Mercedes AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ ഫെബ്രുവരി 16-ന് അവതരിപ്പിക്കും
ഫെബ്രുവരി 16 ന് ജർമ്മൻ കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ് AMG EQE ഇലക്‌ട്രിക് സെഡാൻ പുറത്തിറക്കും. ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എഎംജി മോഡലായ EQS സെഡാൻ വെളിപ്പെടുത്തിയതിനു ശേഷമെത്തുന്ന രണ്ടാമത്തെ ഇവിയാണ് ഇതെന്ന പ്രത്യേകതയും വാഹനത്തിനുണ്ട്.

ഇപ്പോൾ അവതരണത്തിനു മുന്നോടിയായി എഎംജി EQE ഇലക്‌ട്രിക് സെഡാന്റെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ജർമൻ ബ്രാൻഡിന്റെ പെർഫോമൻസ് കാർ മോഡലുകളുടെ ഭാഗമാണ് പുതിയ ഇവി.

ഈ വർഷം പുറത്തിറങ്ങുന്ന ആറ് മോഡലുകളിൽ രണ്ടാമത്തേതായിരിക്കും EQE ഇലക്‌ട്രിക് സെഡാൻ. ഈ വർഷം ആദ്യം ജനുവരിയിൽ EQA-യുടെ എഎംജി പതിപ്പ് മെർസിഡീസ് അവതരിപ്പിച്ചിരുന്നു. എഎംജി-നിർദ്ദിഷ്ട പാനമേരിക്കാന ഗ്രില്ലും മുൻ ബമ്പറിലെ ബോൾഡ്, അഗ്രസീവ് ഡീറ്റെയിലിംഗും വരാനിരിക്കുന്ന ഇവിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായിരിക്കും.

വശങ്ങളിൽ എഎംജി-നിർദ്ദിഷ്ട വീലുകൾ സ്റ്റൈലിഷ് ആയി കാണപ്പെടുക മാത്രമല്ല ഡിസൈൻ എയറോഡൈനാമിക്സിനെ സഹായിക്കുകയും ചെയ്യും. അകത്തളത്തിലേക്ക് നോക്കിയാൽ ശ്രദ്ധേയമായ നവീകരണങ്ങളിൽ എഎംജി സ്റ്റിയറിംഗ് വീൽ, സ്‌പോർട്‌സ് ഫ്രണ്ട് സീറ്റുകൾ, കൂടാതെ ധാരാളം (ഓപ്ഷണൽ) കാർബൺ ഫൈബർ ബിറ്റുകൾ എന്നിവയും കമ്പനി ഉൾപ്പെടുത്തണം. തുടർന്ന് പ്രീമിയം ഫീൽ ഉയർത്തുന്ന മഹത്തായ MBUX ഹൈപ്പർസ്‌ക്രീനും വാഹനത്തിനകത്ത് ഉണ്ട്.

EQE ബാഡ്‌ജിംഗിന് പുറമെ ക്രോം സ്ലാറ്റുകളുള്ള കറുത്ത ഗ്രില്ലിൽ AMG ബാഡ്‌ജിംഗ്, മറ്റ് സവിശേഷതകൾക്കൊപ്പം സിഗ്നേച്ചർ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ടീസർ വീഡിയോ പ്രദർശിപ്പിക്കുന്നുണ്ട്. മെർസിഡീസ് ബെൻസിന്റെ EVA 2 (ഇലക്‌ട്രിക് വെഹിക്കിൾ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും പുതിയ എഎംജി EQE ഇലക്‌ട്രിക് സെഡാൻ.

മെയ്ബാക്ക് ലേബൽ ചെയ്ത കൺസെപ്റ്റ് കാറായി കഴിഞ്ഞ വർഷം അനാവരണം ചെയ്ത EQS എസ്‌യുവിക്ക് സമാനമായിരിക്കും EQE-യുടെ MAG പതിപ്പ്. ബോണറ്റിന്റെയും സ്‌ക്വയർ വീൽ ആർച്ചുകളുടെയും രൂപകൽപ്പന പോലെ EQE സെഡാനുമായി ഇതിന് ചില സമാനതകൾ ഉണ്ടാകും.

