കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

ഏറെ കാത്തിരുന്ന പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനെ 2022 ഫെബ്രുവരി 23-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാഹനം അന്നേ ദിവസം തന്നെ വിപണിയിൽ എത്തുമെന്നാണ് സൂചന.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

പ്രീമിയം ഹാച്ച്ബാക്ക് തീർച്ചയായും രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ചില ഡീലർ വൃത്തങ്ങളും സൂചന നൽകുന്നുണ്ട്. നേരത്തെ മാരുതി സുസുക്കി ഇന്ത്യ 2022 ബലേനോയുടെ പ്രീ-ബുക്കിംഗ് 11,000 രൂപയ്ക്ക് ആരംഭിച്ചിരുന്നു. പുതിയ ബലേനോയ്ക്ക് തലമുറ മാറ്റവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

അങ്ങനെങ്കിൽ രണ്ടാം തലമുറയിൽ പുതുക്കിയ ഫീച്ചറുകൾ ലിസ്റ്റും പുതുക്കിയ ക്യാബിനും സഹിതം ഒരു പ്രധാന കൊസ്മെറ്റിക് നവീകരണമായിരിക്കും ലഭിക്കുക. മാരുതി സുസുക്കി ബലേനോ അതിന്റെ ഹാച്ച്ബാക്ക് ശൈലിയിൽ 2015-ലാണ് ആദ്യം അവതരിപ്പിക്കുന്നത്. അതിനുശേഷം ഒരു ചെറിയ പരിഷ്ക്കാരം മാത്രമാണ് വാഹനത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അതുവരെ 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്താനും വാഹനത്തിനായിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

ഡിസൈൻ മാറ്റങ്ങളുടെ കാര്യത്തിൽ പുതിയ മാരുതി സുസുക്കി ബലേനോ ഇപ്പോൾ വലിയ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽ ആകൃതിയിലുള്ള റാപ്പറൗണ്ട് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന ഷാർപ്പ് മുൻവശമായിരിക്കും പരിചയപ്പെടുത്തുക. കാഴ്ച്ചയിൽ പുതുമ നൽകാൻ ഈ മാറ്റങ്ങളെല്ലാം സഹായിക്കും.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

ഇവയെല്ലാം ബലേനോയുടെ രൂപഭാവം മാറ്റുകയും നിലവിലെ മോഡലിനേക്കാൾ വലുതായി കാണുകയും ചെയ്യും. പിന്നിൽ പുത്തൻ മാരുതി സുസുക്കി ബലേനോയിൽ പുതിയ ടെയിൽലാമ്പുകൾ, പുതിയ ടെയിൽഗേറ്റ് ഡിസൈൻ, പുതുക്കിയ പിൻ ബമ്പർ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 15 ഇഞ്ച് അലോയ് വീലുകൾക്കായി മാരുതി ഒരു പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

അകത്തളത്തിലും പരിഷ്ക്കാരങ്ങൾ പ്രകടമാവും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൂർണമായും പൊരുത്തപ്പെടുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ഉള്ള ക്യാബിനിനായി മാരുതി സുസുക്കി ബലേനോ ഒരു പുതിയ തീം അവതരിപ്പിക്കും. രണ്ട് ടെലിമെട്രികൾക്കും വയർലെസ് പ്രവർത്തനം കൊണ്ട് മാരുതി നമ്മെ അത്ഭുതപ്പെടുത്താനും സാധ്യതകളുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

എന്നാൽ പ്രധാന ഹൈലൈറ്റ് ഇതൊന്നുമാവില്ല, ഡ്രൈവറുടെ കാഴ്ച്ച രേഖയ്ക്ക് തൊട്ടുതാഴെയുള്ള വിൻഡ്‌ഷീൽഡിലേക്ക് ആവശ്യമായ നാവിഗേഷനും ഗേജ് വിവരങ്ങളും പ്രൊജക്‌റ്റ് ചെയ്യുന്ന ഒരു പുതിയ ഫസ്റ്റ്-ഇൻ-ക്ലാസ് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD) മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിൽ ചേർക്കുന്നു എന്നതാകും ഏവരേയും അമ്പരപ്പിക്കുക. ഇത് ഡ്രൈവറിന്റെ ശ്രദ്ധ റോഡിൽ തന്നെ നിലനിർത്താൻ സഹായിക്കും.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

