AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

കഴിഞ്ഞ വർഷം ആദ്യം മെഴ്‌സിഡസ് ബെൻസ് ആദ്യത്തെ ഓൾ-ഇലക്‌ട്രിക് (ഇവി) AMG മോഡൽ EQS വെളിപ്പെടുത്തിയതിന് ശേഷം ജർമൻ ആഢംബര വാഹന നിർമാതാക്കൾ ഇലക്ട്രിക് ലൈനപ്പിലെ രണ്ടാമത്തെ AMG മോഡലായ EQE കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

ഈ വർഷത്തെ കമ്പനിയുടെ പെർഫോമൻസ് കാർ ആക്രമണത്തിന്റെ ഭാഗമായാണ് മെർസിഡീസ്-AMG EQE വിപണിയിൽ എത്തുന്നത്. ഇത് മെർസിഡീസ് ബെൻസിന്റെ EVA 2 (ഇലക്‌ട്രിക് വെഹിക്കിൾ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

ജർമൻ വാഹന നിർമാതാക്കൾ സ്റ്റാൻഡേർഡ് ഫോർ-വീൽ ഡ്രൈവ് ഉള്ള രണ്ട് മികച്ച AMG പതിപ്പുകൾ ഉപയോഗിച്ച് EQE ശ്രേണി വിപുലീകരിച്ചു. EQE 43 4Matic, EQE 53 4Matic+ പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന മെർസിഡീസിന്റെ ഇലക്ട്രിക് സെഡാനും AMG വിഭാഗത്തിന് കീഴിലുള്ള E-ക്ലാസിലെന്നപോലെ പവർ പങ്കിടുന്നതായാണ് പറയുന്നത്.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

ഡിസൈനെ സംബന്ധിച്ചിടത്തോളം മെർസിഡീസ് AMG EQE സെഡാന് AMG നിർദ്ദിഷ്ട ബ്ലാക്ക് പാനൽ ഗ്രില്ലും ലംബമായ ക്രോം സ്‌ട്രട്ടുകളും മുൻവശത്ത് "AMG" അക്ഷരങ്ങളോടുകൂടിയ ഇന്റഗ്രേറ്റഡ് മെർസിഡീസ് സ്റ്റാറും ലഭിക്കുന്നു. വാഹനം തുറക്കുമ്പോഴും അടയ്ക്കുമ്പോഴും പ്രത്യേക എഎംജി പ്രൊജക്ഷനോടുകൂടിയ സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലൈറ്റുകളും കാണാനാവും.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

മുൻവശത്തെ ബമ്പർ വാഹനത്തിന്റെ നിറത്തിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അത് ക്രോം ഇൻസേർട്ടുകൾക്കൊപ്പം ഉയർന്ന ഗ്ലോസി ബ്ലാക്കിൽ ഒരുങ്ങിയ മുൻ ആപ്രോണിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

AMG സൈഡ് സിൽ പാനലുകൾക്ക് ഹൈ-ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്മെന്റാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പിൻഭാഗത്ത് AMG EQE സെഡാന് വലിയ പിൻ സ്‌പോയിലർ ലഭിക്കുന്നുണ്ട്. രണ്ട് AMG EQE പതിപ്പുകളും എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത ലൈറ്റ്-അലോയ് വീലുകളിൽ നിലകൊള്ളുന്നു.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

മെർസിഡീസ് AMG മോഡലിൽ നിന്നുള്ള ഇലക്ട്രിക് ഡ്രൈവിംഗ് പ്രകടനത്തിനുള്ള എൻട്രി ലെവൽ മോഡലാണ് EQE 43 4MATIC. മറുവശത്ത് EQE 53 4MATIC+ കൂടുതൽ കായികക്ഷമതയിലും മികച്ച ഡ്രൈവിംഗ് ചലനാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

പെർഫോമൻസ് ഹൈബ്രിഡുകൾക്കും EVA2 അടിസ്ഥാനമാക്കിയുള്ള ഓൾ-ഇലക്‌ട്രിക് എഎംജി വകഭേദങ്ങൾക്കും ശേഷം, സ്റ്റാൻഡ്-എലോൺ AMG ഇലക്ട്രിക് വാഹനങ്ങൾ ഭാവിയിൽ വിപണിയിൽ എത്തുമെന്ന് മെർസിഡീസ്-എഎംജിയുടെ ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഫിലിപ്പ് ഷീമർ പറഞ്ഞു.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

AMG EQE സെഡാന്റെ ക്യാബിൻ പ്രതീക്ഷിച്ചതുപോലെ ആഡംബരങ്ങൾ നിറഞ്ഞതാണ്. സ്‌പോർട്ടി അന്തരീക്ഷം, വ്യക്തിഗത ഗ്രാഫിക്‌സോടുകൂടിയ എഎംജി സീറ്റുകൾ, മൈക്രോകട്ട് മൈക്രോ ഫൈബറും റെഡ് ഡെക്കറേറ്റീവ് ടോപ്‌സ്റ്റിച്ചിംഗും ഉള്ള ആർട്ടിക്കോ മനുഷ്യനിർമിത ലെതറിൽ പ്രത്യേക സീറ്റ് കവറുകൾ എന്നിങ്ങനെയുള്ള എഎംജി സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

മുൻസീറ്റുകളുടെ പിൻഭാഗത്ത് എഎംജി ബാഡ്ജുകളും മുൻവശത്തെ ഹെഡ്റെസ്റ്റുകളിൽ എംബോസ് ചെയ്ത AMG ചിഹ്നങ്ങളും ഉണ്ട്. എഎംജി EQE 43 4മാറ്റിക്കിന് 476 bhp കരുത്തിൽ 855 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ വേരിയന്റിന് 0-100 കിലോമീറ്റർ വേഗത വെറും 4.2 സെക്കൻഡിൽ കൈയെത്തിപിടിക്കാൻ സാധിക്കും. പരമാവധി വേഗത 210 കിലോമീറ്ററാണ്.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

ഇത് AMG EQE 90.6 kWh ലിഥിയം ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് ഡ്രൈവിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് 462 കിലോമീറ്റർ മുതൽ 533 കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നു.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

EQE 53 4മാറ്റിക് പ്ലസിന് 626 bhp പവറിൽ 946 Nm torque വരെ വികസിപ്പിക്കാനും കഴിയും. സ്‌പോർട്‌സ് സെഡാൻ വെറും 3.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത പുറത്തെടുക്കുമ്പോൾ 220 കിലോമീറ്ററിന്റെ പരമാവധി വേഗതയും എത്തുമെന്ന് ഉറപ്പാക്കുന്നു.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

ഒറ്റത്തവണ ചാർജ് ചെയ്താൽ ഇത് 444 കിലോമീറ്റർ മുതൽ 518 കിലോമീറ്റർ വരെ റേഞ്ച് നൽകും. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 180 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാനാകും.

AMG EQE ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിച്ച് Mercedes Benz

കൂടുതൽ ശക്തി ആഗ്രഹിക്കുന്നവർക്ക് AMG 53 4Matic+ ഓപ്ഷണലായി AMG ഡൈനാമിക് പ്ലസ് പാക്കേജ് വാഗ്ദാനം ചെയ്യാം. ഇത് ഇലക്ട്രിക് മോട്ടോറുകളുടെ ശക്തി 687 bhp ആയി ഉയർത്തും.

More from DriveSpark

Article Published On: Wednesday, February 16, 2022, 12:59 [IST]
English summary
Mercedes amg eqe sporty electric car unveiled details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X