ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

മിഡ്-സൈസ് എസ്‌യുവി വിപണി കാത്തിരുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വില പ്രഖ്യാപനവും വിൽപ്പനയും കാത്തിരുന്ന ഉപഭോക്താക്കൾക്കായി പുതിയ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

എസ്‌യുവിയെ കൂടുതൽ മോടിയാക്കാനും അണിയിച്ചൊരുക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായാണ് മാരുതി സുസുക്കി ആക്‌സസറി പാക്കേജ് പരിചയപ്പെടുത്തുന്നത്. സെപ്റ്റംബറിൽ ഗ്രാൻഡ് വിറ്റാര വിൽപ്പനയ്‌ക്കെത്തുമ്പോൾ എസ്‌യുവിയിലേക്ക് ഈ ഔദ്യോഗിക ആക്‌സസറികളും ലഭ്യമായി തുടങ്ങും.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

നിലവിൽ വാഹനത്തിനായുള്ള ബുക്കിംഗ് ഓൺലൈൻ വഴിയും മാരുതി ഡീലർഷിപ്പുകളിലും കമ്പനി ആരംഭിച്ചിട്ടുണ്ട്. രണ്ട് അനുബന്ധ പാക്കേജുകൾ ഉൾപ്പെടെ ഗ്രാൻഡ് വിറ്റാരയെ വ്യക്തിപരമാക്കാൻ മാരുതി വിശാലമായ സംജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

എനിഗ്മാക്‌സ് X, എനിഗ്മാക്‌സ് കളക്ഷൻ എന്നിങ്ങനെ രണ്ട് പാക്കേജുകളാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലേക്ക് കൊണ്ടുവരുന്ന രണ്ട് വ്യത്യസ്‌ത ആക്‌സസറി പാക്കേജുകൾ. എനിഗ്മാക്‌സ് X ശേഖരത്തിൽ ഹെഡ്‌ലൈറ്റ് സറൗണ്ട്‌സ്, സൈഡ് മോൾഡിംഗുകൾ, ഫ്രണ്ട് ആൻഡ് റിയർ ബമ്പർ ഗാർണിഷുകൾ, റിയർ സ്‌കിഡ് പ്ലേറ്റ്, ഡോർ വിസറുകൾ എന്നിവ പോലുള്ള സ്മോക്ക്ഡ് ഇഫക്റ്റ് ക്രോം ബിറ്റുകളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

ഈ പാക്കേജിൽ ഗ്രാൻഡ് വിറ്റാരയുടെ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റും ലോവർ സൈഡ് മോൾഡിംഗും കറുപ്പിലാവും ഒരുങ്ങുക. കൂടാതെ ഔട്ടർ റിയർ വ്യൂ മിററിന് (ORVM) ഒരു ക്രോം ഗാർണിഷ് സമ്മാനിക്കാനാവും.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

ഓൾ-വെതർ 3D മാറ്റുകൾ, ഇലുമിനേറ്റഡ് ഡോർ സിൽ ഗാർഡുകൾ, പ്രീമിയം കോപ്പർ ഫിനിഷ് സീറ്റ് കവറുകൾ, മാർബിൾ ടെക്സ്ചർ ചെയ്ത ഡാഷ്ബോർഡ് ട്രിം പീസുകൾ എന്നിവയും എനിഗ്മാക്സ് X ആക്‌സസറി ഓപ്ഷനിൽ തെരഞ്ഞെടുക്കാനാവും.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

എനിഗ്‌മാക്‌സ് കളക്ഷനിൽ ബ്ലാക്ക്, ക്രോം സൈഡ് മോൾഡിംഗുകളും റിയർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റും ക്രോം ടെയിൽ‌ഗേറ്റ് ഗാർണിഷും ഹെഡ്‌ലൈറ്റുകൾക്കും പിൻ ബമ്പർ ലൈറ്റുകൾക്കുമായി ബ്ലാക്ക് സറൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

സ്റ്റെയിൻലെസ് സ്റ്റീൽ ഇൻസേർട്ടുകളുള്ള ഡോർ വൈസറുകൾ, ബ്ലാക്ക് ORVM ഗാർണിഷ്, ബ്ലാക്ക്/ബ്രൗൺ ലെതറെറ്റ് സീറ്റ് കവറുകൾ, കാർപെറ്റ് മാറ്റുകൾ, ഡോർ സിൽ ഗാർഡുകൾ, ഡാഷ്‌ബോർഡ് ട്രിം പീസുകളിൽ ലക്‌സെ ഡോൺ വുഡ് ഫിനിഷ് എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

