ബ്രെസയിൽ കൂടുതൽ ഫീച്ചറുകൾ ചേർത്ത് Maruti Suzuki, നേരത്തേ വാങ്ങിയവരും ബേജാറാവേണ്ട

എസ്‌യുവി വിപണി പിടിക്കാൻ മാരുതി സുസുക്കിയെ സഹായിച്ചവനാണ് വിറ്റാര ബ്രെസ. സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെത്തി തരംഗമായ മോഡലിന് ഈ വർഷം കമ്പനി ഒരു പുതുതലമുറ ആവർത്തനത്തേയും സമ്മാനിച്ചു. അതുവരെ വിറ്റാര ബ്രെസ എന്നറിയപ്പെട്ട മോഡൽ വെറും ബ്രെസയായി മാറി. പേരിൽ വെട്ടിച്ചുരുക്കൽ ഉണ്ടായെങ്കിലും മറ്റെല്ലാ കാര്യത്തിലും സമ്പന്നമായാണ് ഈ കരുത്തൻ വിപണിയിൽ എത്തിയത്.

പരമ്പരാഗതമായി മാരുതി കാറുകളിൽ കാണാത്ത പല കിടുക്കൻ ഫീച്ചറുകളും വാഹനത്തിൽ വന്നെത്തിയെന്ന് സാരം. ഇപ്പോഴിതാ പുതിയ കണക്ടിവിറ്റി ഫീച്ചറുകളോടെ മാരുതി സുസുക്കി ബ്രെസയെ ഒന്നു ചെറുതായി പരിഷ്ക്കരിച്ചിരിക്കുകയാണ്. എസ്‌യുവിയിലെ സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോ, വയർലെസ് ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് അതിലെ പ്രധാന കാര്യം. തീർന്നില്ല, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയ്‌ക്കും മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയ്‌ക്കുമായി ടേൺ-ബൈ-ടേൺ നാവിഗേഷനും ഉണ്ട്.

ബ്രെസയിൽ കൂടുതൽ ഫീച്ചറുകൾ ചേർത്ത് Maruti Suzuki, നേരത്തേ വാങ്ങിയവരും ബേജാറാവേണ്ട

സ്‌മാർട്ട്‌ഫോൺ അപ്‌ഡേറ്റുകൾ വഴി ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകളായി പുതിയ ഫീച്ചറുകൾ സൗകര്യപ്രദമായി ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്നും അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്നുമാണ് മാരുതി സുസുക്കി ഉപഭോക്താക്കളോട് പറയുന്നത്. പുത്തൻ ബ്രെസ 2022 ജൂൺ 30-ന് പുറത്തിറക്കിയതിന് ശേഷം 1.90 ലക്ഷത്തിലധികം ബുക്കിംഗുകൾ നേടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. വിറ്റാര ബ്രെസ എന്നറിയപ്പെട്ടിരുന്ന കോംപാക്‌ട് എസ്‌യുവിയുടെ മുൻ തലമുറയും ഇന്ത്യൻ വിപണിയിൽ വലിയ ഹിറ്റായിരുന്നു. ഇതേ പാതയിലാണ് ഇപ്പോൾ വെറും ബ്രെസയും നീങ്ങുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ മാരുതി സുസുക്കി ബ്രെസ ഇപ്പോൾ മുൻഗാമിയേക്കാൾ കേമനാണെന്ന് പുറംകാഴ്ച്ചയിൽ തന്നെ മനസിലാക്കാം. എവിടെയൊക്കെയോ ലാൻഡ് റോവറിനെ എല്ലാം അനുസ്‌മരിപ്പിക്കുന്ന രൂപം തന്നെയാണ് പ്രധാന ഹൈലൈറ്റ്. എങ്കിലും ഇതിന് ഇലക്ട്രോണിക് സൺറൂഫ്, അർക്കമിസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുന്നു. കൂടാതെ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ പലരും ഞെട്ടിയേക്കാം. സാധാരണ ഒരു മാരുതി കാറിലും കേട്ടിട്ടില്ലാത്ത സവിശേഷതകളായിരുന്നു ഇവ.

തീർന്നില്ല, കോംപാക്‌ട് എസ്‌യുവിക്ക് പൂർണ എൽഇഡി ലൈറ്റിംഗ്, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ എസി വെന്റുകൾ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ "സുസുക്കി കണക്ട്" എന്ന് വിളിക്കപ്പെടുന്ന കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയെല്ലാം പുതിയ ബ്രെസയിൽ മാരുതി സുസുക്കി കോർത്തിണക്കിയിട്ടുണ്ട് എന്ന കാര്യവും ഏറെ സ്വീകാര്യമായ നടപടിയാണ്.

രൂപത്തിലും ഭാവത്തിലും എല്ലാം കാര്യമായ പരിഷ്ക്കാരങ്ങൾ പുതിയ ബ്രെസയിൽ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ എഞ്ചിനിൽ ഒന്നും ഒരു മാറ്റവും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നത് ചിലരെയെങ്കിലും നിരാശപ്പെടുത്തുന്ന കാര്യമാണ്. സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്ന 1.5 ലിറ്റർ K15C എഞ്ചിനിലാണ് എസ്‌യുവി ഇപ്പോഴും വരുന്നത്. ഇത് 6,000 rpm-ൽ 102 bhp പരമാവധി കരുത്തും 4,400 rpm-ൽ 136.8 Nm torque ഉം ഉത്പാദിപ്പിക്കാനാവുന്നതാണ്.

അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനും പുതിയ ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് മാരുതി സുസുക്കി പുതിയ ബ്രെസയിൽ ഓഫർ ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. സ്‌മാർട്ട് ഹൈബ്രിഡ് സിസ്റ്റം ബ്രേക്ക് എനർജി റീജനറേഷൻ, ആക്സിലറേഷൻ സമയത്ത് ടോർക്ക് അസിസ്റ്റ്, നിഷ്‌ക്രിയ സ്റ്റാർട്ട്-സ്റ്റോപ്പ് പ്രവർത്തനക്ഷമത എന്നിവ സാധ്യമാക്കുന്നത് വലിയ കാര്യമാണ്. ഇതിലൂടെ മികച്ച മൈലേജും പരിഷ്കൃത നിലയും വാഗ്ദാനം ചെയ്യാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിക്കുന്നു.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബ്രെസ നാല് വേരിയന്റുകളിൽ ലഭ്യമാണ്. LXi, VXi, ZXi, ZXi+ എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ അടിസ്ഥാന LXi വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വിലകളിലേക്ക് നോക്കിയാൽ 7.99 ലക്ഷം മുതൽ തുടങ്ങി 13.80 ലക്ഷം രൂപ വരെയാണ് പുതുതലമുറ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Article Published On: Sunday, December 11, 2022, 9:00 [IST]
English summary
Maruti suzuki updated brezza suv with new connectivity features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X