ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

എതിരാളികൾക്ക് മറുപടിയുമായി ഒരുപിടി മാറ്റങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ് പുതുപുത്തൻ മാരുതി സുസുക്കി ബലേനോ. 6.35 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ് പുതിയ പ്രീമിയം ഹാച്ച്ബാക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

ആകർഷകമായ വിലയ്ക്ക് പുറമെ മാരുതിയുടെ സബ്‌സ്ക്രിപ്ഷൻ പദ്ധതിയിലൂടെയും ന്യൂ ഏയ്‌ജ് ബലേനോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെണ് ജീവിത ചക്രത്തിന്റെ മധ്യത്തോളമെത്തിയ ബലേനോയുടെ പുതിയ പതിപ്പിനെ കമ്പനി അണിനിരത്തിയിരിക്കുന്നത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ വർഷം 7 പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 2022 ബലേനോയാണ് ആദ്യത്തേത്. 1,150 കോടി രൂപ മുതൽ മുടക്കിലാണ് 2022 മോഡൽ ബലേനോ നിർമിച്ചതെന്നും മാരുതി പറയുന്നു.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

2022 മാരുതി ബലേനോ സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ, ആൽഫ എന്നീ വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഇത് സീറ്റ (O), ആൽഫ (O) എന്നീ രണ്ട് ഓപ്ഷണൽ വേരിയന്റുകളിലും വരുന്നു. അങ്ങനെ പ്രീമിയം ഹാച്ച്ബാക്ക് മൊത്തം 11 വേരിയന്റുകളായാണ് കമ്പനി തരം തിരിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ഒപ്പുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിവയുടെ മെറ്റാലിക് കളർ ഓപ്‌ഷനുകളാണ് പുത്തൻ ബലേനോയുടെ എക്‌സ്‌റ്റീരിയറിന് ലഭിക്കുന്നത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

ഡിസൈൻ പരിഷ്ക്കാരങ്ങളിൽ പുതിയ ഫ്രണ്ട് ഗ്രില്ലാണ് മുൻവശത്തെ ഏറ്റവും വലിയ ആകർഷണം എന്നു പറയാം. അത് ഇപ്പോൾ ഹണികോംബ് പാറ്റേണിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്‌ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ എൽഇഡി ഡിആർഎലുകൾ എന്നിവ ഉൾക്കൊള്ളുന്നതിനൊപ്പം പിൻവശത്തെ ഭംഗി വർധിപ്പിക്കാനായി കാറിന് പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ലഭിക്കുന്നുണ്ട്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

പുതിയ ബലേനോ ഇപ്പോൾ പുതിയ 16 ഇഞ്ച് അലോയ് വീലുകളിൽ എത്തുമ്പോൾ മുന്നിലും പിന്നിലുമുള്ള ബമ്പർ ഡിസൈനിലും മാറ്റങ്ങളുണ്ട്. ഇതിന് ഒരു ഷാർക്ക് ഫിൻ ആന്റിന, ഓട്ടോ ഫോൾഡിംഗ് ORVM-കൾ, ക്രോം പൂശിയ ഡോർ ഹാൻഡിലുകൾ എന്നിവയും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

5 മീറ്ററിൽ താഴെയാണ് വാഹനത്തിന്റെ വലിപ്പം. ന്യൂ ഏയ്‌ജ് ബലേനോ അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് അളവുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. അങ്ങനെ 3,990 മില്ലീമീറ്റർ നീളവും 1,745 മില്ലീമീറ്റർ വീതിയും 1,500 മില്ലീമീറ്റർ ഉയരവും 2,520 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ ആവർത്തനത്തിനുള്ളത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, ഇൻഫോടെയ്ൻമെന്റ്, സുരക്ഷ എന്നിവയുടെ വിപുലമായ ഫീച്ചർ ലിസ്റ്റ് ഇന്റീരിയറുകൾക്ക് ലഭിക്കും. ഡാർക്ക് ബ്ലൂ, ബ്ലാക്കും എന്നീ നിറങ്ങളിൽ സംയോജിപ്പിച്ചാണ് പുത്തൻ ബലേനോയുടെ അകത്തളം മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. ഇതിന് ട്രൈ-ലെയർ, ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോളിനായി പുതിയ സ്വിച്ചുകൾ എന്നിവയും ഇന്റീരിയറിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

