ഒന്നൂടെ ലുക്കാവാനുള്ള ട്രിക്ക്! S-Presso ഹാച്ചിന് പുത്തൻ ലിമിറ്റഡ് എഡിഷൻ വേരിയന്റ് സമ്മാനിച്ച് Maruti Suzuki

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ സിറ്റി കാറായ എസ്-പ്രെസോയുടെ പുത്തൻ ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണിപ്പോൾ. എസ്-പ്രെസോ എക്സ്ട്രാ എന്ന പേരിലാവും വാഹനം അറിയപ്പെടുക. സ്റ്റാൻഡേർഡ് വേരിയന്റിനെ അപേക്ഷിച്ച് ചില അധിക ഘടകങ്ങൾ കൂട്ടിച്ചേർത്താണ് എക്‌സ്ട്രാ നിരത്തിലേക്ക് എത്തുന്നത്.

മാരുതി സുസുക്കി എസ്-പ്രെസോ എക്‌സ്ട്രാ ലിമിറ്റഡ് എഡിഷൻ വേരിയന്റിന്റെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിവസം ഇതുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഏകദേശം 35,000 രൂപയെങ്കിലും പുത്തൻ മോഡലിനായി അധികം ചെലവഴിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ 4.25 ലക്ഷം രൂപ മുതൽ 6.10 ലക്ഷം രൂപ വരെയാണ് മിനി എസ്‌യുവി ലുക്കുള്ള എസ്-പ്രെസോയുടെ എക്സ്ഷോറൂം വില വരുന്നത്.

ഒന്നൂടെ ലുക്കാവാനുള്ള ട്രിക്ക്! S-Presso ഹാച്ചിന് പുത്തൻ ലിമിറ്റഡ് എഡിഷൻ വേരിയന്റ് സമ്മാനിച്ച് Maruti Suzuki

ഇനി പുത്തൻ എസ്-പ്രെസോ എക്‌സ്ട്രാ വേരിയന്റിലെ മാറ്റങ്ങളിലേക്ക് നോക്കിയാൽ പുറത്ത് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ഡോർ ക്ലാഡിംഗ്, ഫ്രണ്ട് അപ്പർ ഗ്രിൽ, വീൽ ആർച്ച് ക്ലാഡിംഗ് എന്നിവയുടെ രൂപത്തിൽ വാഹനത്തിന് ചില അധിക സവിശേഷതകൾ ലഭിക്കുന്നുണ്ട്. ഈ പതിപ്പ് എല്ലാ കളർ ഓപ്ഷനുകളിലും കമ്പനി വാഗ്‌ദാനം ചെയ്യുമെന്നാണ് വിവരം. അകത്ത് എക്‌സ്‌ട്രാ വേരിയന്റിൽ ഒരു കറുത്ത ഇന്റീരിയർ തീം, വൈറ്റ് പൈപ്പിംഗും സ്റ്റിച്ചിംഗും ഉള്ള പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയാണ് ഇടംപിടിച്ചിരിക്കുന്ന മാറ്റങ്ങൾ.

അതുപോലെ അകത്തളം കൂടുതൽ ആകർഷകമാക്കുന്നതിനായി ചുവന്ന ഇൻസെർട്ടുകൾ, പുതിയ ഫ്ലോർ മാറ്റുകൾ, ഡോർ പാഡുകൾ, എസി വെന്റുകൾ, സെന്റർ കൺസോൾ എന്നിവയിൽ കോൺട്രാസ്റ്റ് റെഡ് ആക്‌സന്റുകളും മാരുതി സുസുക്കി എസ്-പ്രെസോ എക്‌സ്ട്രാ ലിമിറ്റഡ് എഡിഷൻ വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്. ഈ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഒഴികെ ഒരു നവീകരണവും എസ്-പ്രെസോയുടെ സ്പെഷ്യൽ പതിപ്പിന് കമ്പനി സമ്മാനിച്ചിട്ടില്ല. പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവെപ്പാണ് എസ്-പ്രെസോ.

ഒന്നൂടെ ലുക്കാവാനുള്ള ട്രിക്ക്! S-Presso ഹാച്ചിന് പുത്തൻ ലിമിറ്റഡ് എഡിഷൻ വേരിയന്റ് സമ്മാനിച്ച് Maruti Suzuki

2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഫ്യൂച്ചര്‍ എസ് എന്ന പേരിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. കാഴ്ചയില്‍ വലിയ തലയെടുപ്പ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞന്‍ കാറാണ് ഇതെങ്കിലും ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് എസ്-പ്രെസോ. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനുള്ള കഴിവാണ് വാഹനത്തെ ഇത്രയും ഹിറ്റാക്കിയത്. ഉയർന്ന ഡ്രൈവിംഗ് പൊസിഷനും, താരതമ്യേന കുറഞ്ഞ വിലയും, കിടിലൻ മൈലേജും മാരുതി സുസുക്കിയുടെ വിശ്വാസ്യതയും എല്ലാം എസ്-പ്രെസോ ഹിറ്റാവാൻ കാരണമായിട്ടുണ്ട്.

പുറത്തിറക്കിയതിന് ശേഷം എസ്-പ്രസോ ഹാച്ച്ബാക്കിന്റെ ഏകദേശം 2.50 ലക്ഷം യൂണിറ്റുകള്‍ വരെ വിറ്റഴിക്കാനും മാരുതിക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+, VXi(O) AGS, VXi+(O) AGS എന്നിങ്ങനെ 6 വകഭേദങ്ങളിലാണ് 2022 മാരുതി സുസുക്കി എസ്-പ്രസോ വാഗ്ദാനം ചെയ്യുന്നത്. മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‌യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് രൂപം. അടുത്തിടെ മറ്റ് ചില മാറ്റങ്ങളുമായി കാറിനെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

ഒന്നൂടെ ലുക്കാവാനുള്ള ട്രിക്ക്! S-Presso ഹാച്ചിന് പുത്തൻ ലിമിറ്റഡ് എഡിഷൻ വേരിയന്റ് സമ്മാനിച്ച് Maruti Suzuki

66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസോയ്ക്കും പുതിയ എക്‌സ്‌ട്രാ ലിമിറ്റഡ് എഡിഷൻ മോഡലിനും തുടിപ്പേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും എഎംടി യൂണിറ്റും ഉൾപ്പെടുന്നു. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ സ്വന്തമാക്കാം.

എസ്-പ്രസോയുടെ S-സിഎന്‍ജി വേരിയന്റിലും ലഭ്യമാണ്. LXI S-CNG, VXI S-CNG എന്നീ രണ്ട് വകഭേദങ്ങളിലാണ് ന്യാച്ചുറൽ ഗ്യാസ് വേരിയന്റ് വിപണിയിൽ എത്തുന്നത്. 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനാണ് ഇതിലും തുടിക്കുന്നത്. ഇത് 5,300 rpm-ല്‍ പരമാവധി 56.69 bhp പവറും 3,400 rpm-ല്‍ 82.1 Nm torque ഉം നൽകും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമാണ് ഇതിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

Article Published On: Friday, December 30, 2022, 9:00 [IST]
English summary
Maruti suzuki launched new s presso xtra limited edition variant in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X