ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

മഹീന്ദ്ര ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ള വാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമായ Quiklyz-മായി കൈകോർത്ത് മാരുതി സുസുക്കി. കാറുകൾ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയിലൂടെ വാടകയ്‌ക്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാവുന്നത്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

ചുരുക്കി പറഞ്ഞാൽ വലിയ തുക മുടക്കാതെ തന്നെ വാഹനങ്ങൾ ഉപയോഗിക്കാനുള്ള അവസരമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കാൾ പുതിയ പങ്കാളിത്തത്തോടെ വാഗ്‌ദാനം ചെയ്യുന്നത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ സ്കീമിനായി മാരുതി ആറ് മോഡലുകളാണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

എന്നിരുന്നാലും ഈ മോഡലുകളിൽ പുതിയ സെലേറിയോ, എസ്-ക്രോസ്, ആൾട്ടോ, എസ്-പ്രെസോ, ഇഗ്നിസ്, വാഗൺആർ തുടങ്ങിയ ഏറ്റവും പുതിയ കാറുകൾ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. Quicklyz-ന്റെ വാഹന സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ഇന്ത്യയിലെ 20 നഗരങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

അതിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളും ഉൾപ്പെടുന്നുണ്ട്. മാരുതിക്ക് അതിന്റേതായ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോം ഉണ്ട്. അത് 2020 ജൂലൈയിലാണ് കമ്പനി ആരംഭിക്കുന്നത്. കമ്പനിയുടെ ഒരു ശ്രേണിയിൽ നിന്ന് വാഹനം സ്വന്തമാക്കാതെ തന്നെ ഒന്നിലധികം കാലാവധി ഓപ്‌ഷനുകൾക്കായി എല്ലാം ഉൾപ്പെടുന്ന നിശ്ചിത പ്രതിമാസ വാടകയ്‌ക്ക് ഒരു വാഹനം തെരഞ്ഞെടുക്കാൻ ഇത് ഒരു വ്യക്തിയെ അനുവദിക്കുന്നു.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

Quiklyz-ൽ നിന്നുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോം സമാന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 24 മാസത്തിനും 60 മാസത്തിനും ഇടയിലുള്ള കാലാവധിയിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. വാഹനം ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും സബ്‌സ്‌ക്രിപ്‌ഷൻ പങ്കാളിക്ക് ഹൈപ്പോതെക്കേറ്റ് ചെയ്യുകയുമാണ് ഇവിടെ സംഭവിക്കുന്നത്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

Quiklyz പ്ലാറ്റ്‌ഫോമിൽ ലഭ്യമായ മാരുതി സുസുക്കി കാറുകളിൽ ബലേനോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകൾ, വിറ്റാര ബ്രെസ എസ്‌യുവി, എർട്ടിഗ, XL6 മൂന്നു-വരി എംപിവി, സിയാസ് സെഡാൻ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ബ്രാൻഡിന്റെ പ്രീമിയം മോഡലുകളെ കേന്ദ്രീകരിച്ചാണ് മഹീന്ദ്ര ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ള വാഹന സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയി നടപ്പിലാക്കിയിരിക്കുന്നത്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

ഉപഭോക്താക്കളിൽ നിന്നുള്ള പഠനങ്ങളും ഫീഡ്‌ബാക്കും ഉപയോഗിച്ച് തങ്ങളുടെ സബ്‌സ്‌ക്രൈബ് പ്രോഗ്രാം സേവനങ്ങൾ നിരന്തരം പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

കൊൽക്കത്ത പോലുള്ള പുതിയ വിപണികളിലേക്ക് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് വിപുലീകരിക്കാൻ ഇത് തങ്ങളെ പ്രോത്സാഹിപ്പിച്ചതായി മഹീന്ദ്ര ഫിനാൻസിന്റെ ക്വിക്ലിസുമായി സഹകരിക്കുകയും ചെയ്യാൻ പ്രാപ്‌തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 1 ലക്ഷം എൻക്വയറികളുമായി മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പദ്ധതിക്ക് ഇതുവരെ മികച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. മാരുതി സുസുക്കി നിരയുടെ മുഴുവൻ ശ്രേണിയിലും സമാനതകളില്ലാത്ത സബ്‌സ്‌ക്രിപ്‌ഷൻ സേവനം നൽകുന്നതിന് മാരുതി സുസുക്കിയുമായി സഹകരിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ക്വിക്ലിസിലെ സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ തുറ മുഹമ്മദ് പറഞ്ഞു.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത മോഡലിനായി മഹീന്ദ്ര ഫിനാൻസിന്റെ ക്വിക്ലിസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി മാരുതി സുസുക്കി വ്യാഴാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. മോഡലിന് ഇതിനകം തന്നെ ALD, Myles, Orix പോലുള്ള പങ്കാളികൾ ഉണ്ട്. അവയ്ക്ക് കീഴിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുത്ത കാർ ഓഫറുകൾ നേരിട്ട് വാങ്ങാതെ തന്നെ വരിക്കാരാകാം.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

ഈ പ്രതിമാസ വാടകയിൽ വാഹന ഉപയോഗ നിരക്കുകൾ, രജിസ്ട്രേഷൻ നിരക്കുകൾ, മെയിന്റനൻസ്, ഇൻഷുറൻസ്, വാഹന ഉപയോഗവുമായി ബന്ധപ്പെട്ട മറ്റ് പൊതു സേവനങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

കൂടാതെ ഒരു വ്യക്തിക്ക് വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് രജിസ്ട്രേഷൻ പ്ലേറ്റുകൾ തെരഞ്ഞെടുക്കാനും കമ്പനി അവസരം നൽകുന്നുണ്ട്. കാലാവധി കഴിഞ്ഞാൽ ഉപഭോക്താവിന് പ്ലാനോ മോഡലോ മാറ്റാനോ കാർ വാങ്ങാനോ കഴിയും എന്നതാണ് മറ്റൊരു നേട്ടം. മാരുതിയുടെ അരീന, നെക്‌സ ചാനലുകളിൽ ഉടനീളം 10 മോഡലുകൾ മാരുതിയുടെ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയിൽ ലഭ്യമാണ്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള മോഡൽ നിലവിൽ ഡൽഹി-എൻസിആർ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, ഇൻഡോർ, മംഗലാപുരം, മൈസൂർ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ക്വിക്ലിസ് പ്ലാറ്റ്ഫോമിന് കീഴിൽ മഹീന്ദ്രയും ധാരാളം മോഡലുകൾ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബലേനോ മുതൽ എർട്ടിഗ വരെ: വാഹന സബ്‌സ്‌ക്രിപ്‌ഷനായി ക്വിക്ലിസുമായി കൈകോർത്ത് മാരുതി സുസുക്കി

ഒരു കാര്‍ സ്വന്തമാക്കുന്നതിനുള്ള ദീര്‍ഘ നാളത്തെ കാത്തിരിപ്പ് ഒഴിവാക്കുക, ഉപഭോക്താക്കള്‍ക്ക് വേഗത്തിലുള്ള വാങ്ങലും എളുപ്പത്തിലുള്ള അപ്‌ഗ്രേഡുകളും നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മഹീന്ദ്രയും പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. XUV700, Thar മോഡലുകൾ വരെ ഇപ്പോൾ ഈ പദ്ധതിയിലൂടെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Article Published On: Thursday, February 17, 2022, 18:15 [IST]
English summary
Maruti suzuki partnered with quicklyz for vehicle subscription program
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X