പിൻസീറ്റിന് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും സ്ലൈഡിംഗ് ആംറെസ്റ്റുള്ള മുൻ സീറ്റും ഉള്ള 60:40 സ്പ്ലിറ്റ് അറേഞ്ച്മെന്റിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് മുൻവശത്തെ ഫുട്‌വെൽ ലാമ്പും പിന്നിൽ പാഴ്‌സൽ ഷെൽഫും ലഭിക്കുന്നു. സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളായി 360 വ്യൂ ക്യാമറയും ഹെഡ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റും 2022 മോഡൽ ബലേനോയുടെ ഭാഗമായി ഉൾപ്പെടുന്നു.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

മികച്ച അക്കോസ്റ്റിക് സൗണ്ട് അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി ARKAMYS നൽകുന്ന സറൗണ്ട് സെൻസിനൊപ്പമാണ് പുതിയ മാരുതി സുസുക്കി ബലേനോ വിപണിയിൽ എത്തിയിരിക്കുന്നത്. സുസുക്കി കണക്ട് ആപ്പ് 40-ലധികം കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് വരുന്നത്. ആമസോൺ അലക്‌സാ വോയ്‌സ് കമാൻഡുകൾ, ഓവർ-ദി-എയർ സിസ്റ്റം അപ്‌ഗ്രേഡുകൾ എന്നിവയും പുതിയ ബലേനോയിൽ കാണാം.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

2022 ബലേനോ ക്യാബിൻ ഇൻസുലേഷൻ വളരെ നിശ്ശബ്ദമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിന് കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഹാച്ചിന്റെ പുതിയ ആവർത്തനം മാരുതിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം അതിന്റെ ഷാസിയും ബോഡി പാർട്‌സുകളും ശക്തമായ ഗ്രേഡ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

കാറിന്റെ സുരക്ഷാ ഉപകരണങ്ങളിൽ സൈഡ്, കർട്ടൻ ബാഗുകൾ, ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗുകൾ എന്നിവയുള്ള 6 എയർബാഗുകളും ഉൾപ്പെടുന്നു. ഇതിന് സറൗണ്ട് വ്യൂ സിസ്റ്റം, റിയർ വ്യൂ ക്യാമറ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഇമോബിലൈസർ, ഐഎസ്ഒഫിക്സ് ആങ്കറേജുകൾ, എബിഎസ്, ഇബിഡി എന്നിവയും മാരുതി സുസുക്കി സമ്മാനിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

2022 മാരുതി സുസുക്കി ബലേനോ സിംഗിൾ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ് വരുന്നത്. ഈ 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12N എഞ്ചിൻ 6,000 rpm-ൽ 90 hp കരുത്തും 4,400 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടി ഓട്ടോമാറ്റിക്കുമാണ് ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

കൂടുതൽ സുഗമമായ ഗിയർ ഷിഫ്റ്റ് അനുഭവം നൽകുന്നതിനായി ക്ലച്ച് സംവിധാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ധനക്ഷമത കണക്കുകളിലേക്ക് നോക്കിയാൽ പുത്തൻ ബലേനോയുടെ മാനുവൽ പതിപ്പ് 22.35 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ എഎംടി വേരിയന്റുകൾ 22.94 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.

ഫീച്ചറുകളുടെ പൊടിപൂരമൊരുക്കി പുത്തൻ Maruti Suzuki Baleno എത്തി, കൂട്ടിന് മികച്ച സുരക്ഷയും

മുന്നിലും പിന്നിലും യഥാക്രമം ഡ്രം, ഡിസ്ക് ബ്രേക്ക് വഴിയാണ് ബ്രേക്കിംഗ്. അതിനാൽ ബ്രേക്കിംഗ് പവർ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. മുൻവശത്ത് മാക്‌ഫെർസൺ സ്‌ട്രട്ടും പിന്നിൽ ടോർഷൻ ബീമും വഴിയാണ് മാരുതി സസ്പെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. സസ്പെൻഷൻ സിസ്റ്റം, പ്രത്യേകിച്ച് ഇന്ത്യൻ റോഡുകളിൽ, വളരെ മികച്ച റൈഡ് നിലവാരം നൽകുന്നതിനായി പുനഃക്രമീകരിച്ചിരിക്കുന്നതായും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Wednesday, February 23, 2022, 13:15 [IST]
English summary
Maruti suzuki launched the much awaited 2022 baleno facelift in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X