ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

മാരുതി സുസുക്കി, മാരുതി വിൽപ്പന, മാരുതി 2022 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2022 കലണ്ടർ വർഷത്തിലെ നാലാം മാസത്തിൽ കമ്പനിക്ക് 1,50,661 യൂണിറ്റുകളാണ് നിരത്തിലെത്തിക്കാൻ സാധിച്ചത്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

മുൻ വർഷം ഇതേ കാലയളവിലെ 59,691 യൂണിറ്റുകളുടെ വിൽപ്പനയെ അപേക്ഷിച്ച് നോക്കുമ്പോൾ 5.65 ശതമാനത്തിന്റെ വളർച്ചയാണ് മാരുതി സുസുക്കി 2022 ഏപ്രിൽ മാസത്തിൽ നേടിയെടുത്തിരിക്കുന്നത്. ആഭ്യന്തര വിൽപ്പനയിൽ മൊത്തം 1,32,248 യൂണിറ്റുകൾ നേടിയപ്പോൾ 2021 ലെ 1,42,454 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 7.16 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

ആൾട്ടോ, സെലേറിയോ, എസ്-പ്രെസോ എന്നിവയുൾപ്പെടെയുള്ള മിനി സെഗ്‌മെന്റിൽ കാര്യമായ ഇടിവ് മാരുതി സുസുക്കിക്ക് ഉണ്ടായിട്ടുണ്ട്. 2021 ഏപ്രിലിൽ വിറ്റ 25,041 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 31.5 ശതമാനം വിൽപ്പന കുറഞ്ഞ് 17,137 യൂണിറ്റുകൾ മാത്രമാണ് ബ്രാൻഡ് വിറ്റഴിച്ചത്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

കോം‌പാക്‌ട് സെഗ്‌മെന്റിൽ മാരുതി സുസുക്കിക്ക് സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, ബലേനോ തുടങ്ങിയ മോഡലുകളാണ് അണിനിരക്കുന്നത്. അവയുടെ സംയോജിത പ്രതിമാസ വിൽപ്പന പോയ മാസത്തിൽ 59,184 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ നിരത്തിലെത്തിച്ച 72,318 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 18.16 ശതമാനം ഇടിവ് ഈ സെഗ്മെന്റിലും ഉണ്ടായിട്ടുണ്ട്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

സിയാസ് മിഡ്‌-സൈസ് സെഡാൻ കഴിഞ്ഞ മാസം വെറും 579 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇത് 63 ശതമാനം വൻതോതിലുള്ള ഇടിവിന് കാരണമായി. ഈ സെഗ്മെന്റിലേക്ക് പുതിയ എതിരാളികൾ എത്തിയതോടെ സിയാസിനുള്ള അവസരങ്ങെല്ലാം നഷ്‌ടമായി തുടങ്ങിയെന്ന സൂചനയാണ് ഇത് പറഞ്ഞുവെക്കുന്നത്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ യൂട്ടിലിറ്റി വാഹന ശ്രേണിയിൽ 2022 ഏപ്രിലിൽ മൊത്തം 33,941 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 25,484 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനത്തിന്റെ വളർച്ചയാണ് ബ്രാൻഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

എർട്ടിഗ, XL6 എംപിവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ വിൽപ്പന എണ്ണം ഇനിയും വർധിപ്പിക്കാൻ കമ്പനിയെ ഏറെ സഹായിക്കും. മാരുതി സുസുക്കി ഈക്കോ 2021 ഏപ്രിലിൽ നിരത്തിലെത്തിച്ച 11,469 യൂണിറ്റുകളിൽ നിന്നും 2.7 ശതമാനം നഷ്ടത്തോടെയാണ് പോയ മാസത്തെ വിൽപ്പന അവസാനിപ്പിച്ചത്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

കഴിഞ്ഞ മാസം ഈക്കോ വാനിന്റെ 11,154 യൂണിറ്റുകളാണ് മാരുതി സുസുക്കിക്ക് വിറ്റഴിക്കാനായത്. കയറ്റുമതിയുടെ കാര്യത്തിലേക്ക് നോക്കിയാൽ കമ്പനി 2022 ഏപ്രിലിൽ 18,413 യൂണിറ്റുകളാണ് മൊത്തം കയറ്റിയയച്ചത്. 2021-ലെ ഇതേ കാലയളവിലെ 17,237 യൂണിറ്റുകളിൽ നിന്ന് 7 ശതമാനം വളർച്ചയുണ്ടാക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

മാരുതി സുസുക്കി ഇന്ത്യയിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയ വർഷമാണിത്. ന്യൂ ഏയ്‌ജ് ബലേനോയിൽ തുടങ്ങിയ ഈ മാറ്റം എർട്ടിഗ, XL6 തുടങ്ങിയ മോഡലുകളിലൂടെ കടന്നുപോയി. അടുത്തതായി 2022 ജൂണിലോ ജൂലൈയിലോ വളരെയധികം പരിഷ്ക്കരിച്ച ബ്രെസ സബ്-4 മീറ്റർ എസ്‌യുവിയെയും കമ്പനി വിപണിക്കായി സമ്മാനിക്കും.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

ഇതിന്റെ ഭാഗമായി മനേസര്‍ ആസ്ഥാനമായുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ പുതുതലമുറ ബ്രെസയുടെ നിര്‍മ്മാണം ആരംഭിച്ചതായാണ് വാർത്തകൾ. ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെങ്കിലും വരാനിരിക്കുന്ന മോഡലില്‍ അതിന്റെ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്നാണ് വിവരം. അതായത് പുതിയ ബലോനോയ്ക്ക് സമാനമായ രീതിയിലായിരിക്കും ഈ നവീകരണങ്ങൾ കമ്പനി നടപ്പിലാക്കുക.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

വളരെയധികം മാറ്റങ്ങളുമായി എത്തുന്ന ബ്രെസയ്ക്ക് ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് ടെക്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, HUD, സൺറൂഫ് എന്നിവയെല്ലാം മാരുതി സുസുക്കി സമ്മാനിക്കും.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

2022 മാരുതി സുസുക്കി ബ്രെസയിൽ 1.5 ലിറ്റർ ഫോർ-സിലിണ്ടർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഫെസ്‌ലിഫ്റ്റ് എർട്ടിഗയിലും XL6 മോഡലിലും ഉള്ളത് പോലെ ഡ്യുവൽജെറ്റ് ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 6,000 rpm-ൽ പരമാവധി 103 bhp കരുത്തും 4,400 rpm-ൽ 136 Nm torque ഉം വികസിപ്പിക്കാൻ കഴിയും.

ഏപ്രിൽ മാസം 1.50 ലക്ഷം കാറുകളുടെ വിൽപ്പനയുമായി Maruti, എന്നിട്ടും നഷ്‌ടം ആറ് ശതമാനത്തോളം

എഞ്ചിൻ അഞ്ച് സ്പീഡ് എംടിയുമായോ പുതിയ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപഷനുമായോ ആയിരിക്കും ജോടിയാക്കുക. കൂടാതെ പാഡിൽ ഷിഫ്റ്ററുകളും പുതിയ മാരുതി ബ്രെസയിലേക്ക് ചേക്കേറിയേക്കാമെന്ന സൂചനയുമുണ്ട്. മാറ്റങ്ങളുമായി എത്തുമ്പോൾ വിലയിലും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, May 2, 2022, 11:28 [IST]
English summary
Maruti suzuki posted 1 50661 unit sales in april 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X