പുത്തൻ എഞ്ചിനുമായി 2022 മോഡൽ Maruti Suzuki Eeco വിപണിയിൽ; വിലയും കുറവ്

ആഭ്യന്തര വിപണിയിൽ പുതിയ 2022 മോഡൽ ഈക്കോയെ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. നിരവധി പുതുമകളുമായാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാൻ ഇത്തവണ എത്തിയിരിക്കുന്നത്.

രാജ്യത്ത് ഡ്യൂവൽ പർപ്പസ് വാഹനമായി വികസിപ്പിച്ച ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാനിന് നൂതന സാങ്കേതികവിദ്യയ്ക്കും ഫീച്ചറുകൾക്കുമൊപ്പം മെച്ചപ്പെട്ട ഇന്ധനക്ഷമതയും പുതുക്കിയ ഇന്റീരിയറും ഉള്ള കൂടുതൽ ശക്തമായ എഞ്ചിനും ലഭിക്കുന്നു എന്നതാണ് 2022 മോഡൽ പരിഷ്ക്കരണത്തിൽ വന്നിരിക്കുന്ന പ്രധാനമാറ്റം.

പുത്തൻ എഞ്ചിനുമായി 2022 മോഡൽ Maruti Suzuki Eeco വിപണിയിൽ; വിലയും കുറവ്

പുതിയ 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ഈക്കോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 6,000 rpm-ൽ പരമാവധി 80.76 bhp കരുത്തും 3,000 rpm-ൽ 104.4 Nm torque വരെയും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെട്രോളിൽ പ്രവർത്തിക്കുന്ന ഈക്കോ 25 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്ന് കമ്പനി പറയുന്നു.

പുതിയ എഞ്ചിനുമായി എത്തുമ്പോൾ വാനിന് 20.20 കിലോമീറ്റർ ഇന്ധനക്ഷമതയായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് മാരുതി അവകാശപ്പെടുന്നത്. അതേസമയം ഈക്കോയുടെ S-CNG വേരിയന്റിന് 29 ശതമാനം കൂടുതൽ മിതവ്യയവും 27.06 കി.മീ മൈലേജും (ടൂർ വേരിയന്റ്) ഉണ്ടാവുമെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. വിപണിയിൽ എത്തിയതിനു ശേഷം 9.75 ലക്ഷത്തിലധികം യൂണിറ്റ് വിൽപ്പനയുള്ള രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവിന്റെ ഏറ്റവും വിജയകരമായ വാഹനങ്ങളിൽ ഒന്നാണ് ഈക്കോ.

കൂടുതൽ ആളുകളെ കൊണ്ടുപോവുന്നതിനും ചെറുകിട വാണിജ്യ ബിസിനസുകൾക്കുമായി ഓമ്‌നിക്ക് പകരമായി ഈക്കോയെ അവതരിപ്പിച്ച മാരുതിയുടെ പദ്ധതിയാണ് ഇവിടെ വിജയംകണ്ടത്. നൂതനമായ എഞ്ചിൻ, മെച്ചപ്പെട്ട മൈലേജ്, പുതിയ ഫീച്ചറുകൾ എന്നിവയുള്ള ഈ ബഹുമുഖമായ മൾട്ടി പർപ്പസ് വാൻ ഉടമസ്ഥതയുടെ അഭിമാനം നൽകുന്നുവെന്ന് പുതിയ 2022 മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഏറ്റവും പുതിയ അവതാരത്തിൽ പുത്തൻ ആത്മവിശ്വാസത്തോടെ ഒരു പുതിയ മനോഭാവത്തെ പ്രതിനിധീകരിക്കുന്നതിനായാണ് 2022 ഈക്കോയെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം അതിന്റെ സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്നത് തുടരുമെന്നും ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ പ്രശംസ നേടുമെന്നും തങ്ങൾക്ക് ഉറപ്പുണ്ടെന്നും ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പഴയ മോഡലിന് അപേക്ഷിച്ച് ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരവുമായാണ് ഈക്കോ പുറത്തിറങ്ങുന്നത്.

