വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

മാറ്റങ്ങളോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 2022 മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിനായി ആളുകൾ എത്തി തുടങ്ങി. പ്രീമിയം എംപിവിക്കായി ഇതുവരെ 3600 ലധികം ബുക്കിംഗുകൾ സ്വീകരിച്ചതായാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

ഏപ്രിൽ 11-ന് 11,000 രൂപ ടോക്കൺ തുകയ്ക്കാണ് പുതിയ XL6 ഫെയ്‌സ്‌ലിഫ്റ്റിനായി മാരുതി സുസുക്കി പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയത്. ഇപ്പോൾ മിനുങ്ങിയെത്തിയ വാഹനത്തിന് പ്രതിദിനം ശരാശരി 325 ബുക്കിംഗുകൾ ലഭിക്കുന്നുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

പുതിയ മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റ് സീറ്റ, ആൽഫ, ആൽഫ പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എംപിവിക്കായി 1.29 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

കൃത്യമായി തിരിച്ചാൽ മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റ് മാനുവൽ വകഭേദങ്ങൾക്ക് വില 11.29 ലക്ഷം മുതൽ 13.05 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 12.79 ലക്ഷം മുതൽ 14.55 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പ്രതിമാസം 25,499 രൂപ മുതൽ ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷൻ വഴിയും മാരുതി പുതിയ XL6 വാഗ്ദാനം ചെയ്യുന്നുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

രൂപഘടനയുടെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും പുതുക്കിയ മെഷും വീതിയിൽ പ്രവർത്തിക്കുന്ന X-ബാർ ക്രോം സ്ട്രിപ്പും ഉള്ള ഒരു പുതിയ റേഡിയേറ്റർ ഗ്രില്ലായി മാറ്റാൻ മാരുതി സുസുക്കി ശ്രമിച്ചു. മുൻ ബമ്പറും ഇപ്പോൾ കൂടുതൽ കോണാകൃതിയുള്ളതും സ്‌പോർട്‌സ് ചങ്കി സിൽവർ സ്‌കിഡ് പ്ലേറ്റും ഒരു പുതുമ നൽകാൻ സഹായിച്ചിട്ടുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററും മാരുതി സുസുക്കി മിനുക്കിയിട്ടുണ്ട്. മൊത്തത്തിലുള്ള രൂപം മാറ്റമില്ലാതെ തുടരുമ്പോൾ പുതിയ XL6 ഫെയ്‌സ്‌ലിഫ്റ്റിന് 16 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ് ലഭിക്കുന്നതും ശ്രദ്ധേയമാണ്. എംപിവിക്ക് പിന്നിൽ ചെറുതായി ട്വീക്ക് ചെയ്ത ടെയിൽ ലൈറ്റുകളും ഇടംപിടിച്ചിട്ടുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ഏറ്റവും വലിയ പരിഷ്ക്കാരാം കാണാനാവുന്നത് ടെക് ആന്റ് ക്രിയേറ്റർ കംഫർട്ട്‌സ് ഡിപ്പാർട്ട്‌മെന്റിലാണ്. കണക്റ്റഡ് സാങ്കേതികവിദ്യ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു. മാരുതി XL6 ഫെയ്‌സ്‌ലിഫ്റ്റിലെ ഒരു പുതിയ സവിശേഷതയായ 360-ഡിഗ്രി ക്യാമറ കാഴ്ച്ചയെയും ടച്ച്‌സ്‌ക്രീൻ പിന്തുണയ്ക്കുന്നുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

മുൻ നിരയിൽ പുതിയ വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, കാർ പ്രീ-കൂൾ ചെയ്യാനുള്ള റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റം എന്നിവയാണ് മറ്റ് കൂട്ടിച്ചേർക്കലുകൾ. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ നാല് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ പുതിയ XL6 ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡായി മാരുതി സുസുക്കി കൂട്ടിച്ചേത്തിട്ടുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

2022 മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിന് 1.5 ലിറ്റർ, നാല് സിലിണ്ടർ, K15C സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും എംപിവിക്ക് ലഭിക്കുന്നുണ്ട്. ഈ യൂണിറ്റിന് 6,000 rpm-ൽ 103 bhp കരുത്തും 4,400 rpm-ൽ പരമാവധി 137 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

കൂടാതെ പാഡിൽ ഷിഫ്റ്റുകളുള്ള പുതിയ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും പുത്തൻ മോഡലിന്റെ സവിശേഷതകയാണ്. ഇതുകൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷനും പുതിയ XL6-ൽ സ്റ്റാൻഡേർഡ് ആയി തുടരുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനവും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

മാനുവൽ ഗിയർബോക്‌സ് സജ്ജീകരണത്തിൽ മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിന് 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് പതിപ്പിന് 20.27 കിലോമീറ്റർ മൈലേജും ആണ് കമ്പനി അവകാശപ്പെടുന്നത്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ബ്രേവ് കാക്കി, ഒപുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ 2022 XL6 ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കാം. ഇതുകൂടാതെ റെഡ്, സിൽവർ, ഖാക്കി ഷേഡുകളിൽ കറുത്ത റൂഫുകളുള്ള ഡ്യുവൽ-ടോൺ നിറങ്ങളുമുണ്ട്.

വാങ്ങാനാളുണ്ട്, XL6 ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 3600-ലധികം ബുക്കിംഗുകളെന്ന് Maruti

2022 മാരുതി സുസുക്കി എർട്ടിഗ ഒരുക്കിയിരിക്കുന്ന ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് XL6 ഫെയ്‌സ്‌ലിഫ്റ്റും നിർമിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമുള്ള എർട്ടിഗയുടെ പ്രീമിയം പതിപ്പാണ് വാഹനമെന്ന് ചുരുക്കി പറയാം. അതല്ലാതെ കാര്യമായ ഒരു മെക്കാനിക്കൽ മാറ്റങ്ങളും എംപിവിക്ക് മാരുതി നൽകുന്നില്ല.

Article Published On: Friday, April 22, 2022, 9:42 [IST]
English summary
Maruti suzuki xl6 facelift receiving around 325 bookings per day on an average
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X