ഹെഡ്‌ലൈറ്റ് ഗാർണിഷ്, ഡോർ വൈസറുകൾ, ടെയിൽ ലൈറ്റ് ട്രിമ്മിംഗ്, ORVM ഗാർണിഷ്, സൈഡ് മോൾഡിംഗുകൾ, ടെയിൽഗേറ്റ് ഗാർണിഷുകൾ എന്നിവ മുകളിൽ വിവരിച്ച രണ്ട് പാക്കേജുകളിൽ നിന്ന് പ്രത്യേകം വാങ്ങാമെന്ന കാര്യവും മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. ഈ കോസ്മെറ്റിക് മാറ്റങ്ങൾ കൂടാതെ റൂഫ് ക്രോസ് ബാറുകൾ, ഒരു റൂഫ് കാരിയർ, സൈഡ് സ്റ്റെപ്പുകൾ എന്നിങ്ങനെയുള്ള പ്രായോഗികമായ പരിഷ്ക്കാരങ്ങളും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

ഇനി മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഇന്റീരിയർ ആക്‌സസറികളിലേക്ക് നോക്കിയാൽ അകത്തളത്തിൽ കൂപ്പർ നിറമുള്ള സ്റ്റോക്ക് ഡാഷ്‌ബോർഡ് ട്രിം പരിഷ്‌ക്കരിക്കുന്നതിനായി താത്പര്യമുള്ള ഉപഭോക്താക്കൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. ഇത് രണ്ട് വുഡ് ഫിനിഷ് ചോയ്‌സുകളിൽ നിന്ന് തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ലക്‌സ് ഡസ്‌ക് വുഡ്, ലക്‌സ് ഡോൺ വുഡ്; മാർബിൾ പോലുള്ള ടെക്സ്ചറുകളുള്ള രണ്ട് ഓപ്ഷനുകൾ, കൂപ്പർ, ഗ്രേ കളർ എന്നിവയാണ് ഇതിൽ ലഭ്യമാവുക.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

പ്രതീക്ഷിക്കുന്നതു പോലെ എല്ലാ കാലാവസ്ഥയിലും 3D മാറ്റും റബർ ബൂട്ട് മാറ്റും ഉൾപ്പെടെ ഒന്നിലധികം കാർപ്പെറ്റ്, റബർ മാറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. വയർലെസ് ഫോൺ ചാർജർ, ഇല്യൂമിനേറ്റഡ്, സാധാരണ ഡോർ സിൽ ഗാർഡുകൾ, വിൻഡോ സൺഷേഡുകൾ എന്നിവയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഇന്റീരിയർ ആക്‌സസറി പാക്കേജിൽ തെരഞ്ഞെടുക്കാനാവുന്ന മറ്റ് ഓപ്ഷനുകൾ.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

പോളിയുറീൻ (PU, അല്ലെങ്കിൽ ലെതറെറ്റ് മെറ്റീരിയൽ), ലെതർ, PU എന്നിവയിൽ നിന്ന് നിർമിച്ച സീറ്റ് കവറുകൾക്കായി നിങ്ങൾക്ക് 15 വ്യത്യസ്ത ഓപ്ഷനുകൾ ലഭിക്കും. ഇതിൽ നാല് സീറ്റ് കവർ ഓപ്ഷനുകൾ സൈഡ് എയർബാഗുകൾക്ക് അനുയോജ്യമാണ്. ബാക്കിയുള്ളവ കുറച്ച് എയർബാഗുകളുള്ള താഴ്ന്ന വേരിയന്റുകളുടേതാണെന്നു മാത്രം.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

തങ്ങളുടെ എസ്‌യുവി കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് വിപുലമായ കസ്റ്റമൈസേഷൻ ഓപ്ഷനുകളും അണിനിരത്തുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

ടൊയോട്ട ഹൈറൈഡറിനൊപ്പം ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ തുടങ്ങിയ കോംപാക്‌ട് എസ്‌യുവികളോടാണ് ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാറ്റുരയ്ക്കാൻ തയാറെടുക്കുന്നത്.

More from DriveSpark

Article Published On: Tuesday, July 26, 2022, 19:33 [IST]
English summary
Maruti suzuki introduced two new accessory packages for maruti grand vitara suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X