കുറഞ്ഞ റൈഡ് ഉയരം, AMG-ബ്രാൻഡഡ് ബ്രേക്ക് കാലിപ്പറുകൾ ഉൾപ്പെടുന്ന പ്രത്യേക റിമുകൾ, അതുപോലെ തന്നെ മുൻവശത്ത് ആദ്യമായി ചെറിയ ഫിനുകൾ സ്പോർട് ചെയ്യുന്ന പുതിയ ബമ്പറുകൾ എന്നിവയും ഇവിയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

ഇതുവരെ പിൻ വീൽ ഡ്രൈവായ ഒരൊറ്റ 292 bhp ഇലക്ട്രിക് മോട്ടോർ (90.5kWh ബാറ്ററി പായ്ക്ക് ഉള്ളത്) ഉപയോഗിച്ചാണ് EQE വന്നത്.

എന്നാൽ ഇതൊരു എഎംജി മോഡലായതിനാൽ അധിക കരുത്തിനായി സെഡാൻ തീർച്ചയായും റീട്യൂൺ ചെയ്യപ്പെടും. ഇതിന് ഇരട്ട മോട്ടോറുകളും EQS മോഡലിന് സമാനമായ സവിശേഷതകളുള്ള (അല്ലെങ്കിൽ അൽപ്പം കുറവ്) വലിയ ബാറ്ററി പായ്ക്കും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

എഞ്ചിനുകൾക്ക് ഒന്നിലധികം ഓപ്ഷനുകളാകും കാർ നിർദ്ദേശിക്കുക. സ്‌പോർട്‌സ് പതിപ്പുകൾക്ക് ബാഡ്‌ജ് ചെയ്‌ത AMG, EQE 43, EQE 53, EQE 55, EQE 63 എന്നീ പേരുകളിൽ നാല് വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മെർസിഡീസ് എഎംജി EQE ഒറ്റ ചാർജിൽ ഏകദേശം 600 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

EQS-ന്റെ പവർട്രെയിനിനെക്കുറിച്ച് വിശദീകരിച്ചാൽ EQS 53 ഒരു ഇരട്ട-ഇലക്‌ട്രിക് മോട്ടോറും മെർസിഡീസിന്റെ 4MATIC+ ഓൾ-വീൽ സജ്ജീകരണവും ലഭ്യമാക്കിയാണ് വിപണിയിൽ എത്തുന്നത്. ഇതിന് പരമാവധി 658 bhp കരുത്തിൽ 950 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

EQS 580 4MATIC പതിപ്പിനേക്കാൾ 135 bhp പവറും 94 Nm ടോർഖും അധികമാണ് ഇത് വാഗ്‌ദാനം ചെയ്യുന്നത്. ഓപ്‌ഷണൽ പെർഫോമൻസ് പാക്കേജ് ഉപയോഗിക്കുമ്പോൾ 0-100 kmph വേഗത വെറും 3.4 സെക്കന്റിൽ കൈവരിക്കും. അതേസമയം കാറിന് പരമാവധി 250 കിലോമീറ്റർ വേഗതയും പുറത്തെടുക്കാൻ കഴിയുകയും ചെയ്യും.

അവതരണ വേളയിൽ മെർസിഡീസിന്റെ പുതിയ എഎംജി EQE ഇലക്‌ട്രിക് കാറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും. ബിഎംഡബ്ല്യു i4, ടെസ്‌ല മോഡൽ 3 എന്നിവ പോലുള്ള മറ്റ് പെർഫോമൻസ് മോഡലുകൾക്കൊപ്പമാകും ഇത് വിപണിയിൽ മാറ്റുരയ്ക്കുക. ഇന്ത്യയിൽ മോഡൽ എത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








