്തരം ബോഡി കളർ ഓപ്ഷനുകൾക്കും ബ്ലാക്ക് കാര്‍ബണ്‍ ഗാർണിഷുകൾ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റ് ഗാര്‍ണിഷ്, ഫോഗ് ബെസല്‍ ഗാര്‍ണിഷ്, റൂഫ് ഗാര്‍ണിഷ്, വശങ്ങളില്‍ മൗള്‍ഡിംഗ്, ടെയ്ല്‍ലാംപ് ഗാര്‍ണിഷ് എന്നിവയാണ് ആക്‌സസറികള്‍.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

ഹെഡ്‌ലാമ്പുകൾക്കും ഫോഗ് ലാമ്പ് ഏരിയയ്ക്കും പ്ലാസ്റ്റിക്, ക്രോം ഗാർണിഷുകൾക്കൊപ്പം വിവിധതരം അലോയി വീൽ ഓപ്ഷനുകളും മാരുതി സുസുക്കി അണിനിരത്തിയുട്ടുണ്ട്. ഇന്റീരിയറിനും മാന്യമായ അളവിൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. ഡാഷ്‌ബോർഡിലെ പ്ലാസ്റ്റിക് ട്രിമ്മുകൾ വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും കസ്റ്റമൈസ് ചെയ്യാം.

ഒറിജിനൽ ആക്‌സസറികൾക്കായി Maruti അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഇനി 100-ൽ അധികം നഗരങ്ങളിലും

കോംപാക്‌ട് എസ്‌യുവിക്ക് ഒപ്പം വയർലെസ് ചാർജിംഗ് സവിശേഷതയും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. iCreate കസ്റ്റമൈസേഷൻ പ്രോഗ്രാം ഉപയോഗിച്ച് ഓരോ മാരുതി ബ്രെസ ഉടമയ്ക്കും തങ്ങളുടെ എസ്‌യുവി ഇഷ്ടാനുസരണം വ്യക്തിഗതമാക്കാൻ കഴിയും.

Article Published On: Tuesday, March 1, 2022, 10:13 [IST]
English summary
Maruti suzuki genuine accessories website available in 100 plus cities across india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X