WagonR ഫ്ലെക്‌സ് ഫ്യുവൽ കാർ പരിചയപ്പെടുത്തി Maruti Suzuki; ഉടൻ യാഥാർഥ്യമായേക്കും
ഇന്ത്യൻ വിപണിയിലെ ജനപ്രിയമായ ഫാമിലി കാറായ വാഗൺആറിനെ ബിഎസ്-VI അനുയോജ്യതയുള്ള ഫ്ലെക്സ് ഫ്യുവൽ കാറായി പ്രദർശിപ്പിച്ച് മാരുതി സുസുക്കി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (SIAM) തിങ്കളാഴ്ച്ച സംഘടിപ്പിച്ച എക്‌സിബിഷനിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി തങ്ങളുടെ വാഗൺആർ ഹാച്ച്ബാക്ക് ഫ്ലെക്‌സ് ഫ്യുവൽ കാറായി പരിചയപ്പെടുത്തിയത്.
മാസ് സെഗ്‌മെന്റ് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മോഡൽ ബിഎസ്-VI ഫേസ്-2 മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുമെന്നും കാർബണൈസ് ചെയ്യാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാകുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുമുണ്ട്. എഥനോൾ ടെക്‌നോളജി എക്‌സിബിഷനിൽ പ്രദർശിപ്പിച്ച വാഗൺആർ പ്രാദേശികമായി വികസിപ്പിച്ചെടുത്തത് മാരുതി സുസുക്കി തന്നെയാണെന്നതാണ് പ്രധാന ഹൈലൈറ്റ്. കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ ഇക്കോണമി (CAFE) മാനദണ്ഡങ്ങൾക്ക് കീഴിൽ കൂടുതൽ താങ്ങാനാവുന്നതും ക്ലീനറുമായ എഥനോൾ അധിഷ്ഠിത ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ വാഗൺആറും പണികഴിപ്പിച്ചിരിക്കുന്നത്.

ഇവന്റിൽ പ്രദർശിപ്പിച്ച വാഗൺആർ ഫ്ലെക്സ് ഫ്യുവൽ കാറിന് എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നവീകരിച്ച എഞ്ചിൻ ഉണ്ട്. കോൾഡ് സ്റ്റാർട്ട് അസിസ്റ്റിനുള്ള ഹീറ്റഡ് ഫ്യുവൽ റെയിൽ, എഥനോൾ ശതമാനം കണ്ടെത്തുന്നതിനുള്ള എഥനോൾ സെൻസർ എന്നിങ്ങനെയുള്ള പുതിയ ഫ്യുവൽ സംവിധാന സാങ്കേതികവിദ്യകളുമായാണ് എഞ്ചിൻ വരുന്നത്. ഉയർന്ന എഥനോൾ മിശ്രിതങ്ങളുമായി (E20-E85) പൊരുത്തപ്പെടാൻ ഇത് സഹായിക്കും. എഞ്ചിന്റെയും കാറിന്റെയും ഈട് ഉറപ്പാക്കാൻ എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റം, ഫ്യൂവൽ പമ്പ്, ഫ്യൂവൽ ഇൻജക്‌റ്റർ, മറ്റ് മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയും മാരുതി നവീകരിച്ചിട്ടുണ്ട്.
2025-ഓടെ കോംപാക്‌ട് സെഗ്‌മെന്റിനായി തങ്ങളുടെ ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ വാഹനം അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടുണ്ട്. വാഗൺആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം കേന്ദ്ര സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് കരുത്തേകുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. E85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എത്തനോൾ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള വാഗൺആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പരമ്പരാഗത ഗ്യാസോലിൻ വാഗൺആർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ടെയിൽ പൈപ്പ് GHG ഉദ്‌വമനം 79 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് ഞങ്ങളുടെ ഗവേഷണം തെളിയിച്ചിരിക്കുന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണം കുറയ്ക്കാനുള്ള ശ്രമത്തിൽ ശുദ്ധമായ ഇന്ധനത്തിലേക്ക് മാറാനുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രേരണയ്ക്കിടെ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ച് ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യ വരും ദിവസങ്ങളിൽ വിലയിരുത്താൻ മാരുതി പദ്ധതിയിടുന്നു. കഫേ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം വാഹനങ്ങളുടെ CO2 പുറന്തള്ളൽ കുറച്ചുകൊണ്ട് ഇന്ധന ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്. കഫേ II നിയന്ത്രണങ്ങൾ പ്രകാരം ശരാശരി കോർപ്പറേറ്റ് CO2 ഉദ്‌വമനം 113 gm/km-ൽ കുറവായിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്.
ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ ഇവികളെ പോലെ ഒരുപോലെ പ്രധാനമാണ്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക്. ബ്രസീലിനെ ഒരു ഉദാഹരണമായി എടുക്കുകയാണെങ്കിൽ ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണിത്. ടൊയോട്ട അടുത്തിടെ ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത 11-ാം തലമുറ കൊറോളയുടെ ഫ്ലെക്സ് ഫ്യുവൽ പതിപ്പിനെയും ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക്കിന് പകരം സിഎൻജി, മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കാനാണ് മാരുതി ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നതും.
ഈ വർഷം ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ മോഡൽ ലൈനപ്പുകളുടെ പുതിയ മോഡലുകളുമായി കളം നിറഞ്ഞ മാരുതി വരുന്ന വർഷവും ധാരാളം മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിൽ ജിംനി എസ്‌യുവിയുടെ 5-ഡോർ പതിപ്പ്, ബലേനോയുടെ ക്രോസ്ഓവർ മോഡൽ, ഒരു പ്രീമിയം എംപിവി എന്നിവയാണ് ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഈ വർഷവും എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി കമ്പനി വിൽപ്പനയുടെ കാര്യത്തിൽ പല നേട്ടങ്ങളും കൈവരിച്ചിരുന്നു.
2023 ജനുവരി മുതൽ മാരുതി സുസുക്കി വാഹനങ്ങളുടെയെല്ലാം വില വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തെ തുടർന്ന് നിർമാണ ചിലവ് വർധിച്ചതിന്റെ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കാൾ മോഡൽ നിരയിലാകെ വില വർധപ്പിക്കാൻ ഒരുങ്ങുന്നത്. പണപ്പെരുപ്പവും സമീപകാല റെഗുലേറ്ററി ആവശ്യകതകളും കാരണം ചിലവ് സമ്മർദ്ദങ്ങളുണ്ടെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ഫയലിങിൽ മാരുതി സുസുക്കി അറിയിച്ചു. എന്നാൽ എത്ര ശതമാനം വില വർധനവാകും നടപ്പിലാക്കുകയെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്തായാലും വേരിയന്റും തെരഞ്ഞെടുക്കുന്ന മോഡലും അനുസരിച്ച് വിലയിൽ കാര്യമായ വ്യത്യാസമുണ്ടാവും.


Click it and Unblock the Notifications