ആറ് എയർബാഗുകളുടെ നിർബന്ധിത വ്യവസ്ഥയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സമീപകാല പ്രഖ്യാപനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മാരുതി സുസുക്കി ബലേനോയിൽ അധിക എയർബാഗുകൾ വാഗ്‌ദാനം ചെയ്യുമെന്നതാണ് മറ്റൊരു പ്രതീക്ഷ. അതായത് നിലവിവെ രണ്ട് എയർബാഗിൽ നിന്ന് ആറായി കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് സാരം.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

പുതിയ മാരുതി സുസുക്കി ബലേനോയിലെ എഞ്ചിൻ ഓപ്ഷനുകളിൽ അതേ 1.2 ലിറ്റർ VVT യൂണിറ്റുകൾ തുടരും. കൂടുതൽ ശക്തമായ 1.2 ലിറ്റർ ഡ്യുവൽജെറ്റ്, ഡ്യുവൽ VVT എഞ്ചിൻ യഥാക്രമം 82 bhp കരുത്തും 89 bhp പവറും ഉത്പാദിപ്പിക്കാനാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ടോർഖ് ഔട്ട്പുട്ട് രണ്ട് പതിപ്പുകളിലും 113 Nm ആയി തുടരുമെന്നാണ് ആദ്യ സൂചനകൾ.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

മാരുതി സുസുക്കി സ്വിഫ്റ്റിൽ നിന്നുള്ള എഎംടി യൂണിറ്റിന് ഇവിടെ ഇടം കണ്ടെത്താനാകുമ്പോൾ ആദ്യത്തേതിൽ അതേ 5 സ്പീഡ് മാനുവൽ ബോക്‌സ് സജ്ജീകരിക്കും. രണ്ടാമത്തേത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കും. അതോടൊപ്പം കൂടുതൽ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും മാരുതി നിലനിർത്തും. പുതിയ മോഡലിന് സിവിടി ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കില്ലെന്നതും ഓർമപ്പെടുത്തുന്നു.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

പ്രത്യക്ഷത്തിൽ മെച്ചപ്പെട്ട ബിൽഡ് ക്വാളിറ്റിയും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിന്റെ അൽപ്പം കർക്കശമായ ആവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ് പുതിയ ബലേനോ. ആയതിനാൽ "ന്യൂ ഏയ്‌ജ് ബലേനോ" എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡൽ സാങ്കേതികമായി നൂതനമായ പ്രീമിയം ഹാച്ച്ബാക്ക് ആയാണ് കണക്കാക്കപ്പെടുന്നത് തന്നെ.

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുത്തൻ Maruti Baleno Facelift ഫെബ്രുവരി 23-ന് വിപണിയിലേക്ക്

നാല് മാനുവൽ, മൂന്ന് എഎംടി ഓട്ടോമാറ്റിക് എന്നിങ്ങനെ മൊത്തം ഏഴ് വേരിയന്റുകളിലായിരിക്കും പുതിയ മാരുതി സുസുക്കി ബലേനോ വിപണിയിൽ എത്തുക. പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, ലക്‌സ് ബീജ് എന്നിങ്ങനെ പുത്തൻ 6 കളർ ഓപ്ഷനിലും പ്രീമിയം ഹാച്ച്ബാക്ക് തെരഞ്ഞെടുക്കാനാവും.

More from DriveSpark

Article Published On: Wednesday, February 9, 2022, 11:26 [IST]
English summary
Maruti suzuki india will introduce the new baleno facelift in india on february 23 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X