ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ജൂലൈ മാസം പൂർത്തിയാക്കിയത് ഗംഭീര വിൽപ്പന കണക്കുകളോടെ. വാർഷികാടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളിലും വിൽപ്പന മെച്ചപ്പെട്ടതാണ് ബ്രാൻഡിന് സഹായകരമായത്.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

രാജ്യത്തെ മറ്റെല്ലാ വാഹന നിർമാതാക്കളും അഭിമുഖീകരിക്കുന്നതുപോലെ തന്നെ ഇലക്ട്രിക് ഘടകങ്ങളുടെ കടുത്ത ക്ഷാമം കമ്പനി നേരിടുന്നുണ്ടെങ്കിലും മികച്ച ലാഭം കൊയ്യാനായത് കൂടുതൽ ആശ്വാസകരമാണ്. മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 2022 ജൂലൈയിൽ 1,75,916 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിലേയും കയറ്റുമതിയുടെയും കണക്കുകൾ ഉൾപ്പടെയാണ് ഈ നേട്ടം.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

ഇത് 2021 ജൂലൈയിൽ വിറ്റ 1,62,462 യൂണിറ്റുകളേക്കാൾ വളർച്ചയാണ് കാണിക്കുന്നത്. 2021 ഏപ്രിൽ-ജൂലൈ കാലയളവിൽ വിറ്റ 5,16,076 യൂണിറ്റുകളിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ മൊത്തം വിൽപ്പനയും മെച്ചപ്പെട്ടു. 2022-ലെ ഇതേ കാലയളവിൽ 6,43,847 യൂണിറ്റുകൾ നിരത്തിലെത്തിക്കാനാണ് കമ്പനിക്ക് സാധിച്ചത്.

MOST READ: 2022 Hyundai Tucson എത്തുക നീണ്ട ഫീച്ചറും 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുമായി; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റിൽ 2021 ജൂലൈയിൽ വിറ്റ 19,685 യൂണിറ്റുകളിൽ നിന്ന് 2022 ജൂലൈയിൽ വിൽപ്പന 20,333 യൂണിറ്റായി ഉയർന്നു. പോയ മാസം കുറഞ്ഞ വിൽപ്പന ചൂണ്ടിക്കാട്ടി എസ്-പ്രെസോയുടെ ചില വകഭേദങ്ങൾ കമ്പനി നിർത്തലാക്കുകയും പകരം പുതുക്കിയ മോഡലിനെ പുറത്തിറക്കുകയും ചെയ്‌തിരുന്നു.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർസ്, വാഗൺആർ തുടങ്ങിയ കോം‌പാക്‌ട് മോഡലുകളുടെ വിൽപ്പന കമ്പനി 2021 ജൂലൈയിൽ വിറ്റ 70,268 യൂണിറ്റിൽ നിന്ന് 84,818 യൂണിറ്റ് വിൽപ്പനയായി 2022 ജൂലൈയിൽ രേഖപ്പെടുത്തി. പോയ വർഷം ഏപ്രിൽ-ജൂൺ മാസത്തെ 2,31,778 യൂണിറ്റുകളിൽ നിന്ന് 2022 കാലയളവിൽ വിൽപ്പന 2,89,695 യൂണിറ്റായി ഉയരുകയും ചെയ്‌തിട്ടുണ്ട്.

MOST READ: രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

2021 ജൂലൈയിൽ വിറ്റ 89,953 യൂണിറ്റുകളിൽ നിന്ന് 2022 ജൂലൈയിൽ 1,05,151 യൂണിറ്റുകളായി മിനി, കോം‌പാക്‌ട് സെഗ്‌മെന്റ് വിൽപ്പനയും പുരോഗമിച്ചിട്ടുണ്ട്. സിയാസ് വിൽപ്പന 2021 ജൂലൈയിൽ വിറ്റ 1,450 യൂണിറ്റിൽ നിന്ന് 2022 ജൂലൈയിൽ 1,379 യൂണിറ്റായി കുറഞ്ഞപ്പോൾ YTD വിൽപ്പന 2021 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ വിറ്റ 3,968 യൂണിറ്റുകളിൽ നിന്ന് 4,051 യൂണിറ്റായി വർധിച്ചു.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

ബ്രെസ, എർട്ടിഗ, XL6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹന നിരയുടെ വിൽപ്പനയും മാരുതി സുസുക്കി കുറഞ്ഞതായാണ് അറിയിച്ചിരിക്കുന്നത്. 2021 ജൂലൈയിൽ വിറ്റ 32,272 യൂണിറ്റുകളിൽ നിന്ന് 2022 ജൂലൈയിൽ 23,272 യൂണിറ്റുകളായാണ് വിൽപ്പന കുറഞ്ഞിരിക്കുന്നത്.

MOST READ: Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴി തെരഞ്ഞെടുത്ത് Tork, വീഡിയോ കാണാം

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

YTD (Year to Date) വിൽപ്പന 2021 കാലയളവിൽ വിറ്റ 92,283 യൂണിറ്റിൽ നിന്ന് 1,04,124 യൂണിറ്റായി മെച്ചപ്പെട്ടു. ഇക്കോ വാൻ വിൽപ്പനയും കഴിഞ്ഞ മാസം 13,048 യൂണിറ്റായി ഉയർന്നു. മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 2022 ജൂലൈയിൽ 1,42,850 യൂണിറ്റുകളായിരുന്നു. 2021 ജൂലൈയിൽ വിറ്റ 1,33,732 യൂണിറ്റുകളിൽ നിന്ന് 6.82 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

പ്രതിമാസ കണക്കുകൾ നോക്കുകയാണെങ്കിലും 2022 ജൂണിൽ വിറ്റ 1,22,685 യൂണിറ്റുകളിൽ നിന്ന് 16.44 ശതമാനം വളർച്ചയാണ് മാരുതി സുസുക്കിക്ക് പോയ മാസം ഉണ്ടായത്.

MOST READ: 2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

കമ്പനിയുടെ വാണിജ്യ വാഹന നിരയിൽ സൂപ്പർ കാരി ഉൾപ്പെടുന്ന LCV വിൽപ്പന 2022 ജൂലൈയിൽ 2,816 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതേസമയം 2021 ജൂലൈ മാസത്തിൽ വിറ്റ 2,768 യൂണിറ്റുകളായിരുന്നു.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

അടുത്ത മാസത്തോടെ അതായത് 2022 സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അവതരിപ്പിക്കുന്നതോടെ വിൽപ്പന കൂടുതൽ ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മോഡൽ എത്തുമ്പോൾ എക്കാലത്തെയും മികച്ച മാരുതി സുസുക്കി എസ്‌യുവിയായി ഇത് മാറും.

ജൂലൈ മാസം Maruti Suzuki നിരത്തിലെത്തിച്ചത് 1.75 ലക്ഷം കാറുകൾ

കൂടാതെ രണ്ട് ഹൈബ്രിഡ് എഞ്ചിനുകളായിരിക്കും ഗ്രാൻഡ് വിറ്റാരയിൽ പ്രവർത്തിക്കുക. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായാകും നേരിട്ട് ഏറ്റുമുട്ടുക. എക്സ്ഷോറൂം വില പരിധി ഏകദേശം 9.50 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ ഉയർന്നേക്കാം.

Article Published On: Tuesday, August 2, 2022, 11:14 [IST]
English summary
Maruti suzuki sold a total of 1 75 lakh unit cars in july 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X