പുതിയ ഈക്കോയുടെ ഇന്റീരിയറിൽ ഡ്രൈവർ-ഫോക്കസ്ഡ് കൺട്രോൾ, റിക്ലൈനിങ് ഫ്രണ്ട് സീറ്റുകൾ, എസി വേരിയന്റുകളിൽ ക്യാബിൻ എയർ ഫിൽട്ടർ, പുതിയ ബാറ്ററി സേവർ ഫംഗ്‌ഷനോടുകൂടിയ ഡോം ലാമ്പ് തുടങ്ങിയവ സവിശേഷതകൾ വരെ ഉൾപ്പെടുന്നുണ്ട്. എഞ്ചിൻ ഇമ്മൊബിലൈസർ, ഇലുമിനേറ്റഡ് ഹസാർഡ് സ്വിച്ച്, എന്നിവയുൾപ്പെടെ 11-ലധികം സുരക്ഷാ ഫീച്ചറുകളുമായാണ് 2022 മോഡൽ വരുന്നത്. ഡ്യുവൽ എയർബാഗുകൾ, EBD സഹിതമുള്ള എബിഎസ്, സ്ലൈഡിംഗ് ഡോറുകൾക്കും വിൻഡോകൾക്കും ചൈൽഡ് ലോക്ക്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും പുതുപുത്തൻ ഈക്കോയുടെ സവിശേഷതകളാണ്.

പുതിയ മെറ്റാലിക് ബ്രിസ്ക് ബ്ലൂ ബോഡി കളർ ഓപ്ഷനും വാഹനത്തിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. മേൽപറഞ്ഞവയ്ക്ക് പുറമെ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, എസിക്കും ഹീറ്ററിനുമുള്ള റോട്ടറി കൺട്രോളുകൾ എന്നിവയാണ് 2022 മോഡൽ ഈക്കോയിൽ കമ്പനി ഒരുക്കിയിരിക്കുന്ന മറ്റ് ഹൈലൈറ്റുകൾ.

പരന്ന കാർഗോ ഫ്ലോർ പെട്രോൾ വേരിയന്റിൽ കാർഗോ കപ്പാസിറ്റി 60 ലിറ്റർ വർധിപ്പിക്കുന്നുമുണ്ട്. സോളിഡ് വൈറ്റ് മെറ്റാലിക് സിൽക്കി സിൽവർ പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ, മെറ്റാലിക് ബ്രിസ്ക് ബ്ലൂ (പുതിയ നിറം) എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് മാരുതി സുസുക്കി പുതിയ ഈക്കോ വാനിനെ വാഗ്ദാനം ചെയ്യുന്നത്.

6,000 rpm-ൽ 71.65 bhp പവറും 3,000 rpm-ൽ 95.0 Nm torque ഉം വികസിപ്പിക്കാൻ ഈക്കോയുടെ സി‌എൻ‌ജി വേരിയന്റും ഇതേ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. പാസഞ്ചർ വേരിയന്റിനിലെ പെട്രോൾ പതിപ്പിന് 19.71 കിലോമീറ്റർ മൈലേജും സിഎൻജി വേരിയന്റുകൾക്ക് 26.78 കിലോമീറ്റർ മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 5 സീറ്റർ, 7 സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് പ്ലസ് എന്നിവയുൾപ്പെടെ 13 വേരിയന്റുകളിൽ വാൻ സ്വന്തമാക്കാമാവും.

പുതിയ 2022 മാരുതി സുസുക്കി ഈക്കോയുടെ വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ അടിസ്ഥാന ടൂർ V വേരിയന്റിന് 5.10 ലക്ഷം രൂപയും ആംബുലൻസ് പതിപ്പിന് 8.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ഈക്കോയ്ക്ക് നേരിട്ടുള്ള എതിരാളികളൊന്നും തന്നെയില്ലെന്നതും വാഹനത്തെ വിപണിയിൽ വേറിട്ടുനിൽക്കാൻ സഹായിക്കുന്നുണ്ട്. വിശാലവും ബഹുമുഖവും വിശ്വസനീയവും മാരുതിയുടെ വിപുലമായ സർവീസ് ശൃംഖലയുടെ പിന്തുണയുള്ളതുമായതിനാൽ നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാൻ ആണിത്.

Most Read Articles

Malayalam
English summary
Maruti suzuki launched all new 2022 eeco van in india with more features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X