അവതരണത്തിന് തീയതി കുറിച്ച് എംജി, കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ കാത്ത് ഇന്ത്യൻ വിപണി

ഇലക്ട്രിക് കാറുകൾ ട്രെൻഡാവുമ്പോൾ മിക്ക മുൻനിര വാഹന നിർമാതാക്കളും ഈ വിഭാഗത്തിലേക്ക് പുത്തൻ പുതിയ മോഡലുകളുമായി കടന്നുവരികയാണ്. ഇതിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എംജിയുടെ മൈക്രോ ഇവി.

ഇപ്പോൾ ഈ കുഞ്ഞൻ കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ടിരിക്കുകയാണ് എംജി മോട്ടോർസ്. ജനുവരി അഞ്ചിന് ഇന്ത്യയിൽ ഒരു പുതിയ വാഹനം അനാവരണം ചെയ്യുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അവതരണത്തിന് തീയതി കുറിച്ച് എംജി, കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ കാത്ത് ഇന്ത്യൻ വിപണി

എംജിയുടെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് ഓഫറായ എയർ ഇവിയായിരിക്കും ഇതെന്നാണ് സൂചന. എന്നാൽ മോഡൽ ഇതുതന്നെയായിരിക്കുമെന്ന് ചൈനീസ് വാഹന നിർമാതാക്കൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശരിക്കും പറഞ്ഞാൽ എയർ ഇവി വിദേശത്ത് രണ്ട് സീറ്ററായോ നാല് സീറ്ററോ ആയി ലഭ്യമാകുന്ന മനോഹരമായ രണ്ട് ഡോർ ഇലക്ട്രിക് മൈക്രോ കാറാണ്.

ഇത് ടാറ്റ ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയുമായി നേർക്കുനേർ ഏറ്റുമുട്ടാൻ പോവുന്ന വാഹനമായിരിക്കും എന്നതാണ് ആകാംക്ഷ വർധിപ്പിക്കുന്ന കാര്യം. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ എയർ ഇവി അതിന്റെ ഡൈമിനിറ്റീവ് വീലുകളും ബോക്‌സി സ്റ്റൈലിംഗും കൊണ്ട് പാരമ്പര്യേതരമായി കാണപ്പെടുന്നു. വിൻഡ്‌ഷീൽഡിന് താഴെ പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പ് ഒരു മനോഹര രൂപമാണ് വാഹനത്തിന് സമ്മാനിക്കുന്നത്.

ഒരു ജോടി ഹെഡ്‌ലൈറ്റുകൾ താഴെയായി സ്ഥാപിച്ചിരിക്കുന്നതും കാണാം. എംജി എയർ ഇവിയുടെ നാല് സീറ്റർ പതിപ്പിന് മുൻവശത്തെ വിൻഡോ ലൈനിന് താഴെയായി നീളുന്ന പിൻ യാത്രക്കാർക്കായി എയർലൈൻ പോലുള്ള വിൻഡോകളുടെ ഒരു സെറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഓഡ്ബോൾ എക്സ്റ്റീരിയർ സ്റ്റൈലിംഗ് വൃത്തിയുള്ളതും ചുരുങ്ങിയതുമായ ഇന്റീരിയർ ഡിസൈനിന് വഴിയൊരുക്കുന്നു.

ഡാഷ്‌ബോർഡിലെ ഒരൊറ്റ ഫ്ലോട്ടിംഗ് പാനലിൽ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉണ്ട്. രണ്ടും 10.25 ഇഞ്ച് യൂണിറ്റുകളാണ്. ക്ലൈമറ്റ് കൺട്രോൾ, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, കീലെസ് എൻട്രി, കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവയാണ് എംജി എയർ ഇലക്ട്രിക് മൈക്രോ കാറിന് ലഭിക്കുന്ന മറ്റ് സവിശേഷതകൾ.

വിദേശ വിപണികളിൽ യഥാക്രമം 200 കി.മീ 300 കി.മീ എന്നിങ്ങനെ റേഞ്ച് നൽകുന്ന 17.3 kWh, 26.7 kWh ബാറ്ററി പായ്ക്കുകളാണ് എയർ ഇവിക്ക് തുടിപ്പേകുന്നത്. വേരിയന്റ് പരിഗണിക്കാതെ തന്നെ എയർ ഇവിക്ക് 41 bhp കരുത്തുള്ള പിന്നിൽ ഘടിപ്പിച്ച ഇ-മോട്ടോറാണ് ലഭിക്കുന്നതും. എംജി എയർ ഇവിക്ക് ഏകദേശം 10 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

രണ്ടിലും 115 വോൾട്ട് ഇലക്ട്രിക്കൽ സംവിധാനങ്ങൾ ഉണ്ട്. ഇത് ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ സാധ്യതയില്ല. 6.6kW എസി ചാർജറിന് നാല് മണിക്കൂറിനുള്ളിൽ വലിയ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ കഴിയും. അതേസമയം 2kW എസി ചാർജറിന് ചെറിയ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ എട്ടര മണിക്കൂർ എടുക്കും.

ZS ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം രാജ്യത്തെ എംജി മോട്ടോർസിൽ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാവും എയർ ഇവി. എംജിയുടെ പുതിയ ഇലി വളരെ ഒതുക്കമുള്ള കാറായിരിക്കും. മാരുതി ആൾട്ടോ, റെനോ ക്വിഡ് എന്നിവയേക്കാൾ ചെറുതായ ഇതിന് ഏകദേശം മൂന്ന് മീറ്ററിൽ താഴെ മാത്രമാണ് നീളം വരുന്നത്.

എങ്കിലും സുരക്ഷയുടെ കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ച്ചയും ഉണ്ടായിരിക്കില്ലെന്നാണ് എംജിയുടെ അവകാശവാദം. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD സഹിതമുള്ള എബിഎസ്, റിയർ വ്യൂ ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷക്കായി എയർ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. എന്തായാലും ജനുവരി അഞ്ചാം തീയതി വാഹനത്തെ അവതരിപ്പിക്കുമ്പോൾ കൂടുതൽ സർപ്രൈസുകൾ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, November 14, 2022, 16:15 [IST]
English summary
Mg motor announced the launch of a new electric vehicle in india on january 5 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X