എസ്‌യുവി വിപണി പിടിച്ചടക്കാൻ പുതിയ MG Hector 6 സീറ്റർ മോഡലും വരുന്നു

ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർ അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹെക്ടർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മാത്രമല്ല, പുതിയ എംജി ഹെക്ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റും കമ്പനി രാജ്യത്ത് അവതരിപ്പിക്കുമെന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത.

ഹെക്‌ടറിന്റെ മൂന്നുവരി മോഡൽ മാത്രമാണ് പ്ലസ് എന്നത്. ആറ് സീറ്റർ ഓപ്ഷനിലും ഈ എസ്‌യുവി വാഗ്‌ദാനം ചെയ്യും എന്നതാണ് ശ്രദ്ധേയമായ കാര്യം. പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി, പുത്തൻ ഹെക്‌ടർ 6 സീറ്റർ പതിപ്പിനും വൻതോതിൽ പരിഷ്‌കരിച്ച ഫ്രണ്ട് സ്റ്റൈലിംഗ് ലഭിക്കും. ഇതിന് റീ-സ്റ്റൈൽ ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും മുകളിൽ സ്ലീക്ക് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിന് താഴെയുള്ള പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റും ഉണ്ടായിരിക്കുകയും ചെയ്യും.

എസ്‌യുവി വിപണി പിടിച്ചടക്കാൻ പുതിയ MG Hector 6 സീറ്റർ മോഡലും വരുന്നു

കാഴ്ച്ചയിൽ പുതുരൂപം ആവാഹിക്കുന്നതിനായി ആറു സീറ്റർ എസ്‌യുവിയുടെ പുതിയ മോഡലിന് പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. എസ്‌യുവിയുടെ പിൻ പ്രൊഫൈൽ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായി തുടരാൻ സാധ്യതയുണ്ട്. പുറംപോലെ തന്നെ ഇന്റീരിയറിലും വാഹനത്തിന് കാര്യമായ പരിഷ്ക്കാരങ്ങളാവും എംജി മോട്ടോർസ് സമ്മാനിക്കുക. പുതിയ സെൻട്രൽ കൺസോൾ, പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ ഡാഷ്‌ബോർഡ് ട്രിമ്മുകൾ എന്നിവ ഉൾക്കൊള്ളുന്ന ഡാഷ്‌ബോർഡുമായാവും ഹെക്‌ടർ പ്ലസ് വരിക.

കൺസോളിൽ ഒരു പുതിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആധിപത്യം സ്ഥാപിക്കും. ഇത് നെക്സ്റ്റ് ജെൻ ഐ-സ്മാർട്ട് സാങ്കേതികവിദ്യയും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും പ്രയോജനപ്പെടുത്തും. ഡ്യുവൽ ലെയർ ഡാഷ്‌ബോർഡ്, പിയാനോ ബ്ലാക്ക് ആൻഡ് ക്രോം ട്രീറ്റ്‌മെന്റ്, ഡി ആകൃതിയിലുള്ള എസി വെന്റുകൾ എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ടോൺ ഇന്റീരിയർ തീമിലാണ് എസ്‌യുവി വരുന്നത് എന്നതും പ്രീമിയം ഫീൽ ഉയർത്തുമെന്ന് പറയാം.

സുരക്ഷയുടെ കാര്യത്തിലും തങ്ങളുടെ മോഡൽ ഒട്ടും പിന്നോട്ടല്ലെന്ന് എംജി തെളിയിക്കും. അതിനായി അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റിയർ ഡ്രൈവർ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ തുടങ്ങിയ സാങ്കേതിക വിദ്യകളോട് കൂടിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) പുതിയ ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിലും ഹെക്‌ടർ പ്ലസ് എസ്‌യുവിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവിക്ക് 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലും പൂർണമായി ഡിജിറ്റൽ 7 ഇഞ്ച് കോൺഫിഗർ ചെയ്യാവുന്ന ഇൻസ്ട്രുമെന്റ് കൺസോളും ഉണ്ടായിരിക്കുമെന്നതുമാണ് അടുത്ത വലിയ കാര്യം. പുതിയ എംജി ഹെക്‌ടർ 6 സീറ്ററിന് രണ്ടാം നിരയിൽ പ്രത്യേക ക്യാപ്റ്റൻ സീറ്റുകളോടു കൂടിയ ബ്രൗൺ അപ്‌ഹോൾസ്റ്ററി ഉണ്ടായിരിക്കും. രണ്ടാം നിരയിൽ ബെഞ്ച് ടൈപ്പ് സീറ്റുള്ള 7 സീറ്റർ വേരിയന്റും ഹെക്‌ടർ പ്ലസിന് നിലവിലേതു പോലെ തന്നെ ലഭിക്കും.

2.0 ലിറ്റർ ടർബോ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിവയുൾപ്പെടെ നിലവിലുള്ള മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ പുതിയ എംജി ഹെക്ടർ ശ്രേണി വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡ് ഓപ്ഷനായി എത്തുമ്പോൾ ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റും (പെട്രോൾ ഹൈബ്രിഡ് വേരിയന്റുകളിൽ മാത്രം ലഭ്യം) ട്രാൻസ്മിഷൻ ഓപ്ഷനിൽ ഉണ്ടാവുമെന്ന് എംജി ഉറപ്പുവരുത്തിയിട്ടുണ്ട്.

വാഹനത്തിലെ പെട്രോൾ ഹൈബ്രിഡ് യൂണിറ്റ് പരമാവധി 143 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായതാണ്. അതേസമയം ഡീസൽ എഞ്ചിൻ 170 bhp പവറിൽ 350 Nm torque വരെയും നൽകും. ഇന്ത്യയിൽ എംജിയുടെ വേരോട്ടത്തിന് തുടക്കമിട്ടവനാണ് ഹെക്‌ടർ എസ്‌യുവി. 2019-ൽ അവതരിച്ചതിനു ശേഷം കൃത്യമായ ഇടവേളകളിൽ വാഹനത്തിനെ പരിക്കരിച്ച് കാലത്തിനൊപ്പം കൊണ്ടുനടക്കാൻ കമ്പനിക്കായിട്ടുണ്ട്. ഇതുതന്നെയാണ് ടാറ്റ ഹാരിയറിനും സഫാരിക്കും എതിരായി നിലകൊള്ളാൻ ഹെക്‌ടർ മോഡലുകളെ സഹായിച്ചിരിക്കുന്ന കാര്യവും.

ഇന്ത്യൻ വിപണിയിൽ എംജി ഹെക്‌ടർ ശ്രേണി വീണ്ടും മുഖം മിനുക്കി എത്തുമ്പോൾ പഴയ എതിരാളികളായ ടാറ്റ ഹാരിയർ, സഫാരി, ഹ്യുണ്ടായി ക്രെറ്റ, അൽകസാർ, കിയ സെൽറ്റോസ്, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 തുടങ്ങിയ വമ്പൻമാരുമായി തന്നെയാവും മത്സരിക്കേണ്ടി വരിക. പരിഷ്ക്കാരങ്ങൾക്കൊപ്പം വിലയും നിലവിലെ എസ്‌യുവിയേക്കാൾ അൽപം കൂടുതലായിരിക്കും. ഇതോടൊപ്പം ഒരു ചെറിയ മൈക്രോ ഇലക്‌ട്രിക് കാറിനെയും പുറത്തിറക്കാനുള്ള പദ്ധതികൾ എംജി ആവിഷ്ക്കരിച്ചിട്ടുണ്ട്.

Article Published On: Monday, December 5, 2022, 18:14 [IST]
English summary
Mg motor all set to launch the new hector facelift 6 seater variant in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X